കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് വിവാഹം.

കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര താരവുമായ സഹല്‍ അബ്ദുള്‍ സമദിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. ഞായറാഴ്ച്ച ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ഇൻസ്റ്റാഗ്രാമിലൂടെ സഹൽ തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. സഹലിന്റെ പോസ്റ്റിനു സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്. സഹലിനു ആശംസകൾ അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

കഴിഞ്ഞ  സീസൺ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു സഹൽ. കഴിഞ്ഞ മാസം എഎഫ്സി കപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഗോൾ നേടിയത് സഹലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts