ആലിയ – രൺബീർ വിവാഹതിയ്യതിയോട് അടുക്കുന്നു 

ബോളിവുഡില്‍ ഇപ്പോള്‍ വിവാഹ സീസണാണ്. കത്രീന കൈഫ്-വിക്കി കൗശാല്‍ വിവാഹത്തിനു ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വിവാഹമാണ് ആലിയ-റണ്‍ബീർ. വിവാഹം ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹം ദിവസങ്ങളായി പരക്കുന്നുണ്ടെങ്കിലും എന്ന് എന്നുള്ളതിൽ ഒരു വ്യക്തയും വന്നിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ ഏപ്രിൽ 13 നും 18 നും ഇടയിൽ ആയിരിക്കും വിവാഹം എന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം കപൂര്‍-ഭട്ട് കുടുംബത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 450 അതിഥികളാകും വിവാഹത്തില്‍ പങ്കെടുക്കയെന്നാണ് വിവരം.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സഞ്ചയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളും സംവിധായകരും വിവാഹത്തില്‍ പങ്കെടുക്കും. ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്. അനുഷ്ക ശര്‍മ, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തില്‍ ഉപയോ​ഗിച്ചത് സഭ്യ സാച്ചി ഡിസൈൻ ചെയ്ത വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts