മലയാളവും കടന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയാണ് കീര്‍ത്തി സുരേഷ്. മഹാനടി, അണ്ണാത്തെ, വാശി, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ കീര്‍ത്തി സുരേഷ് തെലുങ്ക് സിനിമാ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന നടിയായി മാറി. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കീര്‍ത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥീരീകരണണമുണ്ടായില്ല. ഇപ്പോഴിതാ കീര്‍ത്തി ഉടന്‍ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ 13 വര്‍ഷമായി കീര്‍ത്തി ഒരു റിസോര്‍ട്ട് ഉടമസ്ഥനുമായി പ്രണയത്തിലാണ്…
Read MoreTag: MARRIAGE
അമീർഖാന്റെ മൂന്നാം വിവാഹം ഉടൻ എന്ന് അഭ്യൂഹം
മകൾ ഇറ ഖാന്റെ വിവാഹശേഷം ആമിർഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന് അഭ്യൂഹം. അമീറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വർഷം അമീർ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികൾ ഉറപ്പിച്ചു. റീന ദത്തയുമായുള്ള ബന്ധത്തിൽ പിറന്ന മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിൽ ഫാത്തിമയും പങ്കെടുത്തിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. എന്നാൽ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അഭിനയത്തിൽ കൂടുതൽ സജീവമാകാവുന്ന…
Read Moreമിശ്രവിവാഹം തടഞ്ഞതിന് നാല് യുവാക്കൾക്കെതിരെ കേസ്
ബെംഗളൂരു: ചിക്കമംഗളൂരുവിൽ ഹിന്ദു യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള മിശ്രവിവാഹം ബുധനാഴ്ച ഒരു സംഘം യുവാക്കൾ തടഞ്ഞു. മുസ്ലീം യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസവനഹള്ളി പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. ചിക്കമംഗളൂരു രത്നഗിരി റോഡിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം കഴിക്കുന്നതിനായി എത്തിയതായിരുന്നു ഇരുവരും. വിവാഹ വിവരം അറിഞ്ഞ നാലു യുവാക്കൾ ഇടപെട്ട് നടപടികൾ നിർത്തിവച്ചു. തുടർന്ന് ഇവർ ദമ്പതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് വിവിധ സംഘടനാ പ്രവർത്തകർ പൊലീസ് സ്റ്റേഷനു സമീപം തടിച്ചുകൂടുകയും പൊലീസുമായി ചർച്ച നടത്തുകയും ചെയ്തു. മുസ്ലീം…
Read More14 കാരിയെ വിവാഹം കഴിച്ചതിന് 46കാരൻ പിടിയിൽ
ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിൽ ശൈശവവിവാഹം ആരോപിച്ച് 14 വയസ്സുള്ള പെൺകുട്ടിയുടെ 46 കാരനായ ഭർത്താവിനെയും മാതാപിതാക്കളെയും ശനിയാഴ്ച കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. സ്‌കൂൾ വിട്ടുപോയ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയിൽ അയച്ചു, ഇപ്പോൾ ബംഗളൂരുവിലെ വിൽസൺ ഗാർഡനിലെ സ്ത്രീകൾക്കായുള്ള സർക്കാർ അഭയകേന്ദ്രത്തിലാണ് പാർപ്പിച്ചിട്ടുള്ളത്. ചിക്കബെട്ടഹള്ളിയിലെ ഭൂവുടമ എൻ ഗുരുപ്രസാദാണ് പ്രതിയായ ഭർത്താവ്. ദിവസ വേതന തൊഴിലാളികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പ്രതി ഗുരുപ്രസാദ് പെൺകുട്ടിയുടെ മാതാപിതാക്കളെ പണം നൽകി പ്രലോഭിപ്പിച്ചതായി പോലീസ്…
Read Moreവിവാഹം കഴിക്കാൻ യുവാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി
പാട്‌ന : വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവിനെ വധുവും വീട്ടുകാരും ഓടിച്ചിട്ട് പിടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിലെ നവാടയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവതിയുടെ വിവാഹം യുവാവുമായി നിശ്ചയിച്ചിരുന്നു. സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും നൽകുകയും ചെയ്തു. എന്നാൽ, വിവാഹ തീയതിഅടുത്ത തോടെ വിവാഹം നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഒഴിഞ്ഞു മാറാൻ തുടങ്ങി. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം…
Read Moreവിവാഹം ഉടൻ, കമ്മിറ്റഡ് ആണെന്ന് അറിയിച്ച് റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് സീസൺ ഫോറിൽ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോ യിലെ മറ്റൊരു മത്സരാർഥിയോട് തനിക്ക് പ്രണയം തോന്നിയതായി റോബിൻ ഷോയിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ ആ പ്രണയം പെൺകുട്ടി നിഷേധിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് റോബിൻ. വിവാഹം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് റോബിൻ നൽകുന്നത്. വിവാഹം ഉടൻ ഉണ്ടാകുമെന്നും പെൺകുട്ടി ദിൽഷ അല്ലെന്നും അറിയിച്ചിരിക്കുകയാണ് റോബിൻ. പലരും പറയുന്നുണ്ട് തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ താന്‍ കമ്മിറ്റഡ്…
Read Moreകർണാടകയിലെ സ്വവർഗ വിവാഹം നടക്കുന്ന ഗോത്ര വിഭാഗം, കൂടുതലറിയാം
ബെംഗളൂരു: ഇന്ന് സ്വവർഗ വിവാഹങ്ങൾ നാട്ടിലൊരു സാധാരണ കാര്യമായിരിക്കാം. എന്നാൽ കർണാടകയിൽ നിന്നുള്ള ഒരു ആദിവാസി സമൂഹം വളരെക്കാലമായി ഒരേ ലിംഗത്തിലുള്ള വിവാഹത്തെ ഒരു മതവിശ്വാസമായി പിന്തുടരുന്നുണ്ട്. ഗോത്രാചാരം എപ്പോൾ, എങ്ങനെ തുടങ്ങിയെന്ന് ഇപ്പോൾ സമൂഹത്തിൽ ആർക്കും അറിയില്ല. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹലക്കി ഒക്കലിംഗ സമൂഹത്തിൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള വിവാഹത്തെ ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. ദദ്ദുവേ മദുവെ (ദദ്ദുവേ കല്യാണം) എന്ന് ഇത് അറിയപ്പെടുന്നത്. രണ്ട് സ്ത്രീകളിൽ – രണ്ടുപേരും സാരി ധരിച്ചിരിക്കുന്നു. ഒരാൾ വരനായും മറ്റൊരാൾ വധുമായും വേഷമിടുന്നു. ഘോഷയാത്രയായി…
Read Moreപട്ടികജാതി വിഭാഗക്കാർക്കായി സമൂഹവിവാഹ പദ്ധതി ആസൂത്രണം ചെയ്ത് കർണാടക സർക്കാർ
ബെംഗളൂരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കായി സമൂഹവിവാഹ പരിപാടിയായ ‘ശുഭ ലഗ്ന’ സംഘടിപ്പിച്ച് അവരെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കാലത്ത് 2020-ൽ ആരംഭിച്ച മറ്റൊരു സമൂഹവിവാഹ സംരംഭമായ സപ്തപദി, രണ്ട് വർഷത്തെ കോവിഡ് പാൻഡെമിക് കാരണം തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം ഇത് പുനരാരംഭിച്ചിരുന്നു, ആ പദ്ധതി പ്രകാരം, വരന് ഒരു ഷർട്ടും ധോത്തിയും 5,000 രൂപയും, വധുവിന് ഒരു പട്ടുസാരിയും 1,000 രൂപ പണവും 8 ഗ്രാം സ്വർണ്ണവും മംഗളസൂത്രത്തിനായി ലഭിക്കും. എൻഡോവ്‌മെന്റ് മന്ത്രാലയത്തിന്…
Read Moreവിവാഹ വാർത്തയോട് പ്രതികരിച്ച് നടി നിത്യ മേനോൻ
വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ സംബന്ധിച്ചു പുറത്ത് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് താരം പ്രതികരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ പോകുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ‘എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിച്ചിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു പോവുകയാണ്” നിത്യ മേനോൻ വ്യക്തമാക്കി.
Read Moreസര്‍ക്കാര്‍ ജീവനക്കാര്‍ പുനര്‍വിവാഹത്തിന് അനുമതി വാങ്ങണം; ഉത്തരവിറക്കി സര്‍ക്കാര്‍
ബീഹാർ: രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി മുതല്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിക്കണമെന്ന ഉത്തരവ് പുറത്തിറക്കി ബിഹാര്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും തങ്ങള്‍ വിവാഹിതരാണോ അല്ലയോ എന്ന കാര്യം അറിയിക്കണം. ഒരു തവണ വിവാഹം ചെയ്തവര്‍ പുനര്‍വിവാഹത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി അതാത് വകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടണം. കൂടാതെ ആദ്യത്തെ വിവാഹം നിയമപരമായി വേര്‍പെടുത്തണം. അതിന്റെ രേഖ ഹാജരാക്കിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. ഇനി അഥവാ രണ്ടാം വിവാഹത്തിന് അനുമതി സമര്‍പ്പിച്ച ആളിന്റെ …
Read More