മംഗളൂരു ദേശീയപാതയിൽ അടിപ്പാത മതിലും സർവ്വീസ് റോഡും തകർന്നു

ബെംഗളൂരു: മംഗളൂരു ദേശീയപാതയിൽ ഉടുപ്പിക്കടുത്ത് നിർമാണത്തിലിരിക്കുന്ന അടിപ്പാത മതിലും   സർവ്വീസ് റോഡും തകർന്നു. കെട്ടിടത്തിൽ അപകതയുണ്ടെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ച അടിപ്പാതയാണ് തകർന്നത്. കല്ലിനപുര സന്തേകട്ടെയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. നിർമ്മാണത്തിലെ അപകാതയും തുടർച്ചയായി മഴയും പെയ്തതോടെ മൂന്ന് ദിവസം മുൻപേ തന്നെ മതിലിന്റെ ഭാഗങ്ങൾ പൊളിഞ്ഞ് തുടങ്ങിയിരുന്നു. തുടർന്ന് വാഹനങ്ങൾ ഇടത് വശം വഴി തിരിച്ചു വിട്ടത് കാരണം വൻ അപകടം ഒഴിവായി. എന്നാൽ തകർന്ന റോഡിന് തൊട്ടടുത്തായി കഴിഞ്ഞ ദിവസം തുറന്ന ഇരുനില കെട്ടിടങ്ങൾ അപകടാവസ്ഥയിലായി. നിരവധി വീടുകളും സമീപത്തുണ്ട്. അടിപാത…

Read More

മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോയ ബസ് മറിഞ്ഞു , ഒരു മരണം; 25 ഓളം പേർക്ക് പരിക്ക്

ബെംഗളൂരു: മംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടു. ഇന്നു പുലർച്ചെ കണ്ണൂർ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരൻ മരിച്ചു. ഡ്രൈവർ ആണ് മരിച്ചതെന്ന് പുറത്ത് വരുന്ന സൂചന. ഇരുപത്തിയഞ്ചോളം പേർക്കു പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ 12.45ന് ആയിരുന്നു അപകടം. മംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയിൽ ഇടിച്ച ബസ് റോഡിനു കുറുകെ തലകീഴായി മറിഞ്ഞു. ലോറി ഡ്രൈവറെയും…

Read More

തക്കാളി മോഷണം പതിവാകുന്നു ; മംഗളൂരുവിൽ 2000 കിലോ തക്കാളി മോഷണം പോയി 

ബെംഗളൂരു: തക്കാളി വിലയിൽ കർഷകർ സന്തോഷിക്കുന്നതിനൊപ്പം തന്നെ മോഷണവും പതിവാകുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ 2000 കിലോ തക്കാളിയുമായി സഞ്ചരിച്ച വാഹനം തട്ടിക്കൊണ്ടുപോവുകയും, വിപണിയിൽ എത്തിക്കാൻ പെട്ടിയിൽ അടുക്കിവെച്ച മൂന്ന് ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോവുകയും ചെയ്തു. ഹാസൻ ഗോണി സോമനഹള്ളി എന്ന സ്ഥലത്ത് സോമശേഖരയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന തക്കാളി രാത്രിയാണ് മോഷണം പോയത്. ചിക്കമംഗളൂരു മാർക്കറ്റിൽ എത്തിക്കുന്നതിന് 90 പെട്ടികളിലാക്കി അടുക്കി വെച്ചതായിരുന്നു ഏറ്റവും ഗുണനിലവാരമുള്ള തക്കാളിയും മോഷണം പോയി. നേരം പുലർന്നപ്പോഴേക്കും എല്ലാം വാഹനത്തിൽ…

Read More

മോശം കാലാവസ്ഥ ; മംഗളൂരുവിൽ വ്യോമഗതാഗതം താറുമാറായി

ബെംഗളൂരു: സംസ്ഥാനത്ത് തീരദേശ മേഖലയിൽ വീണ്ടും മഴ ശക്തം. കഴിഞ്ഞ തിങ്കാളാഴ്‌ച മുതൽ ശക്തിയായി പെയ്‌ത മഴയ്‌ക്ക് ഇന്നലെ വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ, ഇന്ന് പുലർച്ചയോടെയാണ് വീണ്ടും മഴ ശക്തിപ്പെട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് മംഗളൂരു അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമ ഗതാഗതം താറുമാറായി. രാവിലെ ലാൻഡ് ചെയ്യേണ്ടിയിരുന്ന പല വിമാനങ്ങളും ഏറെ വൈകിയാണ് വിമാനത്താവളത്തിൽ ഇറക്കിയത്. മുംബൈ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ വിമാനങ്ങളാണ് വൈകി ലാൻഡ് ചെയ്‌തത്. ഹൈദരാബാദിൽ നിന്നുമെത്തിയ വിമാനത്തിനും കൃത്യസമയത്ത് മംഗളൂരുവിൽ ലാൻഡ് ചെയ്യാനായില്ല. വായുവിൽ ഏറെ നേരം ചുറ്റിക്കറങ്ങിയ…

Read More

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ചു 

ബെംഗളൂരു: ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ രസകരമായ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതിനിടെ യുവാവ് മരിച്ചു. മംഗളൂരു സ്വദേശിയും ചെന്നൈയിൽ പി.ജി വിദ്യാർത്ഥിയുമായ കെ. സുമന്ത് (23) ആണ് ആന്ധ്രപ്രദേശിൽ തിരുപ്പതി ജില്ലയിലെ തലകോണ വെള്ളച്ചാട്ടത്തിൽ ചാടിയതിനെ തുടർന്ന് മരിച്ചത്.  പാറക്കെട്ടിൽ നിന്ന് ചാടുന്ന രംഗം പകർത്തി വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സുമന്ത് താഴ്ന്നു പോവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സുമന്തും സുഹൃത്തുക്കളും സാഹസിക യാത്രയുടെ ഭാഗമായി തിരുപ്പതിയിൽ എത്തിയത്. വെള്ളത്തിൽ താഴ്ന്നുപോയ സുമന്തിനായി കൂട്ടുകാർ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. ഉടൻ യർറവരിപാലം…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം 

ബെംഗളൂരു:ചികമംഗളൂരു താരികെരെ പോലീസ് സ്റ്റേഷൻ പരിധിയില്‍ കട്ടെഹോളെ ഗേറ്റിലുണ്ടായ വാഹന അപകടത്തില്‍ രണ്ട് മോടോര്‍ ബൈക്ക് യാത്രക്കാര്‍ മരിച്ചു.   ബെനളെഹള്ളിയിലെ വിശ്വാസ് (24), ഗുണ്ടല്‍പേട്ടയിലെ ദീപിക (22) എന്നിവരാണ് മരിച്ചത്. ബെനളെഹള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഷിമോഗയില്‍ ഒരു ഇന്റര്‍വ്യൂ ഉള്ളതിനാല്‍ മറ്റൊരു വനിതാ സുഹൃത്തിനൊപ്പം ഗുണ്ടല്‍പേട്ടില്‍ നിന്ന് തരികെരെയില്‍ എത്തിയതായിരുന്നു ദീപിക. വിശ്വാസ്, സുഹൃത്ത് കാര്‍ത്തിക് എന്നിവര്‍ രണ്ട് യുവതികളെയും തരികെരെയില്‍ നിന്ന് ബെനളെഹള്ളിയിലേക്ക് രണ്ട് ബൈക്കുകളിലായി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. കാര്‍ത്തിക്കും മറ്റൊരു യുവതിയും വീട്ടിലെത്തിയെങ്കിലും…

Read More

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി പഠിക്കാൻ പറഞ്ഞു, വിദ്യാർത്ഥി തൂങ്ങി മരിച്ചു

ബെംഗളൂരു: ഉറങ്ങുന്നതിനിടെ വിളിച്ചുണര്‍ത്തി പഠിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂഡുബിദ്രിയിലെ പോളിടെക്നിക് കോളേജില്‍ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സാത്വിക് ഭണ്ഡാരി (20)യാണ് മരിച്ചത്. രാത്രി ഉറക്കത്തിലായിരുന്ന സാത്വിക്കിനെ രക്ഷിതാക്കള്‍ വിളിച്ചുണര്‍ത്തി പരീക്ഷ അടുത്തിരിക്കുന്നതിനാല്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ സാത്വിക് മുറിയുടെ വാതില്‍ അടച്ച്‌ ഫാനില്‍ ഷാള്‍ കുരുക്കി തൂങ്ങിമരിക്കുകയായിരുന്നു. മൂഡുബിദ്രി പോലീസ് കേസെടുത്തു.

Read More

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു 

ബെംഗളൂരു: വിവാഹം കഴിഞ്ഞ് 22 ദിവസം മാത്രമായ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ ദമ്പതികൾ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വിജയപുരയ്ക്ക് സമീപമാണ് അപകടം നടന്നത്. ഹൊനമല്ല തെരദാല , ഭാര്യ ഗായത്രി എന്നിവരാണ് മരിച്ചത്.മെയ് 22 ആയിരുന്നു ഇരുവരുടെയും വിവാഹം . ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. തെരദാല വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇടിച്ച…

Read More

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു പിന്നാലെ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മംഗളൂരു കഡബ താലൂക്കിലെ റെഞ്ചിലടി വില്ലേജിലെ നിഡ്മേരുവിലാണ് സംഭവം. 18 -കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി രശ്മിതയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ബിഎസ്‌സി (നഴ്‌സിംഗ്) വിദ്യാര്‍ത്ഥിനിയാണ്. പെട്ടെന്നുള്ള മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെറിയ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഇത് മാറാതെ തുടരുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. രശ്മിതയ്ക്ക് അസുഖം കുറയാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ്…

Read More

മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി തലശ്ശേരിയിൽ കുടുങ്ങി 

ബെംഗളൂരു : കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് തുടങ്ങുന്നതിന് സമീപത്തെ സര്‍വിസ് റോഡില്‍ വീണ്ടും ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പെട്ടത്. ഇവിടെ നേരത്തെയും നിരവധി തവണ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു. ഇടുങ്ങിയ സര്‍വിസ് റോഡില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ചരക്ക് ലോറി റോഡിനോട് ചേര്‍ന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവിടെ ഒരു വശത്ത് അപകടകരമായ രീതിയിലെ ചാലുകളാണ് അപകടത്തിന് കാരണമാകുന്നത്.…

Read More
Click Here to Follow Us