24 മണിക്കൂറിനുള്ളിൽ അഞ്ച് പിഎഫ്ഐ നേതാക്കളെ വിട്ടയക്കണമെന്ന് എസ്ഡിപിഐ

ബെംഗളൂരു: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ് നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) അഞ്ച് പോപ്പുലർ ഫ്രണ്ട് ഇന്ത്യ (പിഎഫ്ഐ) നേതാക്കളെ 24 മണിക്കൂറിനുള്ളിൽ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു, പരാജയപ്പെട്ടാൽ ജനാധിപത്യ പോരാട്ടം ആരംഭിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. എൻഐഎ ചാരന്മാർ ചോദിച്ചപ്പോൾ വാറണ്ട് കാണിക്കുകയും അത് പിഎഫ്ഐ ഓഫീസ് റെയ്ഡ് ചെയ്തതിനെക്കുറിച്ചാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബൂബക്കർ കുലായി പറഞ്ഞു,. എന്നാൽ ഇവർ വാതിൽ തകർത്ത് അകത്തുകടക്കുകയും ഗ്ലാസും തകർത്തു എന്നുമാണ് ആരോപണം. എൻഐഎ ഓഫീസ് പരിശോധിക്കാനുണ്ടെന്ന് പറഞ്ഞതായും,…

Read More

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു, സഹയാത്രികൻ ആശുപത്രിയിൽ

death suicide murder accident

ബെംഗളൂരു: ദേശീയ പാതയിൽ ജെപ്പിനമൊഗറു മഹാകാളിപ്പടവ് ക്രോസിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഉള്ളാളിലെ മദ്യശാല മാനജർ പ്രതാപ് ഷെട്ടിയാണ് (32) മരിച്ചത്. ബൈക്കിനു പിന്നിൽ സഞ്ചരിച്ച സഹപ്രവർത്തകൻ അഭിഷെട്ടിയെ (22) ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചിക്കമംഗളൂരു സ്വദേശികളാണ്. ഇരുവരും ജോലി കഴിഞ്ഞ് ഫരങ്കിപ്പേട്ടയിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പ്രതാപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Read More

വിദ്യാർത്ഥിയെ മർദ്ദിച്ചു, അധ്യാപകനെതിരെ പോലീസ് കേസ് 

ബെംഗളൂരു: മംഗളൂരുവില്‍ 11കാരനായ മദ്രസ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉല്ലാള്‍ സ്വദേശി ഹാഫില്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മസ്ജിദ് ഹുദാ ദെരിക്കട്ടെ അല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകനായ യഹ്യ ഫൈസിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മദ്രസയില്‍ നിന്നും വൈകീട്ട് ഏറെ അവശനായാണ് കുട്ടി മടങ്ങിയെത്തിയത്. ഇതോടെ വീട്ടുകാര്‍ കാര്യം അന്വേഷിച്ചു. അപ്പോഴാണ് അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞത്. ഉടനെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സമീപത്തെ…

Read More

അങ്കണ വരുമാനത്തിൽ നിന്ന് ബസ് വാങ്ങി ഗവൺമെന്റ് സ്‌കൂൾ

ബെംഗളൂരു: സ്‌കൂൾ വളപ്പിൽ നട്ടുവളർത്തിയ അടയ്‌ക്ക തൈകളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് മിത്തൂരിലെ സർക്കാർ അപ്‌ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂൾ 26 സീറ്റുകളുള്ള ബസ് വാങ്ങി. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ സ്കൂളിലെത്താൻ ഈ ബസ് സഹായിക്കും. ഇത് നല്ല സംഭവമാണെന്നും സ്‌കൂളിന്റെ വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സഞ്ജീവ മറ്റണ്ടൂർ എം.എൽ.എ പറഞ്ഞു. എസ്.ഡി.എം.സി അംഗങ്ങളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെ 2017ൽ 600ലധികം അങ്കണത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഒരു വർഷം മുൻപാണ് മരങ്ങൾ കായ്ച്ചു തുടങ്ങിയത്. തോട്ടം പരിപാലിക്കാൻ സ്‌കൂളിന് കഴിയാതെ വന്നതോടെ തോട്ടത്തിന്റെ…

Read More

അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി മംഗളുരുവിൽ മരിച്ചു. കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ് – ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് മരിച്ചത്. മംഗളൂരു നേതാജി കോളേജിലെ ഒന്നാം വർഷ ജനറൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് റിയ. സെപ്റ്റംബർ 3 നു മന്നുഗുഢെ ബർക്കെ പോലീസ് സ്റ്റേഷനു സമീപമുള്ള റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതുവഴി വന്ന കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരുക്കേൽക്കുകയും ചെയ്യും . തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ യേനപ്പോയ…

Read More

5 വാഹനങ്ങൾ കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: ദേശീയ പാത 66 ൽ തൊക്കോട്ടിനടുത്ത് കല്ലാപ്പിൽ ഇന്നലെ രാത്രി അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. തൊക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്നോവ കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ പെട്ടന്ന് ഇടത്തോട്ട് തിരിഞ്ഞിരുന്നു. ആ സമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് കാർ, ഇന്നോവയുമായി കൂട്ടിയിടിക്കാതിരിക്കാൻ സഡൻ ബ്രേക്ക് ചവിട്ടി. ഇതിനിടയിൽ കാർ യു ടേൺ എടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലും കൂട്ടിയിടിക്കുകയായിരുന്നു.  സ്‌കൂട്ടർ യാത്രക്കാരനായ കാസർകോട് സ്വദേശി തരുണിനാണ് പരിക്കേറ്റത്. മൂന്ന്…

Read More

മംഗളൂരു കോർപറേഷൻ, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം ബിജെപി യ്ക്ക്

ബെംഗളൂരു: മംഗളൂരു സിറ്റി കോര്‍പറേഷനിലെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. കോര്‍പറേഷനില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോര്‍പറേഷനില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങള്‍ ബി.ജെ.പി നേടിയിരുന്നു. മംഗളൂരു സിറ്റി കോര്‍പറേഷനില്‍ മേയറായി ജയാനന്ദ അഞ്ചന്‍, ഡെപ്യുട്ടി മേയറായി പൂര്‍ണിമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 44ഉം കോണ്‍ഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് 2 ഉം അംഗങ്ങളാണുള്ളത്. രണ്ട് എം.എല്‍.എമാരുടെ വോട്ടുള്‍പ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയര്‍…

Read More

മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിഷമം, യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: യുവാവിനെ വാടക വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദു യുവസേനയുടെ സജീവ പ്രവര്‍ത്തകനായ കുംപല ഹനുമാന്‍ നഗറിലെ ജയന്ത് എസ് ആണ് മരിച്ചത്. ഓടോറിക്ഷ ഡ്രൈവറായിരുന്നു ജയന്തിന്റെ ഹനുമാന്‍ നഗറിലെ സ്വന്തം വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലായിരിക്കയാണ് ഇദ്ദേഹം മരിച്ചത്. വെള്ളിയാഴ്ച മംഗളൂരുവിൽ  നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ തിരക്കില്‍ ജയന്തിന് തന്റെ സ്മാര്‍ട് ഫോണ്‍ നഷ്ടപ്പെട്ടിരുന്നുവെന്നും ശനിയാഴ്ച ഉച്ചവരെ ഫോണ്‍ നഷ്ടപ്പെട്ടതില്‍ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. വൈകീട്ട് ജയന്തിന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ജയന്തിനെ കണ്ടത്.…

Read More

കാൽനട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ കാൽനടയാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. കല്ലപ്പു മാർക്കറ്റിൽ ജോലി ചെയ്യുന്ന ബംഗേര സ്വദേശി കെ. നിയാസ് ആണ് അപകടത്തിൽപെട്ട് മരിച്ചത്. ഇന്നലെ നഗരത്തിൽ കല്ലപ്പുവിൽ പാതയോരത്തൂടെ നടക്കുന്നതിനിടെയാണ് അപകടം. മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

എൽകെജി വിദ്യാർത്ഥി കാറിടിച്ച് മരിച്ചു

ബെംഗളൂരു: സുരിബയിലു ദാറുല്‍ അസ്ഹരിയ ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥി ആദില്‍ കാർ അപകടത്തില്‍ മരിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. നഴ്‌സറി വാനില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ ചീറിപ്പാഞ്ഞു വന്ന മാരുതി കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു. ഉടന്‍ തുംബെയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More
Click Here to Follow Us