മൊബൈൽ ഫോൺ നഷ്ടപ്പെട്ട വിഷമം, യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: യുവാവിനെ വാടക വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദു യുവസേനയുടെ സജീവ പ്രവര്‍ത്തകനായ കുംപല ഹനുമാന്‍ നഗറിലെ ജയന്ത് എസ് ആണ് മരിച്ചത്.

ഓടോറിക്ഷ ഡ്രൈവറായിരുന്നു ജയന്തിന്റെ ഹനുമാന്‍ നഗറിലെ സ്വന്തം വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലായിരിക്കയാണ് ഇദ്ദേഹം മരിച്ചത്.

വെള്ളിയാഴ്ച മംഗളൂരുവിൽ  നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ തിരക്കില്‍ ജയന്തിന് തന്റെ സ്മാര്‍ട് ഫോണ്‍ നഷ്ടപ്പെട്ടിരുന്നുവെന്നും ശനിയാഴ്ച ഉച്ചവരെ ഫോണ്‍ നഷ്ടപ്പെട്ടതില്‍ അദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

വൈകീട്ട് ജയന്തിന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ജയന്തിനെ കണ്ടത്. ഹിന്ദു യുവസേനയുടെ പ്രാരംഭ ഘട്ടത്തില്‍ ജയന്ത് നേതാവായി പ്രവര്‍ത്തിച്ചിരുന്നു. രണ്ട് ആണ്‍മക്കളുമുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts