ബെംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് അഞ്ച് മലയാളി യുവാക്കളെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജുനൈദ്, സുജിത്, വിഷ്ണു, യൂനുസ്, മിസ്‌അബ് എന്നിവർക്കാണ് ഉടുപ്പി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്. യുവാക്കൾ മത്സ്യഗന്ധ എക്‌സ്‌പ്രസ് ട്രെയിനിൽ മംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ടിക്കറ്റില്ലാതെ ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായും ട്രെയിനിൽ ശല്യം സൃഷ്ടിക്കുന്നതായും ഡ്യൂട്ടിയിലുള്ള ടിടിഐ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് ഉഡുപ്പിയിലെ ആർപിഎഫ് ഓഫീസിലേക്ക് കൊണ്ടുപോയ അഞ്ചുപേരെ ആർപിഎഫ് ജീവനക്കാർ ടിക്കറ്റില്ലാത്തതിന്…
Read MoreTag: mangaluru
ഫ്‌ളക്സ് കീറി, മൂന്നു യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: വാഞ്ചൂര്‍ ജങ്ഷനില്‍ സ്ഥാപിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കീറി സാമുദായിക സംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്‌ഡെ, യതീഷ് പൂജാരി, പ്രവീണ്‍ പൂജാരി എന്നിവരെയാണ് മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Read Moreബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരിച്ചു. ഏരുവേശി പഞ്ചായത്ത് സി.പി.എം പ്രതിനിധിയായ ഏഴാം വാർഡ് അംഗം എം.ഡി രാധാമണി-മനോജ് ദമ്പതികളുടെ മകൻ അഭിജിത്താണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചു റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.
Read Moreബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
ബെംഗളൂരു: മംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരിച്ചു. ഏരുവേശി പഞ്ചായത്ത് സി.പി.എം പ്രതിനിധിയായ ഏഴാം വാർഡ് അംഗം എം.ഡി രാധാമണി-മനോജ് ദമ്പതികളുടെ മകൻ അഭിജിത്താണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചു റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരണപ്പെട്ടു.
Read More38 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ
ബെംഗളൂരു: 38 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയിലായി. കാസര്‍കോട് ചേരൂര്‍ സ്വദേശിയായ മുഹമ്മദ് സാബിര്‍ ഷെരീഫില്‍(30) നിന്നാണ് 38 ലക്ഷം രൂപ വില വരുന്ന 741 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണ്ണം പിടികൂടിയത്. ഇന്നലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് സാബിറിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ മുഹമ്മദ് കാജര്‍, ചന്ദ്രമോഹന്‍, അശോണിക്, സുധീര്‍ കുമാര്‍, ദേവേന്ദ്രപ്രതാപ് സിംഗ്,…
Read Moreമംഗളൂരുവിൽ 12 പിഎഫ്ഐ ഓഫീസുകൾ പോലീസ് സീൽ ചെയ്തു
ബെംഗളൂരു: കേന്ദ്ര സർക്കാർ നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയുടെയും സംഘടനകളുടെയും 12 ഓഫീസുകൾ മംഗളൂരു പൊലീസ് പൂട്ടി സീൽ ചെയ്തു. 10 പിഎഫ്ഐ ഓഫീസുകളും കാമ്പസ് ഫ്രണ്ട്, ഇൻഫർമേഷൻ ഓഫീസുകളും പോലീസ് സീൽ ചെയ്തത്. കസബ ബങ്കര, ചൊക്കബെട്ടു, കാട്ടിപ്പള്ള, അടൂർ, കിണ്ണിപ്പദവ്, കെസിറോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കായ് റോഡ്, കുദ്രോളി നഗരത്തിലാണ് പിഎഫ്‌ഐ ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. കാമ്പസ് ഫ്രണ്ട് ഓഫീസ് ബന്തർ അസീസുദ്ദീൻ റോഡിലും ഇൻഫർമേഷൻ ഓഫീസ് റാവു ആൻഡ് റാവു റോഡിലും പ്രവർത്തിച്ചു.
Read Moreപതിനാറുകാരനെ തട്ടി കൊണ്ടു പോയി മൊബൈലും പണവും കവർന്നു, രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മയക്കുമരുന്ന് സംഘത്തിൽപെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി, ചേതൻ എന്നിവരെയാണ് സൂറത്ത്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരിൽ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കബളിപ്പിക്കാൻ പ്രതികളിൽ ഒരാൾ ആളൊഴിഞ്ഞ റോഡിൽ വീഴുകയും കുട്ടി റോഡിൽ എത്തിയപ്പോൾ ഇയാളോട് എഴുന്നേൽക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരാൾ കൂടിയെത്തുകയും കൗമാരക്കാരനെ ബലം പ്രയോഗിച്ച് എടിഎമ്മിൽ കയറ്റി പണം നൽകാൻ ആവശ്യപ്പെടുകയും ബാറിൽ കൊണ്ടുപോയി…
Read Moreമംഗളൂരുവിലും ഉടുപ്പിയിലും പോലീസ് റെയ്ഡ്, 8 പേർ അറസ്റ്റിൽ
ബെംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇന്നലെ പോലീസ് നടത്തിയ റെയ്ഡിൽ എട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ പിടികൂടി. മംഗളൂരു മേഖലയിൽ ഉള്ളാൽ, മംഗളൂരു തലപ്പാടി, സൂറത്ത്കൽ, ഉടുപ്പിയിൽ ഹൂദ്, ഗംഗോളി, ബൈന്തൂർ, ആദി ഉടുപ്പി പട്ടണമാണ് റെയ്ഡ് നടത്തിയത്. മംഗളൂരുവിൽ ഇസ്‌മൈൽ എൻജിനീയർ, ശരീഫ്, ഇഖ്ബാൽ, നൗഷാദ് എന്നിവരും . ഉടുപ്പിയിൽ ഇല്ല്യാസ്, ആശിഖ്, റജബ്, അശ്‌റഫ് എന്നിവരും ഉൾപ്പെടുന്നു.
Read Moreമലയാളി വിദ്യാർത്ഥിനി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ അയ്യപ്പന്‍- ബാലാമണി ദമ്പതികളുടെ മകള്‍ കെ.വി. അമൃതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീദേവി കോളജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിനിയായ അമൃത സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്നു. ഇന്നലെ അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം ബാക്കി നില്‍ക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ്…
Read Moreമംഗളുരു ദേശീയ പാതയിൽ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ച് 2 മരണം
തിരുവനന്തപുരം: തിരുവനന്തപുരം മംഗ്ളൂരു ദേശീയപാതയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് സ്കൂട്ടര്‍ യാത്രികര്‍ മരിച്ചു. ആറ്റിങ്ങല്‍ ഊരൂപൊയ്ക അഖില ഭവനില്‍ അനില്‍കുമാര്‍ ശാസ്തവട്ടം ചോതിയില്‍ രമ എന്നിവരാണ് മരിച്ചത്. മംഗലപുരത്ത് ദേശീയ പാതയില്‍ തോന്നയ്ക്കല്‍ എ ജെ കോളേജിന് സമീപത്ത് വെച്ചാണ് ആംബുലന്‍സ് ഇടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തിന് വര്‍ക്കലയില്‍ നിന്ന് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സാണ് സ്കൂട്ടറിലിടിച്ചത്.
Read More