രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: ‘അഭിമാനോത്സവ’വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യെഡിയൂരപ്പ സജീവ രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങളിലേക്ക് സംസ്ഥാന ബി.ജെ.പി. ‘യെഡിയൂരപ്പ അഭിമാനോത്സവ’ എന്ന പേരിൽ മെയ് ഒൻപതിന് ചിത്രദുർഗയിലാണ് കൂറ്റൻ ജനസമ്മേളനം സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്യും.

ലിംഗായത്ത് സമുദായത്തിന്റെ കരുത്തനായ നേതാവായ യെഡിയൂരപ്പയോടുള്ള ആദരസൂചകമായി നടത്തുന്ന പരിപാടിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു. പത്ത് ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മുൻ മുഖ്യമന്ത്രിമാർ, വിവിധ മഠാധിപതികൾ, കർഷക നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ അണിചേരും.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

ദക്ഷിണേന്ത്യയിൽ ബി.ജെ.പി.യെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച യെഡിയൂരപ്പ നിലവിൽ പാർട്ടിയുടെ പാർലമെന്ററി ബോർഡിലും ദേശീയ തിരഞ്ഞെടുപ്പ് സമിതിയിലും അംഗമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഈ സുപ്രധാന നാഴികക്കല്ല് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കൂടി ആവേശം പകരാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts