ബെംഗളൂരു: ജ്യൂസ് കുടിച്ച പണം ചോദിച്ചതിന് മലയാളികൾക്ക് നേരെ നഗരത്തിൽ അക്രമം നടന്നതായി പരാതി. കമ്മനഹള്ളി ചർച്ചിനു സമീപം കണ്ണൂർ പിണറായി സ്വദേശികളായ ശംസീറും സഹോദരങ്ങളും ചേർന്ന് നടത്തുന്ന ജ്യൂസി ഫ്രഷ് കടയിലാണ് അക്രമം നടന്നതെന്നാണ് പരാതി. മൂന്ന് പേർ ചേർന്നാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറയുന്നു. സഹോദരങ്ങളായ അജ്മലിനെയും സജീറിനെയും ആക്രമിച്ചത്. മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. മലയാളി കൂട്ടായ്മ കമ്മനഹള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയുടമ ബാനസ് വാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreTag: malayali
എം.ഡി.എം.എ യും കഞ്ചാവുമായി നഗരത്തിലെ ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ
ബെംഗളൂരു : ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം.ഡി.എം.എ യും 50 ഗ്രാം കഞ്ചാവുമായി ആയുർവേദ തെറപ്പിസ്റ്റ് പിടിയിൽ. ഇടുക്കി പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളാണ് (24) പിടിയിലായത്. ബെംഗളൂരുവിൽ ആയുർവേദ തെറപ്പിസ്റ്റായ ഇയാൾ അവിടെനിന്ന് കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ മയക്കുമരുന്നുമായി കോട്ടയത്ത് എത്തിയപ്പോഴാണ് പിടിക്കപ്പെട്ടത്. കാറും കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽനിന്ന് മയക്കു മരുന്ന് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെത്തിച്ച് വിൽപന നടത്തുകയാണ് ഇയാളുടെ പതിവെന്ന് എക്സൈസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന…
Read Moreഎം.ഡി.എം.എയുമായി മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: എം.ഡി.എം.എ വിൽപനക്കിടെ മൂന്നു പേരെ മംഗളൂരു പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാനൂർ സ്വദേശിയുമായും നഗരത്തിലെ പ്രമുഖ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥി ഉബൈദ് കുന്നുമ്മൽ (21), മംഗളൂരു തലപ്പാടിയിലെ അബ്ദുൾ റൗഫ് (29), കോഴിക്കട ജീവനക്കാരനും ചിക്കമംഗളൂരു മുടിഗെരെ സ്വദേശിയുമായ മുഹമ്മദ് ഇർഷാദ് (21) ആണ് അറസ്റ്റിലായത്. മൂന്നുപേരും ചേർന്ന് നഗരത്തിൽ ജെപ്പുവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിവീണത്. 13,750 രൂപ വില കണക്കാക്കുന്ന 5.071…
Read Moreഗുണ്ടൽപേട്ടിൽ മലയാളി ജൂവലറിയുടമയെ കൊള്ളയടിച്ച എട്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ ഗുണ്ടൽപേട്ടിൽ മലയാളി ജൂവലറിയുടമയെ കൊള്ളയടിച്ച എട്ടുപേർ അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി സുഖ്ദേവ് ആണ് കൊള്ളയടിക്കപ്പെട്ടത്. ഇയാളുടെ പക്കലുണ്ടായിരുന്ന 40 ലക്ഷം രൂപ കവർന്നതായി ചാമരാജനഗർ പോലീസ് മേധാവി പത്മിനി സാഹു പറഞ്ഞു. ഈ മാസം 11-ന് ഗുണ്ടൽപേട്ടിനടുത്ത് ബേഗൂരിലായിരുന്നു സംഭവം. സുഖ്‌ദേവ് ഉടനടി പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അഞ്ചുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിനെത്തുടർന്നാണ് മൈസൂരിൽനിന്ന് മൂന്നുപേരെക്കൂടി പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. മൈസൂരിൽ വന്ന് തിരികെ വയനാട്ടിലേക്ക് കാറിൽ പോകുകയായിരുന്ന സുഖ്ദേവിനെയും ഡ്രൈവർ അഷ്റഫിനെയും കവർച്ചസംഘം തടഞ്ഞുനിർത്തുകയായിരുന്നു.…
Read Moreകർണാടക മലയാളി കോൺഗ്രസ് സ്വാതന്ത്ര്യ ദിനാഘോഷവും എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യ ദിനാഘോഷവും സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങും ഇന്ദിരാനഗർ ഇ സി എ യിൽ വെച്ച് നടത്തി. സ്വാതന്ത്ര്യം നേടിയെടുക്കുവാൻ കോൺഗ്രസ്സ് നടത്തിയ ധീരോജ്വല പോരാട്ടങ്ങളെ മായ്ച്ചുകളയുവാൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റുകൾക്കെതിരെ രാജ്യം നിലകൊള്ളണം. വർഗീയതയും വി ഭാഗീയതയും ആണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിന്റെ നിലപാട്. രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ കോൺഗ്രസ്സ് തിരികെ അധികാരത്തിൽ എത്തണം അതിനു വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും തയ്യാറാകണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ…
Read Moreഇലക്ട്രോണിക് സിറ്റിക്ക് സമീപം ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തിൽ യാത്രക്കാരനായ തിരൂർ സ്വദേശി മരിച്ചു. തിരൂർ ബി.പി അങ്ങാടി പൈങ്ങോട്ടിൽ അബ്ദുൽ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു അപകടം. മുസമ്മിൽ സഞ്ചരിച്ച ബൈക്ക് റോഡിൽ മറിയുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുസമ്മിൽ. സഹോദരി: മുബഷിറ.
Read Moreകോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി ദമ്പതിമാർ അറസ്റ്റിൽ
ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന കേസിൽ ദമ്പതിമാരെ കരുനാഗപ്പള്ളിയിൽ അറസ്റ്റ് ചെയ്തു. ബെംഗളൂരു മലയാളികളാണ് ദമ്പതികൾ. തൃശൂർ സ്വദേശികളായ സുബീഷ്, ശിൽപ്പ എന്നിവരാണ് കേരളാ പോലീസിന്റെ വലയിൽ ആയത്. 250 കോടിയോളം രൂപയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംസ്ഥാന പോലീസ് ഇവർക്ക് വേണ്ടി അന്വേഷണം നടത്തുമ്പോൾ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ദമ്പതിമാർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരങ്ങൾ കർണാടക പോലീസ് കേരളാ പോലീസിനു കൈമാറുകയായിരുന്നു. സുബീഷും ശില്പയും ആഢംബര ജീവിതം നയിക്കുന്നവർ എന്നും സ്വകാര്യ ജറ്റുകൾ വരെ ഇവർ സഞ്ചാരത്തിനു ഉപയോഗിച്ചു…
Read Moreതാമസസ്ഥലത്ത് മലയാളി മരിച്ച നിലയിൽ
ബെംഗളൂരു: എസ്ജി പാളയയിൽ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കോടി സ്വദേശി കിഴക്കുംമുറി വെൺമറത്ത് മനോജ് കുമാർ ആണ് മരിച്ചത്. രണ്ടു മാസമായി ഇവിടെ താമസം തുടങ്ങിയിട്ട്. മൃതദേഹം എസ്ജി പാളയ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹതാപത്തോടെ മൃതദേഹം നാട്ടിൽ എത്തിക്കും
Read Moreസ്വകാര്യ ട്രസ്റ്റിന്റെ തട്ടിപ്പ് ;മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു : കോന്നിയില്‍ നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയെയാണ് കഴിഞ്ഞ ദിവസം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഴ്സിങ് പഠന മേഖലയിലെ തട്ടിപ്പിന് ഇരയായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ ട്രസ്റ്റ് വഴിയായിരുന്നു അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ വർഷമായിരുന്നു അതുല്യ ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ പഠനത്തിന് ശേഷം അതുല്യ അടുത്തിടെ…
Read Moreകാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൾ അസീസിന്റെ മകൾ ജെ.ആദില (23) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ആദില. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വെയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30 ആയിരുന്നു അപകടമുണ്ടായത്. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ.
Read More