എം.ഡി.എം.എയുമായി മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു:  എം.ഡി.എം.എ വിൽപനക്കിടെ മൂന്നു പേരെ മംഗളൂരു പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ പാനൂർ സ്വദേശിയുമായും നഗരത്തിലെ പ്രമുഖ കോളജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥി ഉബൈദ് കുന്നുമ്മൽ (21), മംഗളൂരു തലപ്പാടിയിലെ അബ്ദുൾ റൗഫ് (29), കോഴിക്കട ജീവനക്കാരനും ചിക്കമംഗളൂരു മുടിഗെരെ സ്വദേശിയുമായ മുഹമ്മദ് ഇർഷാദ് (21) ആണ് അറസ്റ്റിലായത്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

മൂന്നുപേരും ചേർന്ന് നഗരത്തിൽ ജെപ്പുവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടിവീണത്.

13,750 രൂപ വില കണക്കാക്കുന്ന 5.071 ഗ്രാം എം.ഡി.എം.എ,1500രൂപ, ഡിജിറ്റൽ അളവുതൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ, രണ്ടു ഇരുചക്ര വാഹനങ്ങൾ എന്നിവ പോലീസ്ക സ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts