ലോകകപ്പ്: അവസാന നിമിഷ ഗോളിൽ ഈജിപ്ത് വീണു, ഉറുഗേയ്ക്ക് വിജയത്തുടക്കം

ഏകതറീന്‍ബെര്‍ഗ്: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേയ്ക്കു വിജയത്തുടക്കം. ആഫ്രിക്കന്‍ ടീം ഈജിപ്തിനെതിരേ ഇഞ്ചോടിഞ്ച് പൊരുതിയാണ് ഉറുഗ്വേ 1-0ന്റെ ജയം പിടിച്ചെടുത്തത്.

ഫോം കണ്ടെത്താൻ ഇരു ടീമുകളും വിഷമിച്ച മത്സരത്തിന്റെ എൺപത്തിയൊൻപതാം മിനിറ്റിലായിരുന്നു ഗിമിനസിന്റെ വിജയഗോൾ.

സലയില്ലാതെ കളിച്ചിട്ടും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാൻ ഈജിപ്തിന് കഴിഞ്ഞു. 89-ാം മിനിറ്റില്‍ പ്രതിരോധ കോട്ട കെട്ടുന്നതില്‍ വരുത്തിയ പിഴവാണ് ഈജിപ്തിന് തിരിച്ചടിയായത്‌. യുറുഗ്വായ് നിരയില്‍ സൂപ്പർ സ്ട്രൈക്കർമാരായ ലൂയിസ് സുവാരസിനും എഡിൻസൺ കവാനിക്കും ഡ്രിബിളിങ്ങിന്റെ ആശാനായ ഡി അരാസിയാറ്റയ്ക്കും വേണ്ടത്ര തിളങ്ങാൻ സാധിച്ചിരുന്നില്ല.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

സൂപ്പര്‍ താരം ലൂയിസ് സുവാരസ് ചില മികച്ച ഗോളവസരങ്ങള്‍ പാഴാക്കിയ കളിയില്‍ ഈജിപ്ഷ്യന്‍ ഗോളി അല്‍ ഷെനാവിയുടെ ഉജ്ജ്വല സേവുകളുമാണ് ഉറുഗ്വേയെ അവസാനം വരെഗോള്‍ നേടാനാവാതെ പിടിച്ചുനിര്‍ത്തിയത്. വിലപ്പെട്ട ഒരു പോയിന്റ് നേടാനാവുമെന്ന് ഈജിപ്ത് ഉറപ്പിച്ചിരിക്കവെയായിരുന്നു ഉറുഗ്വേയുടെ വിജയഗോള്‍. പരിക്കില്‍ നിന്നും മോചിതനാവാത്തതിനാല്‍ സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെയാണ് ഈജിപ്ത് ഇറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts