ചെന്നൈ: തക്കാളി വില കത്തിക്കയറുന്നതിനിടെ ഇവിടെയിതാ വഴിയില്‍ പച്ചക്കറി വില്‍ക്കുന്ന ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ എന്ന നിരക്കില്‍ കിലോക്കണക്കിന് തക്കാളി വിറ്റിരിക്കുകയാണ്. പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍…
Read MoreTag: Latestnews
ഡ്യൂട്ടി സമയത്ത് മതപരമായ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി
ബെംഗളൂരു: സർക്കാർ ബസിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറോട് തൊപ്പി ധരിച്ചതിനെ ചൊല്ലി തർക്കിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറോടാണ് സ്ത്രീ തർക്കിക്കുന്നത്. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാൻ അനുവാദമുണ്ടോ എന്ന് കണ്ടക്ടറോട് സ്ത്രീ ചോദിക്കുന്നത്. വർഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും കണ്ടക്ടർ മറുപടി പറയുന്നു. വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്കണമെന്നും സർക്കാർ ജീവനക്കാരനെന്ന നിലയിൽ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിക്കരുതെന്നുമാണ് ഇതിന് സ്ത്രീ മറുപടി നൽകിയത്. ഇതോടെ തൊപ്പി ധരിക്കാൻ അനുമതിയുണ്ടാകുമെന്ന് കണ്ടക്ടർ പറഞ്ഞു. നിയമങ്ങളെ…
Read Moreജൈന മതാചാര്യയുടെയുടെ മൃതദേഹവുമായി പ്രതികൾ ബൈക്കിൽ സഞ്ചരിച്ചത് 35 കിലോ മീറ്റർ
ബെംഗളൂരു: ജൈന മതാചാര്യൻ കാമകിമാര നന്തി മഹാരാജയെ അക്രമികൾ ആശ്രമത്തിൽ നിന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം ഭൗതിക ശരീരം കൊണ്ടുപോയി തള്ളുകയായിരുന്നു എന്ന് പോലീസ്. മൃതദേഹം ചാക്കിൽ പൊതിഞ്ഞ് ബൈക്കിൽ ചുമന്ന് 35 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ചെറുകഷണങ്ങളാക്കിയ മൃതദേഹം കുഴൽക്കിണറിൽ തള്ളിയതെന്നാണ് പ്രതികൾ ചിക്കോടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നൽകിയ മൊഴി. വൈദ്യുതാഘാതം ഏല്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് പ്രതികൾ ആദ്യം നടത്തിയത്. ശരീരത്തിൽ അനക്കം കണ്ടതിനാൽ ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പിച്ചെങ്കിലും മൃതദേഹം മാറ്റാൻ നിർബന്ധിതരായി. ചാക്കിൽ പൊതിഞ്ഞ…
Read Moreജൈന ആചാര്യൻ വധം; സി ബി ഐക്ക് കൈമാറില്ലെന്ന് സർക്കാർ
ബെംഗളൂരു : ജൈന ആചാര്യൻ വധ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യം നിരസിച്ച് സർക്കാർ. ചിക്കോടി ഹൊരെകോടി നന്തി പർവത്തിലെ ജൈന ബസ്തിയിൽ നിന്ന് ആചാര്യ ശ്രീ കാമകിമാരാനന്ദി മഹാരാജയെ തട്ടിക്കൊണ്ടുപോയി മൃതദേഹം ചെറുകഷണങ്ങളാക്കി ഹിരെകൊടിയിലെ ഉപയോഗമില്ലാത്ത കുഴൽ കിണറിൽ തള്ളിയ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം കർണാടക സർക്കാർ തള്ളി. ആവശ്യം ഇല്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കർണാടക പോലീസ് തന്നെ തുടരന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹത്തിന് ഒരുങ്ങിയ സംസ്ഥാനത്തെ പ്രമുഖ ജൈന സന്യാസി ഗുണധാരാനന്ദി…
Read Moreപൂട്ടിയിട്ട ഫ്ലാറ്റിൽ കുടുങ്ങിയ 8 വയസുകാരനെ ഫയർ ആൻഡ് ആന്റ് സർവീസ് രക്ഷപ്പെടുത്തി
ബെംഗളൂരു: ഉഡുപ്പിയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് എട്ട് വയസ്സുള്ള സ്പെഷ്യൽ ആൺകുട്ടിയെ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗത്തിലെ എട്ടംഗ സംഘം രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ ബ്രഹ്മഗിരിയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ പത്താം നിലയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായി ഡിപ്പാർട്ട്മെന്റിന് ഒരു കോൾ ലഭിച്ചതായി റെസ്ക്യൂ ടീമിനെ നയിച്ച സതീഷ് പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ പതിനൊന്നാം നിലയിൽ താമസിക്കുന്ന കുട്ടി കിടപ്പുമുറി പൂട്ടി ബാൽക്കണിയിലൂടെ പത്താം നിലയിലെത്തി കുടുങ്ങിയതായി സംഘം മനസ്സിലാക്കി. ബാൽക്കണിയിലൂടെയും കയറിന്റെ സഹായത്തോടെയും രക്ഷാപ്രവർത്തകർ കുട്ടിയുടെ…
Read Moreപ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗൻ ആശുപത്രിയിൽ
ബെംഗളൂരു: പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കസ്തൂരിരംഗന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നാണ് നാരായണ ഹൃദയാലയത്തിലെ ഡോക്ടർമാർ അറിയിച്ചു. ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് 83-കാരനായ ഡോ. കസ്തൂരിരംഗൻ ശ്രീലങ്കയിൽ എത്തിയത്. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കി. സംസ്ഥാന സർക്കാർ എല്ലാ…
Read Moreഅന്നഭാഗ്യ പദ്ധതിയിലൂടെ അഞ്ച് കിലോ അരിയുടെ പണം ഇന്ന് മുതൽ
ബെംഗളൂരു: പത്തു കിലോ സൗജന്യ അരി നല്കുന്ന ‘അന്നഭാഗ്യ’ പദ്ധതിയില്‍ അഞ്ചു കിലോക്കുള്ള അരിയുടെ പണം ഇന്ന് മുതല്‍ നല്‍കും. ബി.പി.എല്‍, അന്ത്യോദയ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്തു കിലോ വീതം അരി സൗജന്യമായി നല്‍കുന്നതാണ് ‘അന്നഭാഗ്യ’. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതാണിത്. ഇതില്‍ അഞ്ചു കിലോ അരി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചുവരുന്നുണ്ട്. എന്നാല്‍, ബാക്കി അഞ്ചു കിലോ അരി ലഭ്യമാക്കാൻ സംസ്ഥാന സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിക്ക് തുരങ്കം വെക്കാനായി കേന്ദ്രസര്‍ക്കാര്‍ അരി നല്‍കാതെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍…
Read Moreയുവാവിന്റെ മുഖത്ത് മൂത്ര മൊഴിച്ച വിവാദത്തിന് പിന്നാലെ ഓടുന്ന കാറിൽ യുവാവിനെ മർദ്ദിച്ച് കാൽ നക്കിച്ചു
ഗ്വാളിയോർ: മധ്യപ്രദേശിൽ ഓടുന്ന കാറിൽ യുവാവിന് നേരെ ആക്രമണം. യുവാവിനെ നിർബന്ധിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്വാളിയോർ സ്വദേശി മുഹമ്മദ് മുഹ്സിൻ ഖാൻ ആണ് അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേർ അറസ്റ്റിലായി. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വിഡിയോയിൽ മുഹ്സിനെ ചെരിപ്പുകൊണ്ടടിക്കുകയും അക്രമിയുടെ കാലുകളിലൊന്ന് നക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് കാണാം. ഗ്വാളിയോറിൽ നിന്നുള്ള വിഡിയോ എന്ന് പറഞ്ഞാണ് മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്. ഗോലു ഗുർജറും സുഹൃത്തുക്കളും മുഹ്സിനെ ചെരിപ്പുകൊണ്ട് മർദ്ദിക്കുന്നതും മോശമായി പെരുമാറുന്നതുമാണ് വിഡിയോയിൽ…
Read Moreനമ്മുടെ രാഷ്ട്രീയ നേതാക്കൾ വിദ്യാഭ്യാസമില്ലാത്തവരെന്ന് നടി കജോൾ
ന്യൂഡൽഹി: ഇന്ത്യയിൽ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നതെന്നും അതിന് കാരണം വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും നടി കജോൾ. നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാൽ, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും. നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാത്തതും അതാണ്’ -നടി പറഞ്ഞു. ‘ദി ട്രയൽ’ എന്ന തന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തിൽ ‘ദ ക്വിന്റി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കജോൾ. ഷോയുടെ സംവിധായകൻ സുപർണ് വർമയും നടൻ ജിഷു സെൻഗുപ്തയും ഒപ്പമുണ്ടായിരുന്നു. അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ…
Read Moreവർഗീയ പ്രസംഗം; ബജ്റംഗ്ദൾ നേതാവിനെ തിരഞ്ഞ് പോലീസ്
ബെംഗളൂരു: മീനും പച്ചക്കറിയും വിൽക്കാൻ എത്തുന്ന മുസ്ലിംകളുടെ കാര്യത്തിൽ ഹിന്ദുക്കൾ കരുതലോടെയിരിക്കണമെന്നും അത്യാവശ്യമെങ്കിൽ വെടിവെച്ചു കൊല്ലണം എന്നും പ്രസംഗിച്ച ബജ്റംഗ്ദൾ നേതാവും ഗുണ്ടയുമായ രഘുവിനെ കണ്ടെത്താൻ സക്ലേഷ്പുരിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മതംമാറ്റ നിരോധ, ഗോവധ നിരോധ നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സക്ലേഷ്പുരിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പ്രസംഗം നടത്തിയത്. ഗോവധം തടയുന്നതിൽ പോലീസ് പരാജയപ്പെട്ടു എന്ന് പറഞ്ഞതിന് പിറകേയായിരുന്നു പ്രകോപന പരാമർശങ്ങൾ. രണ്ടു നിയമങ്ങളും റദ്ദാക്കും എന്ന് നേരത്തെ പ്രസ്താവിച്ച മന്ത്രി പ്രിയങ്ക് ഖാർഗെയെ പരാമർശിച്ച് “മന്ത്രി പ്രിയങ്ക്…
Read More