ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്ത് വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവില്‍ സ്വകാര്യ ഏജന്‍സിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. കേസില്‍ ഷിലുമെ എജ്യുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച് ആര്‍ ജീവനക്കാരന്‍ ധര്‍മേഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2013 മുതല്‍ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡാറ്റ ചോര്‍ത്തല്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. കോണ്‍ഗ്രസിന്റെ കാലത്തും ബിജെപി…
Read MoreTag: latest news
പൂനെ – ബെംഗളൂരു എക്സ്പ്രസ്സ് ഹൈവേയിൽ 48 വാഹനങ്ങൾ അപകടത്തിൽ പെട്ടു
പൂനെ: പൂനെ – ബെംഗളൂരു എക്‌സ്‌പ്രസ് ഹൈവേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. പൂനെയിലെ നവലെ പാലത്തിലാണ് സംഭവം. 48 വാഹനങ്ങളാണ് കൂട്ടിയിടിയിടിച്ച് അപകടത്തിൽ പെട്ടത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടാങ്കർ ലോറി വാഹനങ്ങളിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബ്രേക്കിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കുറഞ്ഞത് 30 പേർക്കെങ്കിലും പരിക്കേറ്റതായാണ് സൂചന. പൂനെ ഫയർ ബ്രിഗേഡിൽ നിന്നും പൂനെ മെട്രോപൊളിറ്റൻ റീജ്യൻ ഡെവലപ്‌മെന്റ് അതോറിറ്റിയും രക്ഷാപ്രവർത്തനവുമായി സംഭവസ്ഥലത്ത് എത്തി. അപകടമുണ്ടാക്കിയ ട്രക്ക് ആന്ധ്രാപ്രദേശിൽ നിന്നുള്ള സത്താറയിൽ നിന്ന്…
Read Moreമംഗളൂരു സ്ഫോടനം, പ്രതിയെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്
ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത് വെറും സ്‌ഫോടനമായിരുന്നില്ലെന്ന് ഉറപ്പിച്ച് പോലീസ്. കേസിൽ ഐഎസ് ബന്ധം പോലീസ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മുഹമ്മദ് ഷാരിഖ് ഐഎസ് ഭീകരനാണെന്ന് പോലീസ് വ്യക്തമാക്കി. ഇസ്ലാമിക് സ്‌റ്റേറ്റുമായി ഇയാൾക്കുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ പോലീസ് കണ്ടെത്തിയതായാണ് വിവരം. ശിവമോഗയിൽ സ്വാതന്ത്ര്യസമരസേനാനി വീർ സവർക്കറുടെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കുത്തിക്കൊന്ന കേസിലും പ്രതിയാണ് മുഹമ്മദ് ഷാരിഖ് എന്നാണ് വിവരം. സ്വാതന്ത്ര്യദിനത്തിൽ പതിപ്പിച്ച വീർ സവർക്കറുടെ പോസ്റ്ററുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാരിഖും സംഘവും ആക്രമണം അഴിച്ച് വിടുകയായിരുന്നു.സംഘർഷത്തിനൊടുവിൽ പ്രേം സിംഗ് എന്ന…
Read Moreഡോ. കൃഷ്ണ മൂർത്തിയുടെ മരണം, തിരച്ചിലിൽ കണ്ണടയും ബെൽറ്റും കണ്ടെത്തി ബാഗിനായി തിരച്ചിൽ തുടരുന്നു
ബെംഗളൂരു: റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബദിയടുക്കയിലെ ഡോ. കൃഷ്ണമൂർത്തി മരണത്തിന് മുമ്പ് കുന്ദാപുരത്ത് നിന്ന് സിദ്ധാപുരയിലേക്ക് ബസിൽ യാത്ര ചെയ്തിരുന്നതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ശാസ്ത്രി സർക്കിളിലെ സിസിടിവി ദൃശ്യ ഡോക്ടർ ബാഗുമായി നിൽക്കുന്നത് പതിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഈ ബാഗ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സിറ്റി പോലീസിന്റെ അന്വേഷണം തുടരുകയാണ്. ‘സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഡോക്ടർ കെഎസ്ആർടിസി ബസിൽ കുന്ദാപുരം ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ട്. ശാസ്ത്രി സർക്കിളിലേക്ക് നടന്ന് സ്റ്റേഷനിലേക്കുള്ള വഴി തിരക്കി. സിദ്ധാപുരയിലേക്ക് പോകുന്ന ബസിൽ ഡോക്ടർ യാത്ര…
Read Moreഓട്ടോറിക്ഷ സ്ഫോടനം ; തീവ്രവാദ ബന്ധമെന്ന് സംശയം
ബെംഗളൂരു: മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ സിസിടിവി കാമറകളിൽ നിന്നും സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ വിവിധ ഏജൻസികളും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിനിടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും സ്ഫോടനത്തിലേക്ക് നയിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും…
Read Moreകുട്ടികളെ കാണാൻ ഭാര്യ അനുവദിച്ചില്ല, ഭർത്താവ് വീടിന് തീയിട്ടു
ബെംഗളൂരു: കുഞ്ഞിനെ കാണാൻ ഭാര്യ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. ഇന്നലെ അർധരാത്രിയിലാണ് സംഭവം. കർണാടകയിലെ ഹാസൻ ജില്ലയിലെ ദൊഡ്ഡബീക്കനഹള്ളി ഗ്രാമത്തിലാണ് സംഭവം. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഗീത, മക്കളായ ഏഴുവയസ്സുകാരൻ ചിരന്തൻ, അഞ്ചുവയസ്സുകാരൻ നന്ദൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ടുപേരും ഗൊരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പോലീസ് പറയുന്നു. ദമ്പതികൾ നാലുമാസമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുകുട്ടികളും ഗീതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഭർത്താവ് രംഗസ്വാമി മക്കളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, പൂജാരി അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ക്ഷേത്രം പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തുംബേ ക്ഷേത്രം പൂജാരി വെങ്കിടേഷ് കാറന്തിനെയാണ് ബണ്ട് വാള്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് അപകടത്തില്‍ മരിച്ചിരുന്നു. കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡിപ്പിച്ചതായുള്ള വിവരം വെളിപ്പെടുത്തിയത്. പോക്സോ വകുപ്പ് ചുമത്തിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read More‘പുണ്യകോടി ദത്തു യോജന’പദ്ധതിയ്ക്കായി ജീവനക്കാരുടെ ശമ്പളം പിടിക്കും
ബെംഗളൂരു: കന്നുകാലികളുടെ ക്ഷേമത്തിനായി സർക്കാർ പ്രഖ്യാപിച്ച ‘പുണ്യകോടി ദത്തു യോജന’ പദ്ധതിക്കായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നു. ഒറ്റത്തവണ സംഭാവന എന്ന രീതിയിൽ 80- 100 കോടി രൂപയോളം സ്വരൂപിക്കലാണ് ലക്ഷ്യം. ഈ മാസം 25-നകം ബന്ധപ്പെട്ട വകുപ്പുകളിലെ ശമ്പള വിതരണ അതോറിറ്റികളെ രേഖാമൂലം അറിയിക്കണം. ഗ്രൂപ്പ്-എ ജീവനക്കാർ 11,000 രൂപ, ഗ്രൂപ്പ്-ബി 4,000 രൂപ, ഗ്രൂപ്പ്-സി 400 രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്. ഡി വിഭാഗത്തെ ഒഴിവാക്കി. തുക മൃഗസംരക്ഷണ, വെറ്ററിനറി സേവന വകുപ്പിന് കൈമാറും. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.…
Read Moreഹൈടെക്ക് സെക്സ് റാക്കറ്റ് സംഘം പിടിയിൽ
ബെംഗളൂരു: കര്‍ണാടകയില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. ബെംഗളൂരുവിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ട ആറ് പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ട ഏഴ് സ്‌ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോഡ്ജ് പരിശോധന നടത്തിയത് . ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് സ്‌ത്രീകളെ ലോഡ്‌ജിലെ ‘സീക്രട്ട്’ മുറികളിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ലോഡ്‌ജിലെ നാലാമത്തെ നിലയിലുള്ള രണ്ട് ചെറിയ മുറികളാണ് സീക്രട്ട്…
Read Moreബസ് സ്റ്റോപ്പ് ഇടിച്ചു പൊളിക്കാൻ ദേശീയപാത അതോറിറ്റി നോട്ടീസ്
ബെംഗളൂരു: ദേശീയ പാതയോരത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ദേശീയപാതാ അതോറിറ്റി. ഇക്കാര്യം ആവശ്യപ്പെട്ട് മൈസൂരു സിറ്റി കോര്‍പ്പറേഷന് അതോറിറ്റി നോട്ടീസ് നല്‍കി. മൈസൂരു-നഞ്ചന്‍ഗുണ്ട് ദേശീയപാതയായ എന്‍എച്ച് 766 ന്റെ വശങ്ങള്‍ കയ്യേറിയ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. ഇതോടെ അടുത്തിടെ വിവാദമായ മസ്ജിദിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ബസ് സ്റ്റോപ്പ് ഉള്‍പ്പെടെ പൊളിച്ച് നീക്കും. കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ഡെവലപ്‌മെന്റ് ലിമിറ്റഡിനും എംസിസിയ്‌ക്കുമാണ് കുടിയേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ കുടിയേറ്റം ഒഴിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ദേശീയ പാതയോരത്തെ ഭൂമി…
Read More