കേരള മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍‍ധിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഗണ്യമായി വര്‍ധിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുചടങ്ങുകളിലും യാത്രാവേളകളിലും കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

യാത്രാവേളകളില്‍ അകമ്പടിയായി എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ പ്രത്യേകമായി സജ്ജീകരിക്കും. തലസ്ഥാനത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ ഇന്നു മുതല്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും.

അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിക്ക് സമീപമെത്തുകയും ശരീരത്തില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍‍ അടുത്തിടപഴകുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്റലിജന്‍‍സിന്റെ പുതിയ മുന്നറിയിപ്പ്. പൊതുപരിപാടികളിലും അദ്ദേഹം യാത്ര ചെയ്യുന്ന വഴികളിലും യൂണിഫോമിലുള്ള പൊലീസുകാര്‍ക്ക് പുറമേ മഫ്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെക്കൂടി നിയമിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts