കൊച്ചി: സോഷ്യൽ മീഡിയയിൽ ‘ആറാട്ടണ്ണൻ’ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് അടിയന്തര മാനസികാരോഗ്യ സഹായവും ചികിത്സയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. സന്തോഷ് വർക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെ ട്രോളുകളായും ചിരിയോടെയും കാണുന്നതിന് പകരം, അദ്ദേഹം നേരിടുന്ന കടുത്ത മാനസിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ ഇടപെടൽ വേണമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി (KSMHA) എന്നിവരോട് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിച്ചു.
വിവാദം ഉണ്ടാക്കുന്ന പരാമർശങ്ങളുടെയും വ്യാജ പ്രചാരണങ്ങളുടെയും പേരിൽ സന്തോഷ് വർക്കി നിരന്തരം അധിക്ഷേപങ്ങൾക്കും ട്രോളുകൾക്കും ഇരയാകുന്നുണ്ടെങ്കിലും, ഇയാൾ ഒരു കുറ്റവാളിയോ ക്രിമിനലോ അല്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു. താനൊരു വലിയ സെലിബ്രിറ്റിയാണെന്ന ഭ്രമവും, റീച്ച് കുറഞ്ഞപ്പോൾ ഉണ്ടായ മനോവിഷമവും കാരണം തനിക്ക് ക്യാൻസർ ആണെന്നും രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂവെന്നും സന്തോഷ് വർക്കി പ്രചരിപ്പിച്ചിരുന്നു. പിഎച്ച്ഡി, രോഗാവസ്ഥ എന്നിവയെക്കുറിച്ച് നടത്തുന്ന ഇത്തരം അവകാശവാദങ്ങൾ ‘സൈക്കോസിസ്’ എന്ന അപൂർവ്വ മാനസികാവസ്ഥയുടെ ഭാഗമാണെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
സന്തോഷ് വർക്കിയെ ഒരു തമാശപ്പാത്രമായോ സൈക്കോപാത്തായോ കണ്ട് വീണ്ടും പ്രകോപിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ സംസ്കാരം അവസാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയാളുടെ മാനസിക തകർച്ചയെ പുതിയ ‘കണ്ടന്റ്’ ആക്കി മാറ്റുന്നതിന് പകരം, മനുഷ്യത്വപരമായ പരിഗണന നൽകി ശരിയായ ചികിത്സയും കൗൺസിലിങും നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സമൂഹം മുന്നോട്ടുവരണമെന്ന് പറഞ്ഞാണ് ശ്രീജിത്ത് പെരുമന തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]