കോട്ടയം: വാഹനാപകടത്തിൽ മരിച്ച സിനിമ-ടിവി താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം.
കോട്ടയം എംഎസിടി(മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ) കോടതിയാണ് സുധിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
ഇൻഷുറൻസ് കമ്പനിയാണ് സുധിയുടെ ആശ്രിതർക്ക് തുക നൽകേണ്ടത്. സുധിയുടെ ഭാര്യ, രണ്ടുമക്കൾ, അമ്മ എന്നിവരാണ് അവകാശികൾ.
1.41 കോടി രൂപയാണ് നഷ്ടപരിഹാരമായി കോടതി കണക്കാക്കിയത്. കോടതിച്ചെലവുകളടക്കം ചേർത്താണ് ആകെ 1.77 കോടി രൂപ ആശ്രിതർക്ക് നൽകാൻ ഉത്തരവിട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]