ബെംഗളൂരുവില്‍ അനധികൃത ഗ്യാസ് റീഫില്ലിംഗിനിടെ വൻ സ്ഫോടനം: നാല് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: ബൈയപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കഗ്ഗദാസപുരയിൽ അനധികൃതമായി എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനിടെ വൻ സ്ഫോടനം. അടൽ ബിഹാരി വാജ്പേയി പാർക്കിന് സമീപം നടന്ന സംഭവത്തിൽ തുടർച്ചയായി നാല് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തിന്റെ തീവ്രതയിൽ ഒരു സിലിണ്ടർ വായുവിൽ പറന്നുയർന്ന് സമീപത്തെ സ്കൂൾ കെട്ടിടത്തിന്റെ ജനാലയിൽ ഇടിച്ചുവീണു. അപകടസമയത്ത് ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്യാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

സ്ഫോടന ശബ്ദവും പുകയും ഉയർന്നതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രത്തിനെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts