സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യത; ബെംഗളൂരുവിൽ ഉൾപ്പടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകി. ദക്ഷിണ ഉൾനാടൻ കർണാടകയിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബെംഗളൂരു നഗരത്തിലും മഴ ലഭിക്കാനിടയുള്ളതിനാൽ നഗരവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഒക്ടോബർ 21 മുതൽ 24 വരെ ദക്ഷിണ ഉൾനാടൻ കർണാടകയിൽ ശക്തമായ മഴ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കർണാടകയിലെ വിവിധ ജില്ലകളിൽ ഒക്ടോബർ 25 വരെ മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ തീവ്രതയും പ്രാദേശിക കാലാവസ്ഥാ മാറ്റങ്ങളും അനുസരിച്ച് മുന്നറിയിപ്പുകളിൽ ഭേദഗതി ഉണ്ടാകാൻ സാധ്യതയുണ്ട്.

മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും തിരക്കേറിയ റോഡുകളിൽ ഗതാഗത തടസ്സമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts