ബെംഗളൂരു: കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരിക്കടത്തിന് പിന്നിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ലഹരി മാഫിയ സംഘങ്ങളെന്ന് സൂചന. ബെംഗളൂരുവിൽ തമ്പടിച്ച നൈജീരിയൻ സംഘത്തിനൊപ്പം ചേർന്നാണ് സംഘങ്ങളുടെ പ്രവർത്തനമെന്ന് എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തി. എക്സൈസിന് പുറമെ പോലീസും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷൻമാരുമായിരുന്നു.
Read MoreTag: latest news
ഒളിവിൽ കഴിയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് നേതാക്കൾ, ആരോപണവുമായി പ്രതിപക്ഷം
ബെംഗളൂരു: പോലീസ് തിരയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് ബി.ജെ.പി നേതാക്കള്‍. ഞായറാഴ്ച ബംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഗുണ്ടയായ ‘സൈലന്റ് സുനിലിനൊപ്പം ബി.ജെ.പി എം.പിമാരും എം.എല്‍.എമാരുമടക്കമുള്ളവര്‍ വേദി പങ്കിട്ടത്. സംഭവം വിവാദമായതോടെ സൈലന്റ് സുനിയെ ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ തള്ളിപ്പറഞ്ഞു. എന്നാല്‍, ബി.ജെ.പിയുടെ ക്രിമിനല്‍ സ്വഭാവമാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുവന്നു. കന്നഡ രാജ്യോത്സവത്തിന്റെയും അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി ചാമരാജ് പേട്ടിലെ വെങ്കട്ടരാം കലാഭവനില്‍ ബംഗളൂരു സെന്‍ട്രല്‍ എം.പി പി.സി. മോഹന്‍ സംഘടിപ്പിച്ച…
Read Moreമകൾക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്തു, അപകടം വരുത്തി കാൽ ലക്ഷം രൂപ പിഴ
ബെംഗളൂരു: അമ്മ മകൾക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്തു സ്‌കൂട്ടർ ഓടിച്ച പ്രായപൂർത്തിയാകാത്ത മകൾ അപകടത്തിൽ പെട്ട കേസിൽ മംഗളൂരു കോടതി 25000 രൂപ പിഴ ചുമത്തി. ഈ വർഷം ആദ്യം സംഭവിച്ച അപകടത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ വിധി. ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പോലീസ് ഇത് പുറത്തുവിട്ടത്. മെൽക്കർ ട്രാഫിക് പോലീസ് ചാർജ് ചെയ്ത കേസാണിത്.
Read Moreമദ്യ ലഹരിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
ബെംഗളൂരു: ബജ്പെ പോലീസ് സ്റ്റേഷന്‍ പരിതിയില്‍ ഭാര്യയെ ഭര്‍ത്താവ് മദ്യലഹരിയില്‍ കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബജ്പെ തേങ്ക എക്കരു ഗ്രാമത്തിലാണ് സംഭവം. എക്കരുവിലെ ദുര്‍ഗേഷിനെതിരെ ബജ്പെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മദ്യലഹരിയിലായ ദുര്‍ഗേഷ് ഭാര്യ സരിതയുമായി വഴക്കിട്ടിരുന്നു. ഇതുകണ്ട് ഭയന്ന മകന്‍ രാഹുല്‍ വീട്ടില്‍ നിന്ന് ഓടി മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. തിങ്കളാഴ്ച രാവിലെ ദുര്‍ഗേഷ് ജ്യേഷ്ഠന്‍ മധുവിനെ വിളിച്ച് സരിത മരിച്ചുവെന്ന് അറിയിച്ചു. മധു വീട്ടിലെത്തി നോക്കിയപ്പോള്‍ സരിത മരിച്ചുകിടക്കുന്നത് കണ്ടു. ഇതേ തുടര്‍ന്ന് മധു പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ദുര്‍ഗേഷ്…
Read Moreപ്രസവത്തിനു കൈക്കൂലി, രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ
ബെംഗളൂരു: പ്രസവത്തിന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് ഡോക്ടർക്ക് സസ്‌പെൻഷൻ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. രാമനഗര ബിദാദി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ശശികല, ഐശ്വര്യ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ശശികല സർക്കാർ ജീവനക്കാരിയും ഐശ്വര്യ നാഷനൽ ഹെൽത്ത് സർവിസ് പ്രകാരമുള്ള കരാർ ജീവനക്കാരിയുമാണ്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കണമെന്നും ഡോ. ശശികലയെ സസ്പെൻഷൻ ചെയ്ത് മണ്ഡ്യ നാഗമംഗല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യ വകുപ്പ് കമീഷണർ ഡി. റൺദീപ് ഞായറാഴ്ച ഇറക്കിയ അടിയന്തര ഉത്തരവിൽ…
Read Moreകർണാടകയിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു
ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് പിന്നാലെ കർണ്ണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് കർണാടക പോലീസ്. തീരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണ ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിയന്തിര നീക്കം. മംഗളൂരു സ്‌ഫോടന കേസിലെ പ്രതി ഷാരിഖ് കേദ്രി മജ്ഞുനാഥ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ടാണ് എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ മജ്ഞുനാഥ ക്ഷേത്രവും, മറ്റൊരു ക്ഷേത്രവും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമായിരുന്നു സുരക്ഷ വർദ്ധിപ്പിക്കാനുള്ള തീരുമാനം. സംഭവത്തിന് പിന്നാലെ…
Read Moreരണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
ബെംഗളൂരു: സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ രണ്ടര വയസുകാരി മകളെ മുക്കി കൊന്ന പിതാവ് ബെംഗളൂരുവിൽ അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി രാഹുൽ പരമർ ആണ് ബംഗളൂരു കെഎസ്ആർ സിറ്റി സ്റ്റേഷനിൽ നിന്നും പിടിയിലായത് . കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ ഇയാളുടെ മകൾ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഐടി മേഖലയിൽ പ്രവർത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിൻ വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാൾക്ക് നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ…
Read Moreബെംഗളൂരു- ഹൗറ എക്സ്പ്രസ്സ് ട്രെയിനിൽ തീ പിടുത്തം
ബെംഗളൂരു: ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിൽ തീപിടുത്തം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തുകയും പോലീസെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രെയിനിലെ തീയണയ്‌ക്കുകയാണ്. ട്രെയിന്‍ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘര്‍ഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Read Moreഅമീർഖാന്റെ മൂന്നാം വിവാഹം ഉടൻ എന്ന് അഭ്യൂഹം
മകൾ ഇറ ഖാന്റെ വിവാഹശേഷം ആമിർഖാന്റെ മൂന്നാം വിവാഹം ഉണ്ടാവുമെന്ന് അഭ്യൂഹം. അമീറും നടി ഫാത്തിമ സനയും പ്രണയത്തിലാണെന്ന ഗോസിപ്പ് നേരത്തെ തന്നെ വന്നിരുന്നു. ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹജീവിതം കഴിഞ്ഞ വർഷം അമീർ അവസാനിപ്പിച്ചതോടെ അത് ഫാത്തിമയ്ക്കു വേണ്ടിയാണെന്ന് പാപ്പരാസികൾ ഉറപ്പിച്ചു. റീന ദത്തയുമായുള്ള ബന്ധത്തിൽ പിറന്ന മകൾ ഇറ ഖാന്റെ വിവാഹ നിശ്ചയത്തിൽ ഫാത്തിമയും പങ്കെടുത്തിരുന്നു. ആമിറിനോട് സാമ്യമുള്ള വസ്ത്രങ്ങൾ ധരിച്ച് എത്തിയ ഫാത്തിമയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. എന്നാൽ ആമിറും ഫാത്തിമയും ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അഭിനയത്തിൽ കൂടുതൽ സജീവമാകാവുന്ന…
Read More‘മലബാർ ബ്രാണ്ടി ‘ ഓണത്തിന് വിപണിയിൽ എത്തും
തിരുവനന്തപുരം: ‘ജവാന്‍’ മദ്യത്തിന് പുറമെ കേരള സര്‍ക്കാര്‍ പുതിയ ബ്രാന്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ തയാറെടുക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി ‘മലബാര്‍ ബ്രാണ്ടി’ എന്ന ബ്രാന്‍ഡ് ഈ ഓണത്തിന് വിപണിയിലെത്തും. ഇതിനായുള്ള ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരള പോലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് മദ്യത്തിന്റെ നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ പൊതു മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പാദനം ആരംഭിക്കുന്നത്. ഇവിടെ നേരത്തെ പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്. നിലവില്‍ ജവാന്‍ മാത്രമാണ്…
Read More