അപ്പർ ഭദ്ര പദ്ധതിയ്ക്ക് ബജറ്റിൽ 5300 കോടി ; പ്രധാന മന്ത്രിയ്ക്ക് നന്ദി അറിയിച്ചു മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയിലെ അപ്പർ ഭദ്ര പദ്ധതിക്കായി ബജറ്റിൽ തുക അനുവദിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. 5,300 കോടി രൂപയുടെ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരൾച്ച സാരമായി ബാധിച്ച കർണാടകയ്ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. വരൾച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പർ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾക്ക് പദ്ധതി പ്രയോജനമാകും. അപ്പർ ഭദ്ര പദ്ധതി യാഥാർത്ഥ്യമായാൽ മദ്ധ്യ കർണാടകയിലെ നിരവധി പ്രദേശങ്ങൾക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, തുംകുരു തുടങ്ങിയ…

Read More

മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞു, വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെ മാതാവ് ശാസിച്ചതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. മംഗളൂരു പദവ് ബി വിലേജിലെ കൊടിമുറയില്‍ റെഡ് ബ്രിക്‌സ് അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന ജഗദീഷ് – വിനയ ദമ്പതികളുടെ മകന്‍ ജ്ഞാനേഷ് (14) ആണ് മരിച്ചത്. മംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ജ്ഞാനേഷിനെ മാതാവ് ശകാരിച്ചിരുന്നു. ഇതില്‍ അസ്വസ്ഥനായ കുട്ടി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് കുളിമുറിയില്‍ പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പിതാവ് ജഗദീഷ് കുളിമുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ്…

Read More

ശിവജിയെ അപമാനിച്ചെന്ന് ആരോപണം, പ്രതി പ്രായപൂർത്തിയാകാത്ത കുട്ടി 

ബെംഗളൂരു: ശിവജിയെ അപമാനിച്ചെന്നാരോപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കസ്റ്റഡിലെടുത്തു. വിജയപുര സ്വദേശിയായ കുട്ടിയെ ആണ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ കുട്ടിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടി വാട്‌സ് ആപ്പില്‍ ശിവജിയെ അപമാനിച്ച്‌ സ്റ്റാറ്റസ് ഇട്ടെന്നാണ്‌ ആരോപണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരമാണ് എഫ്‌ഐആര്‍. കുട്ടി വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയിട്ട വീഡിയോ ശിവജിയെ അപമാനിച്ചുവെന്നാരോപിച്ച്‌ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കുകയും കുട്ടിയെ കസ്റ്റഡില്‍ എടുക്കുകയും ചെയ്തത്. പരാതി നല്‍കിയെങ്കിലും പോലീസ് കുട്ടിക്കെതിരെ കേസ് എടുക്കാന്‍ തയ്യാറായില്ല.എന്നാല്‍ കുട്ടി വീഡിയോ…

Read More

പശു ഇറച്ചി കൈവശം വച്ചു എന്ന ആരോപണം, യുവാവിന് ക്രൂര മർദ്ദനം 

ബെംഗളൂരു: പശു ഇറച്ചി കൈവശം വച്ചു എന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. കർണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. അസം സ്വദേശിയെ തൂണിൽ കെട്ടിയിട്ടാണ് മർദിച്ചത്. സംഭവത്തിൽ മൂന്ന് ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഇറച്ചിയുമായി പോവുകയായിരുന്ന അസം സ്വദേശിയെ ബജ്‌റംഗ് ദൾ പ്രവർത്തകർ പിടിച്ചുവച്ച്, കയ്യിൽ പശു ഇറച്ചിയാണെന്ന് സംശയിച്ച് തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തു. കൂടാതെ, പിടികൂടിയ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

Read More

സ്വകാര്യ വീഡിയോ വൈറലാക്കുമെന്ന് ഭീഷണി, വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട വ്യക്തി സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി. ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബികോം വിദ്യാര്‍ഥിയുമായ ഹര്‍ഷിത്ത് (19) ആണ് മരിച്ചത്. 15 ദിവസം മുമ്പാണ് ഹര്‍ഷിത്ത് ഇന്‍സ്റ്റഗ്രാം വഴി അപരിചിതനുമായി ബന്ധപ്പെട്ടത്. അവര്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം, അപരിചിതന്‍ ഹര്‍ഷിത്തിനെ വിളിച്ച്‌ ഹര്‍ഷിത്തിന്റെ സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്നും അത് വൈറലാക്കുമെന്നും ഇല്ലെങ്കില്‍ 11,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. തുക നല്‍കാമെന്നും ജനുവരി 23 വരെ സമയം നല്‍കണമെന്നും…

Read More

സദാചാര പോലീസിങ്, പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന യുവതിയോടും യുവാവിനോടും മോശമായി പെരുമാറി സദാചാര പോലീസ് ചമഞ്ഞ പോലീസുകാരനെ അറസ്റ്റുചെയ്തു. മഞ്ജുനാഥ് റെഡ്ഡി എന്ന പോലീസുകാരനാണ് അറസ്റ്റിലായത് . ബെംഗളൂരു മാർത്തഹള്ളിയിൽ കുന്ദനഹള്ളി തടാകത്തിന് സമീപത്തെ പാർക്കിൽ എത്തിയവർക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഇവരുടെ സമീപത്തെത്തിയ പോലീസുകാരൻ അനുവാദമില്ലാതെ ഇവരുടെ ഫോട്ടോ എടുക്കുകയും ഇവിടെ നിന്ന് മാറണം എന്നാവശ്യപ്പെടുകയും ചെയ്തു . അതിക്രമിച്ചു കയറിയതിനു 1000 രൂപ പിഴയും ഈടാക്കി. തുടർന്ന് സംഭവം വിവരിച്ച യുവതി പോലീസുകാരന്റെ വണ്ടി നമ്പർ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. പോലീസുകാരന്…

Read More

കന്നഡ സാഹിത്യകാരൻ കെ. വി തിരുമലേഷ് അന്തരിച്ചു

death

ബെംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരനും കാസർകോട് ഗവ. കോളേജ് മുൻ ഇംഗ്ലീഷ് ലക്‌ചററുമായ ഡോ. കെ.വി തിരുമലേഷ് (83) അന്തരിച്ചു. കാറഡുക്ക സ്വദേശിയാണ്. ഹൈദരാബാദിലെ മകളുടെ വീട്ടിലായിരുന്നു താമസം. ഒമ്പത് കവിതാസമാഹാരങ്ങളും മൂന്ന് നോവലുകളും നാല് കഥാസമാഹാരങ്ങളും ഒമ്പത് നിരൂപണ ഗ്രന്ഥങ്ങളും അഞ്ച് പരിഭാഷാ കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെട്ട ഇംഗ്ലീഷിലും നാല് പുസ്തകങ്ങൾ പുറത്തിറക്കി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കർണാടക സാഹിത്യഅക്കാദമി അവാർഡ്, കുമാരനാശാൻ അവാർഡ്, വർധമാന സാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ തിരുമലേശിന് ലഭിച്ചിരുന്നു. നീർച്ചാൽ മഹാജന സംസ്‌കൃത…

Read More

സംഗീത പരിപാടിക്കിടെ ഗായകന് നേരെ കുപ്പിയേറ്, 2 പേർ പിടിയിൽ

ബെംഗളൂരു : വിജയനഗറില്‍ സംഗീതപരിപാടിക്കിടെ ഗായകന്‍ കൈലാശ് ഖേറിന് നേരെ കുപ്പിയേറ് നടന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഞായറാഴ്ച വൈകീട്ട് ഹംപി ഉത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ കന്നഡ പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ കുപ്പിയേറ് നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിപാടിയുടെ തുടക്കത്തില്‍ തന്നെ കന്നട പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാതായതോടെ കുപ്പിയെറിയുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, യുവാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഹംപിയില്‍ ജനുവരി 27നാണ് ഉത്സവം തുടങ്ങിയത്. സംസ്ഥാനത്ത് വിജയപുര ജില്ല രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ്…

Read More

യാത്ര ചെലവ് കൂടുമെങ്കിലും ഇനി യാത്ര സമയം കുറയും 

ബെംഗളൂരു: ബെംഗളൂരു- മൈസൂരു ദേശീയ പാത ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബെംഗളൂരു, മൈസുരു നഗരങ്ങൾക്കിടയിലെ യാത്ര സമയം ഒരു മണിക്കൂറും 10 മിനിട്ടുമായി കുറയും. നിലവിൽ നാലര മണിക്കൂർ വരെ യാത്ര സമയം വേണ്ടിടത്താണ് ഇനി ഒരു മണിക്കൂർ കൊണ്ട് എത്തുക. രാമനഗര, ചന്നപട്ടണ, മദൂർ, മണ്ഡ്യ, ശ്രീരംഗപട്ട എന്നിവിടങ്ങളിലെ ബൈപാസ് റോഡുകൾ തുറന്നതോടെ ഗതാഗത കുരുക്കിൽ പെടാതെ പോകാം. ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബസ് ടിക്കറ്റ് നിരക്ക് വർധിക്കും.

Read More

കേരള -കർണാടക രാത്രി യാത്ര നിരോധനത്തിൽ മാറ്റം

ബെംഗളൂരു: ദേശീയപാത 766-ലെ രാത്രി യാത്രാനിരോധന സമയത്തില്‍ വരുത്തുന്ന മാറ്റം കേരള- കര്‍ണാടക യാത്രക്കാര്‍ക്ക് ഇരുട്ടടിയാകും. നിലവില്‍ വൈകിട്ട് 9 മണി മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. ഇത് വൈകിട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 6 മണിവരെയാക്കണമെന്ന ചില എന്‍.ജി.ഒകളുടെ ആവശ്യ പ്രകാരം സമയത്തില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് കര്‍ണാടക വനം വകുപ്പ്. കര്‍ണാടകയിലെ മഥൂരിനടുത്ത് കാട്ടാന ലോറിയിടിച്ച്‌ മരിക്കാനിടയായ സാഹചര്യത്തിലാണ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നത്.

Read More
Click Here to Follow Us