ബെംഗളൂരു: ദേശീയപാത 766-ലെ രാത്രി യാത്രാനിരോധന സമയത്തില്‍ വരുത്തുന്ന മാറ്റം കേരള- കര്‍ണാടക യാത്രക്കാര്‍ക്ക് ഇരുട്ടടിയാകും. നിലവില്‍ വൈകിട്ട് 9 മണി മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. ഇത് വൈകിട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 6 മണിവരെയാക്കണമെന്ന ചില എന്‍.ജി.ഒകളുടെ ആവശ്യ പ്രകാരം സമയത്തില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് കര്‍ണാടക വനം വകുപ്പ്. കര്‍ണാടകയിലെ മഥൂരിനടുത്ത് കാട്ടാന ലോറിയിടിച്ച് മരിക്കാനിടയായ സാഹചര്യത്തിലാണ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നത്.
Read MoreTag: latest news
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
ബെംഗളൂരു: വിട്ല കന്യാനയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി വിനയന്‍ എന്നയാളാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിട്ല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണോ അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
Read Moreകാറിനു മുൻപിൽ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ കാറിന് മുന്‍പില്‍ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്, രക്ഷിത് എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സര്‍ജാപുര്‍ പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് യുവാക്കള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ നാലു മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി. യുവാക്കള്‍ ഇരുവരും എതിര്‍ദിശയില്‍ നിന്നും കാറിന് മുന്നില്‍ വന്നിടിക്കുന്നത് ദൃശ്യങ്ങളില്‍…
Read Moreപൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടന്നു
ബെംഗളൂരു: ഗവൺമെൻറ് കോളേജ് മടപ്പള്ളിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളൂരു സംഘടനയായ മെക്കാബ് കുടുംബസംഗമം സംഘടിപ്പിച്ചു. മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മടപ്പള്ളി കോളേജിലെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ അഡ്വ. സത്യൻ പുറമേരി സംഗമം ഉദ്ഘാടനം ചെയ്തു. ഇസിഎ ഹാൾ ഇന്ദിരനഗറിൽ നടന്ന ചടങ്ങിൽ മെക്കാബ് പ്രസിഡൻറ് അഡ്വ .പ്രമോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വേണുഗോപാൽ ജി , ഷിനോദ് പി യു , സദാനന്ദൻ വി , രാഗേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിചയപ്പെടൽ, ഓർമ്മകൾ അയവിറക്കൽ ,ക്വിസ് മത്സരം, വിവിധ ഗെയിംസ് ,…
Read Moreനായയെ ചാക്കിലാക്കി ക്രൂരമായി തല്ലിക്കൊന്നു, ഹോസ്റ്റൽ വാർഡൻമാർക്കെതിരെ പ്രതിഷേധം
ബെംഗളൂരു : കര്‍ണാടക ഉഡുപ്പിയില്‍ നായക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കടപ്പാടി ശിര്‍വ ബണ്ടക്കലിലെ മാധവ വാദിരാജ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്‍റ് കോളജിന്‍റെ ഹോസ്‌റ്റല്‍ പരിസരത്താണ് ഈ ക്രൂരത അരങ്ങേറിയത്. കോളജിലെ ഹോസ്‌റ്റല്‍ വാര്‍ഡന്‍മാരായ രാജേഷും നാഗരാജുമാണ് മിണ്ടാപ്രാണിയോട് കൊടും ക്രൂരത കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യം പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അക്രമികള്‍ക്ക് നേരെ ഉയരുന്നത്. നായയെ ഒരു ചാക്കിലാക്കിയ ശേഷം വടികൊണ്ട് നാഗരാജും രാജേഷും ചേര്‍ന്ന് അടിച്ചാണ് അതിനെ കൊലപ്പെടുത്തുന്നത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreഭക്ഷ്യ വിഷബാധയെന്ന് സംശയം, 86 കുട്ടികൾ ആശുപത്രിയിൽ
വയനാട്: സ്‌കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട് ലക്കിടി ജവഹർ നവോദയ സ്കൂളിലാണ് സംഭവം. ഛർദ്ദിയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് 86 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreകന്നഡ നടൻ മൻദീപ് റോയ് അന്തരിച്ചു
ബെംഗളൂരു: പ്രമുഖ കന്നഡ ഹാസ്യതാരം മന്‍ദീപ് റോയ് (73) ബെംഗളൂരുവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കാവല്‍ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. 500 ഓളം സിനിമകളിൽ വേഷമിട്ട ഇദ്ദേഹം നടൻ ശങ്കർ നാഗിന്റെ സിനിമകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1981 ൽ പുറത്തിറങ്ങിയ മിഞ്ചിന ഊട്ട് ആയിരുന്നു ആദ്യ ചിത്രം. ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക കൊട്ടെ, ഗീത, കുരിഗാലു സാർ കുരിഗാലു, അമൃതധാര തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 2021 ൽ പുറത്തിറങ്ങിയ ഓട്ടോ രമണൻ ആയിരുന്നു അവസാന ചിത്രം.
Read Moreനടൻ താരക രത്ന ഗുരുതര നിലയിൽ
ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമൂരി താരക രത്നയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി ആശുപത്രിയിൽ അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.
Read Moreജി20 എനർജി ട്രാൻസിഷൻ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഫെബ്രുവരി 5 മുതൽ
ബെംഗളൂരു: ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ആദ്യ ജി20 എനര്‍ജി ട്രാന്‍സിഷന്‍ വര്‍ക്കിങ് ഗ്രൂപ്പ് മീറ്റിങ് ഫെബ്രുവരി 5 മുതല്‍ 7 വരെ ബെംഗളൂരുവില്‍ നടക്കും. യോഗത്തില്‍ ജി 20 അംഗരാജ്യങ്ങളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളായ അതിഥി രാജ്യങ്ങളായ ബംഗ്ലാദേശ്, ഈജിപ്‌ത്, മൗറീഷ്യസ്, നെതര്‍ലന്‍ഡ്‌സ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സ്‌പെയിന്‍ ഉള്‍പ്പെടെ 150 ലധികം പേര്‍ പങ്കെടുക്കുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം അറിയിച്ചു. കൂടാതെ, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്‍റ് ബാങ്ക്, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്‍റ് പ്രോഗ്രാം (യുഎന്‍ഡിപി), ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി…
Read Moreശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നു നൽകി
ബെംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിലെ ശ്രീരംഗപട്ടണ ബൈപാസ് ഗതാഗതത്തിനായി തുറന്നുനല്‍കി. ഏഴു കി.മീ. ദൈര്‍ഘ്യമുള്ള ബൈപാസിന്‍റെ നിര്‍മാണം പൂര്‍ത്തിയായെന്ന് മൈസൂരു-കുടക് എം.പി പ്രതാപസിംഹ ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ ശ്രീരംഗപട്ടണ ടൗണ്‍ ഒഴിവാക്കി വാഹനങ്ങള്‍ക്ക് യാത്രചെയ്യാം. പാതയിലെ മറ്റു ബൈപാസുകളായ മണ്ഡ്യ, രാമനഗര, ചന്നപട്ടണ ബൈപ്പാസുകള്‍ നേരത്തേ തുറന്നിരുന്നു
Read More