മുത്തച്ഛനെ കൊലപ്പെടുത്തിയ ഇരുപതുകാരൻ അറസ്റ്റിൽ

ബെംഗളൂരു: എഴുപതുകാരനായ മുത്തച്ഛനെ കൊലപ്പെടുത്തിയെന്നാരോപിച്ച് സുഹൃത്തിനൊപ്പം ഇരുപതുകാരനായ യുവാവിനെ യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് വിരമിച്ച ജീവനക്കാരനായ മുത്തച്ഛൻ പേരക്കുട്ടിക്ക് സാമ്പത്തിക സഹായം നിഷേധിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. യെലഹങ്കയിലെ സുരഭി ലേഔട്ടിൽ താമസിക്കുന്ന സി പുട്ടയ്യയാണ് കൊല്ലപ്പെട്ടത്.

മൈസൂരു സ്വദേശിയായ സി ജയന്ത് 20, ഹാസൻ സ്വദേശി എസ് യാസീൻ (22) എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ട പുട്ടയ്യയുടെ ചെറുമകനാണ് ജയന്ത്. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തന്റെ സ്വത്ത് നാല് മക്കൾക്ക് വീതിക്കാൻ പുട്ടയ്യ വിസമ്മതിച്ചിരുന്നു. വിസമ്മതിച്ചതിൽ ജയന്ത് അസ്വസ്ഥനായിരുന്നു. ജയന്തിന്റെ പിതാവ് പി ചന്ദ്രു കൊല്ലപ്പെട്ട പുട്ടയ്യയുടെ രണ്ടാമത്തെ മകനാണ്. താൻ എടുക്കാൻ കരുതിയ കടത്തിന് ജാമ്യക്കാരനാകാൻ മുത്തച്ഛൻ സമ്മതിക്കാത്തതും യുവാവിനെ നിരാശപ്പെടുത്തി.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബുധനാഴ്ച ജയന്ത് പുട്ടയ്യയുടെ വീടിന്റെ പിൻവാതിലിലൂടെ അകത്തുകയറി മുഖത്തും നെഞ്ചിലും ഇടിക്കുകയായിരുന്നു. ബോധരഹിതനായി വീണ പുട്ടയ്യയെ പ്രതികൾ തലയണ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. യാസീൻ വീടിന് പുറത്ത് കാവൽ നിന്നുകൊണ്ടാണ് ജയന്തിനെ കൃത്യത്തിൽ സഹായിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts