ജെഡിഎസിന് വേണ്ടി പ്രചാരണം നടത്താൻ മമത എത്തുന്നു

ബെംഗളൂരു:2024-ലെ ലോക്‌സഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിതര മുന്നണിയുടെ രൂപീകരണത്തിനായി നെട്ടോട്ടം ഓടുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമത ബാനര്‍ജി. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രാദേശിക നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മുന്നണി രൂപീകരണത്തിന്‍റെ ഭാഗമായി ജനതാദള്‍ സെക്കുലര്‍ നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ എത്തി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയിലെ കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് കുമാരസ്വാമി ബാനര്‍ജിയെ കണ്ടത്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ദേശീയ രാഷ്ട്രീയത്തില്‍ ജെഡിഎസുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച്‌ തൃണമൂല്‍ മേധാവി ചര്‍ച്ച ചെയ്തതായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസും ജെഡിഎസും ദേശീയ തലത്തില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ജനതാദള്‍ സെക്യുലറിന് വേണ്ടി പ്രചാരണം നടത്താന്‍ മമത ബാനര്‍ജി കര്‍ണാടക സന്ദര്‍ശിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts