ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം ഇന്ന്.

ബെംഗളൂരു : 10 ലക്ഷത്തിലധികം മലയാളികൾ ജോലിക്കും കച്ചവടത്തിനും പഠനത്തിനും എത്തുന്ന ബെംഗളൂരുവിലെ സത്യാന്വേഷികളായ മലയാളികൾക്ക് ഇസ്‌ലാം മത വിഷയങ്ങൾ പ്രമാണ ബദ്ധമായി പകർന്നു നൽകുക എന്ന പരമ പ്രധാനമായ ലക്ഷ്യത്തിന് വേണ്ടിയാണ് ബാംഗ്ലൂർ ഇസ്ലാഹി സെൻ്റർ നില കൊളളുന്നത്.

ഇതിനായി പല പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി വരുന്നു.

കുട്ടികളിൽ മത ബോധം വളർത്തുന്നതിന് വേണ്ടി വളരെ വ്യവസ്ഥാപിതമായ മത വിദ്യാഭ്യാസ പഠന സംവിധാനം (ഓൺലൈൻ ആയും അല്ലാതെയും) ഒരുക്കിയിട്ടുണ്ട് .

നിലവിൽ
ശിവാജി നഗര്‍, ബി.ടി.എം,ഹെഗ്ഡെ നഗര്‍, ഇന്ദിര നഗർ തുടങ്ങിയ ഏരിയകളിൽ ഇവ ലഭ്യമാണ്.

മുന്‍ഗാമികളായ സലഫുകൾ മനസ്സിലാക്കിയ പോലെ പരിശുദ്ധ ഖുർആനും പ്രവാചക ചര്യയും മനസ്സിലാക്കാൻ ഉതകുന്ന ഖുർആൻ ഹദീസ് ലേണിംഗ് സ്കൂളുകൾ (QHLS) ശിവാജി നഗര്‍, RT നഗര്‍, HAL, യെലഹൻക എന്നിവിടങ്ങളില്‍ നടന്നു വരുന്നു.

ആത്മീയമായ ഉണർവ്വിനു വേണ്ടിയുള്ള ഓർമ്മപ്പെടുത്തലുകൾ ഇടക്കിടെ ലഭിക്കുക എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ അത്യാവശ്യമാണ്.

ഇസ്ലാഹി സെൻ്ററിനു കിഴിലുള്ള പള്ളികളിൽ ആഴ്ചകൾ തോറും
നടന്നു വരുന്ന ജുമുഅ ഖുതുബകൾ വിശ്വാസികളുടെ ഈമാനികാഭിവൃദ്ധിക്ക് ഒരു മുതൽക്കൂട്ടാണ്.

സെൻ്ററിനു കീഴിൽ, ശിവാജി നഗര്‍, ബി.ടി.എം, ഹെഗ്ഡെ നഗര്‍ എന്നിവടങ്ങളിലുള്ള പള്ളികളിൽ നിന്നും എല്ലാ വെള്ളിയാഴ്ചകളിലും ഇത്തരം ജുമുഅ ഖുതുബകൾ ശ്രവിക്കാവുന്നതാണ്.

ചെറു പ്രായത്തിലുള്ള മത വിദ്യാഭ്യാസത്തിന്ന് ശേഷം പഠനം നിന്നു പോയവരാണ് നമ്മിൽ പലരും. അത്തരക്കാർക്ക് തുടർന്നും മത പഠനത്തിനുള്ള അവസരം ഒരുക്കി നൽകുവാൻ Continuous Religious Education (CRE) എന്ന സംവിധാനത്തിലൂടെ സാധ്യമാകുന്നു.

അതുപോലെ തന്നെ മത വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന വിജ്ഞാന സദസ്സുകൾ, പ്രാമാണിക ഗ്രന്ഥങ്ങൾ ആധാരമാക്കി നടത്തപ്പെടുന്ന “തദ്കിറ ” ക്ലാസ്സുകൾ തുടങ്ങിയ അനേകം സെഷനുകൾ ഇസ്ലാഹി സെൻ്ററിനു കീഴിൽ നടത്തി വരുന്നു.

ഇതുകൂടാതെ,
കൃത്യമായ ഇടവേളകളില്‍ നടത്തി വരുന്ന മഹല്ല് സംഗമങൾ, ഇഫ്താർ മീറ്റ് തുടങ്ങിയവ അറിവ് പകരാന്‍ അവസരം നല്‍കുന്നതോടൊപ്പം വിശ്വാസികളുടെ കൂടിച്ചേരലിനുള്ള വേദി കൂടിയാണ്.

ഇസ്ലാമിൻറെ തനതായ ആശയാദർശങ്ങൾ ബെംഗളൂരുവിലെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന ഇസ്ലാഹി സെൻറർ റമദാനിലൂടെ സ്വർഗത്തിലേക്ക് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചു വരുന്ന ഇഫ്താർ സംഗമം ഇന്ന് 26 മാർച്ച് ഞായറാഴ്ച ശിവാജി നഗറിലുള്ള ഷംസ് കൺവെൻഷൻ സെൻററിൽ ഉച്ചയ്ക്ക് ഒരു മണിമുതൽ ഏഴുമണി വരെ നടത്തപ്പെടുകയാണ്.

പ്രസ്തുത സമ്മേളനത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വനിതകളെ കേന്ദ്രീകരിച്ചുള്ള വനിതാ സമ്മേളനത്തോടെയായിരിക്കും
സംഗമം തുടങ്ങുക. സംഗമത്തോടനുബന്ധിച്ച് നോമ്പ് തുറയും പ്രമുഖ പണ്ഡിതന്മാരുടെ വിജ്ഞാന സദസ്സും കുട്ടികൾക്കുള്ള കളിച്ചങ്ങാടവും ബുക്ക് ഫെയറും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9900001339

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us