അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ കാണാൻ പ്രധാന മന്ത്രിയെ ക്ഷണിച്ച് പൗരന്മാർ 

ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മോശം അവസ്ഥയും കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗളൂരുവിലേക്ക് ക്ഷണിച്ച്‌ പൗരന്‍മാര്‍.

കിഴക്കന്‍ ബെംഗളൂരു സന്ദര്‍ശന വേളയില്‍ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ ‘ജീര്‍ണ്ണിച്ച’ അവസ്ഥ കണ്ട് മനസിലാക്കാന്‍ നരേന്ദ്ര മോദിയെ പൗരന്മാര്‍ ക്ഷണിച്ചു. പുതിയ മെട്രോ പാത ഉദ്ഘാടനത്തിന് മോദി എത്തിയ വേളയിലാണ് പൗരന്‍മാരുടെ ക്ഷണം. ഈസ്റ്റ് ബെംഗളൂരുവിലെ സിറ്റിസണ്‍സ് മൂവ്‌മെന്റ്, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളായ അഴുക്കുചാലുകള്‍, മലിനജലങ്ങള്‍, പാലങ്ങള്‍, റോഡുകള്‍, തടാകങ്ങള്‍ എന്നിവ പ്രവര്‍ത്തനരഹിതമായ നിരവധി സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും ട്വീറ്റുകളിൽ നല്‍കി. പുഞ്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയും ഒപ്പം നല്‍കി.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

“ബഹുമാനപ്പെട്ട നരേന്ദ്ര മോദി സര്‍, നിങ്ങള്‍ ഇന്ന് മഹാദേവപുരയിലായതിനാല്‍ ദയവായി സര്‍ജാപുര റോഡ് സന്ദര്‍ശിച്ച്‌ കാര്‍മലാരം പാലം കാണുക. പൊളിഞ്ഞ പാലം കണ്ടാല്‍ അഭിമാനം തോന്നും” എന്നായിരുന്നു ഒരു ട്വീറ്റ്. ഇതുപോലെ നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts