ബെംഗളൂരു: എല്ലാവരും ശൈത്യകാലം ആസ്വദിക്കുമ്പോൾ, ശൈത്യകാലം എന്നത് കുട്ടികളിൽ ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന കാലഘട്ടമാണ്. നിലവിലിപ്പോൾ ശീതകാലം ആയതിനാൽ, ഈ വർഷം സീസണിൽ കുട്ടികളിൽ അണുബാധകളിൽ ഗണ്യമായ വർദ്ധനവ് ആണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് ഇൻഫ്ലുവൻസ അല്ലെങ്കിൽ മറ്റ് സീസണൽ വൈറസുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന്, അവർക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണം നൽകുന്നത് നല്ലതാണ്. മികച്ച പോഷകമൂല്യമുള്ളതിനാൽ നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സൂപ്പർഫുഡുകൾ കുട്ടികൾക്ക് വളരെ അത്യാവിഷമാണ്. മധുരക്കിഴങ്ങ് വിറ്റാമിനുകൾ, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയുടെ ശക്തമായ ദാതാവാണ് മധുരക്കിഴങ്ങ്. അതിശയകരമായ രുചിക്ക്…
Read MoreTag: kids
കാണാതായ കുട്ടികളെ ബെംഗളൂരുവിൽ നിന്നും കണ്ടെത്തി
ബെംഗളൂരു: പുത്തൂര്‍ സിഎസ്ഐ ബോയ്സ് ഹോമില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം ആണ് 15 വയസ്സുള്ള ആണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ദക്ഷിണ കന്നഡ വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്് നടത്തിയ സിസിടിവി പരിശോധനയിവാണ് കുട്ടികള്‍ പുത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്്. എഎസ്ഐ ചന്ദ്രഹാസ് ഷെട്ടിയും ഹെഡ് കോണ്‍സ്റ്റബിള്‍ കുമാരസ്വാമിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘം കുട്ടികളെ കണ്ടെത്തുന്നതിനായി സക്ലേഷ്പൂര്‍, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍…
Read Moreനഗരത്തിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ വർധിക്കുന്നതായി പഠനങ്ങൾ
ബെംഗളൂരു: മൺസൂൺ കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെ കുട്ടികൾക്ക് സാധാരണയായി ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകുമ്പോൾ, ഈ വർഷം അതിന്റെ എണ്ണം വളരെ കൂടുതലാണെന്നും ബെംഗളൂരു ഡോക്ടർമാർ പറയുന്നു. പനി, ജലദോഷം, ചുമ, ശരീരവേദന സമാനമായ ലക്ഷണങ്ങളോടെ പല കുട്ടികളും വിട്ടൊഴിയാതെ അണുബാധകൾ നേടുന്നുണ്ട്. ഒരേ കുട്ടിക്ക് ഒന്നിലധികം വൈറസുകളായ ഇൻഫ്ലുവൻസ വൈറസ്, അഡെനോവൈറസ്, ബൊക്കാവൈറസ്, മെറ്റാപ്ന്യൂമോവൈറസ് മുതലായവയുമായി ബന്ധപ്പെട്ട് വീണ്ടും രോഗം പിടിപെടുന്നതിനാലാകാം ഇതെന്നും, ഇവയെല്ലാം സമാനമായ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഈ പ്രവണതയ്ക്ക് രണ്ട് കാരണങ്ങളാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്…
Read More2021 ഒക്ടോബർ മുതൽ കാണാതായ 119 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലന്ന് കർണാടക സർക്കാർ
ബെംഗളൂരു: കാണാതായ 119 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കർണാടക ഹൈക്കോടതിയെ അറിയിച്ച സംസ്ഥാന സർക്കാർ, ഇതുവരെ കണ്ടെത്തിയ 353 കുട്ടികൾ രക്ഷിതാക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്നും 10 കുട്ടികൾ ശിശുസംരക്ഷണ സ്ഥാപനങ്ങളിലാണെന്നും രണ്ട് കുട്ടികൾ എച്ച്ഐവി, ടിബി രോഗങ്ങൾ ബാധിച്ച് മരിച്ചുവെന്നും അറിയിച്ചു. 2015-16 മുതൽ 2021 ഒക്ടോബർ വരെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന വിവിധ സ്ഥാപനങ്ങളിൽ നിന്ന് 484 കുട്ടികളെയാണ് കാണാതായിട്ടുള്ളത്. കാണാതായ കുട്ടികളെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ കെസി രാജണ്ണ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ നൽകിയ നിർദേശങ്ങൾക്ക്…
Read Moreഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ശ്രദ്ധ ആവശ്യം: മുൻ എംപി ശിവരാമെ ഗൗഡ
ബെംഗളൂരു: നഗരപ്രദേശങ്ങളിൽ ഡിജിറ്റൈസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ശ്രദ്ധ നൽകേണ്ടതെന്ന് മുൻ മാണ്ഡ്യ എംപിയും കർണാടക ഫെഡറേഷൻ ഇൻഡിപെൻഡന്റ് സ്കൂൾ മാനേജ്മെന്റ് ചെയർമാനുമായ ശിവരാമെ ഗൗഡ പറഞ്ഞു. എംപവേർഡ് മൈൻഡ്സ് എഡ്യു സൊല്യൂഷൻ സംഘടിപ്പിച്ച ഡിജി ടെക്നോ കോഗ്നിറ്റീവ് സിമ്പോസിയം 2022-ൽ സംസാരിക്കവെ, നഗരപ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും ഫോണുകളും ലഭ്യമാണെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന, രക്ഷിതാക്കൾ പഠിപ്പിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം പ്രയോജനപ്പെടുത്താം. എന്നാൽ…
Read Moreകഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് ബാധിച്ചത് 2,000-ലധികം കുട്ടികൾക്ക് .
സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളൂരുവിൽ 2,628 കുട്ടികളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ പ്രതിദിനം ശരാശരി 375 കുട്ടികൾ രോഗബാധിതരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനുവരി 1 നും 7 നും ഇടയിൽ, 19 വയസ്സിന് താഴെയുള്ള 2,628 കുട്ടികൾക്കാണ് വൈറസ് ബാധിച്ചത്. ഇവരിൽ 571 പേർ ഒമ്പത് വയസ്സിന് താഴെയുള്ളവരും 2,057 പേർ 19 വയസ്സിന് താഴെയുള്ളവരു മാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 2,628 കുട്ടികളിൽ 1,311 പേർ സ്ത്രീകളാണ്. പുതുവർഷത്തിനു ശേഷമുള്ള ആദ്യ മൂന്ന്…
Read Moreകേരളത്തിൽ 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്കി. 20,307 ഡോസ് വാക്സിന് നല്കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത്. 10,601 പേര്‍ക്ക് വാക്സിന് നല്കി ആലപ്പുഴ ജില്ല രണ്ടാം സ്ഥാനത്തും 9533 പേര്‍ക്ക് വാക്സിന് നല്കി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 3,18,329 കുട്ടികള്‍ക്കാണ് വാക്സിന് നല്‍കിയത്. ഇതുവരെ 21 ശതമാനം കുട്ടികള്‍ക്ക് വാക്സിന് നല്‍കാനായി. തിരുവനന്തപുരം 6899, കൊല്ലം 8508, പത്തനംതിട്ട 5075, കോട്ടയം 7796, ഇടുക്കി…
Read Moreശബ്ദമലിനീകരണം നിയന്ത്രിക്കാൻ നിരത്തിലിറങ്ങി വിദ്യാർത്ഥികൾ..
ബെംഗളൂരു: ശബ്ദമലിനീകരണം രൂക്ഷമായതോടെ ഹോൺ മുഴക്കുന്നത് പരമാവധി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് വിട്ടൽ മല്യ റോഡിലെ സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥികൾ തെരുവിലിറങ്ങി. ദയവായി കുറച്ച് പൗരബോധം ഉണ്ടായിരിക്കുക’ ഗതാഗതക്കുരുക്കിൽ ഹോൺ മുഴക്കുന്നത് ഒഴിവാക്കുക’, ‘ട്രാഫിക് നിയമങ്ങൾ പാലിക്കുക, സ്കൂൾ മേഖലയ്ക്ക് സമീപം ഹോൺ മുഴക്കരുത്’, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഏന്തിയ പ്ലക്കാർഡുകൾ പിടിച്ചു വിദ്യാർത്ഥികൾ അവരുടെ സ്കൂളിന് പുറത്ത് ഒരു മണിക്കൂറോളം നിന്നു. അമിതമായി ഹോണടിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇക്കോ ക്ലബിന്റെ ഏകോപിപ്പിച്ച ഒരു മണിക്കൂർ കാമ്പയിനിൽ 120 വിദ്യാർത്ഥികളാണ് പങ്കെടുത്തത്, ഈ ക്യാമ്പയിന്…
Read Moreയംലൂരിൽ അഴുക്കുവെള്ളം കുടിച്ച് 200 കുട്ടികൾ അസുഖ ബാധിതരായി
ബെംഗളൂരു: യംലൂരിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ മലിനമായ വെള്ളം കുടിച്ചതിനെ തുടർന്ന് ഒരു വയസ്സിൽ താഴെയുള്ളവർ ഉൾപ്പെടെ ഇരുന്നൂറോളം കുട്ടികൾ രോഗബാധിതരായി. പ്രസ്റ്റീജ് ക്യൂ ഗാർഡൻസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാർ തങ്ങളുടെ പരാതികൾ ഉടൻ പരിഹരിക്കണമെന്ന് ബിൽഡർ പ്രസ്റ്റീജ് ഗ്രൂപ്പിനോടാവശ്യപ്പെട്ടു. സമീപത്തെ പല അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലും ഭൂഗർഭജല മലിനീകരണം ആശങ്കയുണ്ടാക്കുന്നതായി ബെല്ലന്തൂർ, വർത്തൂർ തടാകങ്ങൾക്ക് ചുറ്റുമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ പറഞ്ഞു. ഒക്ടോബർ 22 ന് 100 ഓളം കുട്ടികളും മുതിർന്നവരും രോഗബാധിതരായി, വയറുവേദനയും അസ്വസ്ഥതയും പരാതിപ്പെട്ടതോടെയാണ് വിഷയം ആദ്യം വെളിച്ചത്തുവന്നതെങ്കിലും ഒക്ടോബർ 23 ആയപ്പോഴേക്കും…
Read Moreസംസ്ഥാനത്ത് പ്രൈമറി ക്ലാസുകൾ ഇന്ന് മുതൽ; ഒരുക്കിയിരിക്കുന്നത് മികച്ച സുരക്ഷകൾ
ബെംഗളുരു; നേരിട്ടുള്ള ക്ലാസുകൾ 1-5 വരെ ഇന്ന് ആരംഭിക്കാനിരിക്കേ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുന്നത് മികച്ച സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും. ഏറെ കാലത്തിനുശേഷം സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിയ്ഞ്ഞു. രാവിലെ 10 – മുതൽ ഉച്ചക്ക് 1.30 വരെ മാത്രമാണ് ഇ മാസം ക്ലാസുകൾ നടത്താൻ അനുമതി നൽകിയിരിയ്ക്കുന്നത്. എന്നാൽ നവംബർ 2 ആകുന്നതോടെ രാവിലെ 10. 30 ന് ക്ലാസുകൾ ആരംഭിച്ച് വൈകിട്ട് 04.30 വരെ ക്ലാസുകൾ തുടരുന്ന തലത്തിലേയ്ക്ക് മാറും. രക്ഷിതാക്കളുടെ സമ്മതപത്രവും കുട്ടികൾ കയ്യിൽ കരുതേണ്ടതാണ്. 2 ഡോസ്…
Read More