കാണാതായ കുട്ടികളെ ബെംഗളൂരുവിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: പുത്തൂര്‍ സിഎസ്‌ഐ ബോയ്‌സ് ഹോമില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം ആണ് 15 വയസ്സുള്ള ആണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇത് സംബന്ധിച്ച് ദക്ഷിണ കന്നഡ വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്് നടത്തിയ സിസിടിവി പരിശോധനയിവാണ് കുട്ടികള്‍ പുത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്്. എഎസ്ഐ ചന്ദ്രഹാസ് ഷെട്ടിയും ഹെഡ് കോണ്‍സ്റ്റബിള്‍ കുമാരസ്വാമിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘം കുട്ടികളെ കണ്ടെത്തുന്നതിനായി സക്ലേഷ്പൂര്‍, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചു.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

കുട്ടികളുടെ വിവരങ്ങള്‍ റെയില്‍വേ പൊലീസിനും സിആര്‍പിഎഫിനും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും കൈമാറി. തുടര്‍ന്ന് കുട്ടികളെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ ചൈല്‍ഡ് ലൈനിന് കൈമാറി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രക്ഷിതാക്കള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts