കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ കോവിഡ് ബാധിച്ചത് 2,000-ലധികം കുട്ടികൾക്ക് .

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബെംഗളൂരുവിൽ 2,628 കുട്ടികളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ പ്രതിദിനം ശരാശരി 375 കുട്ടികൾ രോഗബാധിതരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനുവരി 1 നും 7 നും ഇടയിൽ, 19 വയസ്സിന് താഴെയുള്ള 2,628 കുട്ടികൾക്കാണ് വൈറസ് ബാധിച്ചത്. ഇവരിൽ 571 പേർ ഒമ്പത് വയസ്സിന് താഴെയുള്ളവരും 2,057 പേർ 19 വയസ്സിന് താഴെയുള്ളവരു മാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 2,628 കുട്ടികളിൽ 1,311 പേർ സ്ത്രീകളാണ്.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതുവർഷത്തിനു ശേഷമുള്ള ആദ്യ മൂന്ന് ദിവസങ്ങളിൽ 100 ​​മുതൽ 150 വരെ കേസുകൾ ഈ പ്രായ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജനുവരി 3 മുതൽ, എണ്ണം വർദ്ധിക്കുകയും പ്രതിദിനം 300 കടക്കുകയും ചെയ്തു. ബിബിഎംപിയുടെ റിപ്പോർട്ട് അനുസരിച്ച്, ജനുവരി 7 ന് മാത്രം ഈ ഗ്രൂപ്പിലെ 934 കുട്ടികൾക്ക് കോവിഡ് -19 ബാധിച്ചു. എന്നിരുന്നാലും, കുട്ടികൾ രോഗലക്ഷണങ്ങളില്ലാത്തതിനാൽ ഇവരിപ്പോൾ ഹോം ഐസൊലേഷനിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts