കൊച്ചി: കൊച്ചിയില്‍ പെയ്ത വേനല്‍മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകനായ ഡോ. രാജഗോപാല്‍ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റിലുടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചത്. ഇതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവയ്ക്കുയും ചെയ്തു. കൊച്ചിയിലെ വായുവിൽ രാസമലീനികരണ തോത് ക്രമാതീതമായി വര്‍ധിച്ചെന്ന് കേന്ദ്രമലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Read MoreTag: Kerala
കേരളത്തിലേക്ക് ‘അംബാരി ഉത്സവ്’ കൂടുതൽ സർവീസുകൾക്ക് ഒരുങ്ങുന്നു
ബെംഗളൂരു: വിഷുത്തിരക്ക് ആരംഭിച്ചതോടെ കർണാടക ആർടിസി യുടെ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് അംബാരി ഉത്സവ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ബെംഗളൂരു- കോട്ടയം സർവീസ് ആണ് നിലവിൽ പരിഗണനയിൽ ഉള്ളത്. നിലവിൽ എറണാകുളം 2 ഉം തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതാമാണുള്ളത്. 50 വോൾവോ സ്ലീപ്പർ ബസുകളിൽ ആദ്യം ലഭിച്ച 16 ബസുകൾ ആണ് കഴിഞ്ഞ മാസം സർവീസ് ആരംഭിച്ചത്. ബാക്കി ബസുകൾ കൂടി നിരത്തിൽ ഇറങ്ങുന്നതോടെ കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം കൂടും.
Read Moreഎം. ശിവശങ്കർ ആശുപത്രിയിൽ
കളമശ്ശേരി: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ജയിൽ അധികൃതരുടെ നടപടി. വൈകിട്ടാണ് ശാരീരിക അവസ്ഥയും ബുദ്ധിമുട്ടും ഉണ്ടെന്ന വിവരം ജയിൽ അധികൃതരെ ശിവശങ്കർ അറിയിച്ചത്. തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശിവശങ്കറെ ഡോക്ടർമാർ പരിശോധിച്ച് വരുന്നു. ലൈഫ് മിഷൻ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശിവശങ്കറെ ജയിലിലേക്ക് മാറ്റിയത്.
Read Moreമുത്തങ്ങയിലും തോൽപ്പെട്ടിയിലും വിനോദ സഞ്ചാരം നിരോധിച്ചു
കൽപ്പറ്റ: വയനാട്ടിൽ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്നു മുതൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്നു വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലേക്കു കൂട്ടത്തോടെ വരാൻ തുടങ്ങിയ സാഹചര്യമാണിത്. വന്യജീവിസങ്കേതത്തിൽ വരൾച്ച രൂക്ഷമായതിനാൽ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താൽക്കാലികമായി വിലക്കി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് സർവേറ്റർ ഉത്തരവിട്ടത്.
Read Moreഒത്തു തീർപ്പിന് 30 കോടി വാഗ്ദാനം, ഫേസ്ബുക്ക് ലൈവിൽ സ്വപ്ന സുരേഷ്
ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവർക്കെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ്. ഒത്തു തീർപ്പിനായി 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തി. പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. സിപിഎം…
Read Moreഎസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ, റിസൾട്ട് മെയ് രണ്ടാം വാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കും. പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാര്‍ഥികളാണ് ഇത്തവണ റഗുലറായി എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത്. ഏപ്രില്‍ 3 മുതല്‍ 26 വരെയാണ് മൂല്യനിര്‍ണയം. 70 ക്യാമ്പുകളിലായി 18000 അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.
Read Moreലഹരി കടത്ത് മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു : ലക്ഷങ്ങളുടെ ലഹരിമരുന്നുമായി 8 മലയാളികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. മുബീൻ ബാബു (32), മൻസൂർ (36), അഭിഷേക് സുധീർ (27), അക്ഷയ് ശിവൻ (28), അർജുൻ (26), അഖിൽ രാജൻ (26), ജോയൽ ജോഷ് (21), പൃഥ്വി (23) എന്നിവരാണ് അറസ്റ്റിലായത്. രാസലഹരി വസ്തുക്കളും കഞ്ചാവും കേരളത്തിൽ നിന്നു ബെംഗളൂരുവിലെത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്നു പോലീസ് പറഞ്ഞു. ഇവരിൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങിയിരുന്ന 20 പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും 50 ലക്ഷത്തിന്റെ ലഹരി മരുന്നുകൾ പോലീസ്…
Read Moreബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ. ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇത് ലംഘിച്ചാണ് റായ്പൂരിൽ പരിപാടിയിൽ പങ്കെടുത്തത്. ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്ന് എം എൽ എ തന്നെ സ്ഥിരീകരിച്ചു. ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണിത്. 2022 ഡിസംബറിലെ ഈ…
Read Moreജ്വല്ലറി ജീവനക്കാരന്റെ കൊല, അന്വേഷണം കേരളത്തിലേക്കും
ബെംഗളൂരു: മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും. പ്രതി കാസര്‍കോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാന്‍സി കടയിലും പുതിയ ബസ് സ്റ്റാന്‍ഡിലും ഇയാള്‍ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്നിനാണ് മംഗളൂരു ഹംപന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരന്‍ ബല്‍മട്ട സ്വദേശി രാഘവേന്ദ്ര ആചാരി (50) കൊല്ലപ്പെട്ടത്. ജ്വല്ലറിയിലേക്ക് മാസ്കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കത്തികൊണ്ട് രാഘവേന്ദ്രയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട…
Read Moreസൂപ്പർ ലക്ഷ്വറി ബസ് അംബാരി ഉത്സവ സർവീസുകൾ കേരളത്തിൽ 3 ഇടത്ത് നിന്നും
ബെംഗളൂരു: ഇനി കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവം സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്ക് പുതിയ ബസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരു-എറണാകുളം റൂട്ടിൽ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഓടിക്കുന്നത്. വൈകാതെ മൈസുരു-എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ മേഖലയ്ക്ക് പുതിയ നോൺ എസി സർവീസുകളും പരിഗണിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള പുതിയ 2 സർവീസുകൾക്കായി പെർമിറ്റ് അപേക്ഷ നൽകി തമിഴ്‌നാടിന്റെ…
Read More