ബെംഗളൂരു: പെർമിറ്റ് ക്ഷാമത്തെ തുടർന്ന് ഉത്സവ സീസണുകളിൽ സ്പെഷ്യൽ ബസ് ഓടിക്കാൻ കഴിയാതെ കേരള ആർടിസി. തത്കാലിക പെർമിറ്റിനു വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മലയാളികളുടെ ഓണയാത്ര ഉൾപ്പെടെ വെള്ളത്തിലാവും. കർണാടകയും കേരളവും തമ്മിലുള്ള സംസ്ഥാനന്തര ഗതാഗത കരാർ പ്രകാരം ഉത്സവ സീസണുകളിൽ 50 ഓളം സ്പെഷ്യൽ ബസുകൾക്ക് അനുമതിയുണ്ട്. എന്നാൽ ആവശ്യമായത്ര ബസ് ഇല്ലാത്തത് ആണ് കേരള ആർടിസി നേരിടുന്ന വൻ പ്രതിസന്ധി. ബലി പെരുന്നാൾ കഴിഞ്ഞ് മടങ്ങുന്നവരും ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണ്. കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിട്ടും ആവശ്യമായ ബസ് ഇല്ലാത്തതാണ് കേരള…
Read MoreTag: KERALA RTC
ബെംഗളൂരു – കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്കുള്ള കേരള ആർടിസിയുടെ പുതിയ സർവീസ് ആരംഭിച്ചു. പേരാമ്പ്ര, മാനന്തവാടി വഴിയാണ് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് മൈസൂരു, കുട്ട, മാനന്തവാടി, വെള്ളമുണ്ട, തൊട്ടിൽപാലം, കുറ്റ്യാടി, പേരാമ്പ്ര, അത്തോളി വഴി രാത്രി 12 മണിക്ക് കോഴിക്കോട് എത്തും. തിരികെ രാത്രി 9 ന് കോഴിക്കോട് നിന്നും ഇതേ റൂട്ടിൽ രാവിലെ 6 മണിക്ക് ബെംഗളൂരു സാറ്റ്ലൈറ്റ് ടെർമിനലിൽ എത്തും.ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
Read Moreവിഷു, കേരള കർണാടക ആർടിസി കൂടുതൽ ബസുകൾ നിരത്തിലിറക്കും
ബെംഗളൂരു: വിഷുവിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കേരള കർണാടക ആർടിസികൾ കൂടുതൽ സ്പെഷ്യൽ ബസുകൾ ഓടിക്കും. വെള്ളിയാഴ്ച 11 സർവീസ് കൂടി പുതിയതായി അനുവദിച്ചിരുന്നു. ഇതോടെ കർണാടക ആർട്ടിസി സ്പെഷ്യലുകൾ 42 ആയി. എറണാകുളം 5, തൃശ്ശൂർ 6, പാലക്കാട് 5, കണ്ണൂർ 14, കോട്ടയം 4, കോഴിക്കോട് 6 എന്നിങ്ങനെയാണ് അധിക സർവീസുകൾ. ഏപ്രിൽ 14ന് ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്കും മൈസൂരുവിലേക്കും എറണാകുളത്തേക്കും സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. അതേസമയം ആവശ്യാനുസരണം ഇനിയും സർവീസുകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Read Moreഈസ്റ്റർ അവധി: ആർ.ടി.സി. സർവീസുകൾക്കായുള്ള ബുക്കിങ് ഇന്നു മുതൽ
ബെംഗളൂരു : ഈസ്റ്റർ അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച ആരംഭിക്കും. ഏപ്രിൽ നാലിനുള്ള ബുക്കിങ്ങാണ് ആരംഭിക്കുന്നത്. പെസഹാ വ്യാഴത്തിന് രണ്ടുദിവസം മുമ്പത്തെ ദിവസമായതിനാൽ നാലിന് യാത്രാത്തിരക്കുണ്ടാകും. അഞ്ചു മുതലാണ് കേരളത്തിലേക്ക് കൂടുതൽ യാത്രക്കാർ പോയിത്തുടങ്ങുന്നത്. ഈ ദിവസങ്ങളിലെ ബുക്കിങ് വരും ദിവസങ്ങളിൽ ആരംഭിക്കും. പതിവ് സർവീസുകളിൽ ടിക്കറ്റ് തീരുന്നതനുസരിച്ച് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകളും നടത്തും. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ നേരത്തേ ടിക്കറ്റ് തീർന്നിരുന്നു.
Read Moreദേശീയപാത 10 വരി ആരംഭിക്കുന്നതോടെ കേരള ആർടിസി ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്തും
ബെംഗളൂരു- മൈസൂരു 10 വാരി ദേശീയപാത (എൻ.എച്ച്.275 ) പൂർണതോതിൽ അടുത്ത മാസം തുറക്കുന്നതോടെ നിലവിലെ ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്താൻ കേരള ആർ.ടി.സി. മലബാറിലേക്കും തെക്കൻ കേരളത്തിലേക്കു മൈസൂരു വഴിയും കടന്നുപോകുന്ന ബസുകൾക്ക് 8 ഇടങ്ങളിലാണ് കേരള ആർ.ടി.സി. ബോർഡിങ് പോയിന്റുകൾ അനുവദിച്ചിട്ടുള്ളത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്നും പുറപ്പെടുന്ന ബസുകൾക്ക് കെങ്കേരി പോലീസ് സ്റ്റേഷൻ , രാജരാജേശ്വരി മെഡിക്കൽ കോളേജ്, ഐക്കൺ കോളേജ്, ബിഡദി രാമാനഗര, ചെന്നപ്പട്ടണ, എന്നിവിടങ്ങളിലാണ് നിലവിലെ ബോർഡിങ് പോയിന്റ്. ഇതിലെ രാജരാജേശ്വരി മെഡിക്കൽ കോളേജ്…
Read Moreകാലപ്പഴക്കം മൂലം സംസ്ഥാനത്തെ റോഡുകളിൽ പണിമുടക്കി കേരള ആർ ടി സി ബസ്സുകൾ
ബെംഗളൂരു: കേരള ആർടിസിയുടെ സംസ്ഥാനാന്തര റൂട്ടുകളിലെ ബസുകൾ വഴിയിൽ പണിമുടക്കുന്നത് പതിവാകുന്നു. കാലപ്പഴക്കമേറിയ കേരള ആർടിസി ബസുകളാണ് ഈ വിധം റോഡുകളിൽ കുടുങ്ങുന്നത്. കഴിഞ്ഞ ക്രിസ്മസ്–പുതുവർഷ സീസണിൽ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന എക്സ്പ്രസ് ബസ് തകരാറിലായി ബന്ദിപ്പൂർ വനത്തിനുള്ളിൽ മണിക്കൂറോളമാണ് കുടുങ്ങിയത്. ഇങ്ങനെ ഉത്സവസീസണുകളിലും മറ്റും അനുവദിക്കുന്ന സ്പെഷൽ ബസുകളുടെ സർവീസുകൾ പാതിവഴിയിൽ മുടങ്ങുന്നതോടെ കഷ്ടപ്പെടുന്നത് സാദാരണ യാത്രക്കാരാണ്. കേരള ആർടിസിയുടെ സംസ്ഥാനാന്തര റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ കാലാവധി ഗതാഗതവകുപ്പ് നിശ്ചയിച്ചിരുന്നത് പരമാവധി 5 വർഷമായാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ…
Read Moreകേരള ആർ.ടി.സി ദീപാവലി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ബെംഗളൂരു: കേരള ആർ ടി സിയുടെ ദീപാവലി സ്പെഷ്യൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 20 മുതൽ 23 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും 23 മുതൽ 27 വരെ ബെംഗളൂരുവിലേക്കുമാണ് അധിക സർവീസുകൾ. ഏറ്റവും കൂടുതൽ തിരക്കുള്ള 21,22 തിയ്യതികളിലേക്കുള്ള 10 സ്പെഷ്യൽ സെർവിസികളിലേക്കുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. കർണാടക ആർ ടി സി 21,22 തിയ്യതികളിൽ 18 സ്പെഷ്യൽ സർവീസുകളിലേക്കുള്ള ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തിരക്ക് കൂടിയതോടെ ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്.
Read Moreദസറ അവധി; പ്രതിദിനം 18 സ്പെഷ്യൽ കേരള ആർ.ടി.സി ബസ് സർവീസുകൾ
ബെംഗളൂരു: ദസറ പൂജ അവധിക്ക് മുന്നോടിയായി കേരളം ആർ ടി സിയുടെ ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ബസ് സർവീസുകൾ 28 ന് ആരംഭിക്കും. ഒക്ടോബര് 12 വരെ പ്രതിദിനം 18 സ്പെഷ്യൽ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും തിരിച്ച് ബെംഗളൂരുവിലേക്കും എത്രയും സർവീസുകളുണ്ട്. ഓൺലൈൻ റിസർവഷൻ അടുത്ത ദിവസം തുടങ്ങും. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകൾ സേലം, കോയമ്പത്തൂർ വഴിയും തിരുവനന്തപുരത്തേക്കുള്ള 2 സർവീസുകൾ തിരുനൽവേലി,നാഗർകോവിൽ വഴിയുമാണ്. ബുക്കിങ്ങിനായി വെബ്സൈറ്റ് : online.keralartc.com. മൊബൈൽ ആപ്പ് : Ente KSRTC
Read Moreകോട്ടയത്ത് നിന്ന് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് അപകടത്തിൽ പെട്ടു
ബെംഗളൂരു: കോട്ടയത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടു. യാത്രക്കാർക്ക് ആർക്കും പരിക്കുകൾ ഇല്ല. ഗുണ്ടൽപേട്ടിന് സമീപം നഞ്ചൻഗുഡിൽ ആണ് അപകടം നടന്നത്. മുൻപിൽ ഉണ്ടായിരുന്ന ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. ലോറി മുന്നറിയിപ്പ് ഇല്ലാതെ ബ്രേക്ക് ഇട്ടതാണ് അപകട കാരണം. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.
Read Moreബലിപെരുന്നാൾ ; കേരള ആർടിസി സ്പെഷ്യൽ സർവീസ് നടത്തും
ബെംഗളൂരു: ബലിപെരുന്നാൾ തിരക്കിനെ തുടർന്ന് കേരള ആർട്ടിസി ജൂലൈ 8ന് കോഴിക്കോട്, പയ്യന്നൂർ നഗരത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും. കോഴിക്കോടേക്ക് അഞ്ചും പയ്യന്നൂരിലേക്ക് ഒരു സർവീസാണ് ഉണ്ടാവുക.സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. ബസുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് തെക്കൻ കേരളത്തിലേക്ക് അധിക സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കേരള ആർടിസി അറിയിച്ചു.
Read More