ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തി കേരള ആർടിസി

ബെംഗളൂരു: ടിക്കറ്റ് നിരക്കിലെ അപാകത തിരുത്തി കേരള ആർടിസി. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും കണ്ണൂരിലേക്ക് ഓൺലൈനിൽ ഒരേ ടിക്കറ്റ് നിരക്കാണ് ഈടാക്കിയിരുന്നത്. സൂപ്പർ എക്സ്പ്രസ് ബസിൽ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് 437 രൂപയും ഡീലക്സ് ബസിൽ 554 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൈസൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്നും ഇതേ നിരക്ക് തന്നെയാണ് മാസങ്ങളായി ഈടാക്കിയിരുന്നത്. ബസിൽ നേരിട്ട് കയറുന്നവരിൽ നിന്നു ഫെയർസ്റ്റേജ് പ്രകാരമുള്ള നിരക്കാണ് ഈടാക്കിയിരുന്നത്. യാത്രക്കാരുടെ ഭാഗത്തു നിന്ന് വ്യാപക പരാതികൾ ഉയർന്നതോടെയാണു കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ ടിക്കറ്റ്…

Read More

സമയം തെറ്റി കേരള ആർ.ടി.സി

ksrtc BUSES

ബെംഗളൂരു: വെബ്സൈറ്റിലെ സമയം ശ്രദ്ധിച്ച് കേരള ആർടിസി ബസിൽ‌ ബെംഗളൂരു യാത്രയ്ക്ക് പുറപ്പെടുന്നവർ എത്തിച്ചേരുന്നത് മണിക്കൂറുകൾ വൈകിയെന്നു പരാതി. ഗതാഗതക്കുരുക്കിൽപെട്ട് വൈകുന്നതിനാൽ രാവിലെ 8ന് ശേഷമാണ് തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ മിക്കപ്പോഴും ബെംഗളൂരുവിലെത്തുന്നത്. ജോലിക്കും പഠനത്തിനുമായി പുലർച്ചെ എത്താൻ ലക്ഷ്യമിടുന്നവർക്ക് നഷ്ടപ്പെടുന്നത് ഒരു ദിവസമാണെന്നും തെക്കൻ കേരളത്തിൽ നിന്ന് മൈസൂരു വഴിയുള്ള സർവീസുകളാണ് തുടർച്ചയായി വൈകുന്നതെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ഗതാഗതതടസ്സത്തിനു പുറമെ ബന്ദിപ്പൂർ വഴി രാത്രിയാത്രാ നിരോധനമുള്ളതിനാൽ മാനന്തവാടി, കുട്ട, ഗോണിക്കൊപ്പ, മൈസൂരു വഴി അധികദൂരം സഞ്ചരിച്ച്…

Read More

ആർ ടി സി പീനിയ റിസർവേഷൻ കൗണ്ടർ ഇന്ന് മുതൽ

ബെംഗളൂരു: കേരള ആർ ടി സി യുടെ പീനിയ റിസർവേഷൻ കൗണ്ടർ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. രാവിലെ 7 മണി മുതൽ രാത്രി 9.30 വരെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കും. ആദ്യ ഘട്ടത്തിൽ മൂന്നു ബസ് സർവീസുകളാണ് പീനിയയിൽ നിന്നും പുറപ്പെടുന്നത്. കണ്ണൂർ എക്സ്പ്രസ്സ്‌, തിരുവനന്തപുരം സ്‌കാനിയ, തൃശൂർ ഡീല ക്സ് എന്നിവയാണ് ഇന്ന് സർവീസ് തുടങ്ങുന്നത്. ബെംഗളൂരുവിന്റെ വടക്കൻ മേഖലയിൽ ഉള്ളവരാണ് കൂടുതലും പീനിയയിലെ സർവീസ് ആശ്രയിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷക്കാലം പീനിയ സർവീസ് മുടങ്ങി കിടക്കുകയായിരുന്നു.

Read More

ആർടിപിസിആർ നിബന്ധന പിൻവലിച്ചതിന് പിന്നാലെ കേരള ആർടിസികളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

ബെംഗളൂരു : ആർടിപിസിആർ നിബന്ധന കർണാടക പിൻവലിച്ചതിന് പിന്നാലെ കേരള ആർടിസികളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. നിലവിൽ പ്രതിദിന കേരള ആർടിസി സർവീസുകളുടെ എണ്ണം 30 വരെ ആയി. വാരാന്ത്യങ്ങളിൽ മാത്രം കൂടുതൽ സർവീസ് നടത്തിയിരുന്ന കേരള ആർടിസി മറ്റ് ദിവസങ്ങളിൽ 15 താഴെയായിരുന്നു. ഇതാണ് ഇപ്പോൾ 30 ൽ എത്തിയിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വരും ദിവസങ്ങളിൽ കേരള ആർടിസി കൂടുതൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആർടിപിസിആർ നിബന്ധന മൂലം യാത്രക്കാരുടെ കുറവ് കേരള ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. കർണാടക…

Read More

കേരള ആർടിസി ബസ് ടയർ പൊട്ടിയ ലോറിയിലിടിച്ചു ; രണ്ട് പേർക്ക് പരുക്ക്

മൈസൂരു : കേരള ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കേരള ആർടിസിയുടെ മൂന്നാർ – ബെംഗളൂരു ഡീലക്സ് ബസ്സാണ് അപകടത്തിൽ പെട്ടത്. മൈസുരുവിന് സമീപം ടയർ പൊട്ടിയ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്, അപകടത്തിൽ രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർമാരായ സുബ്രമണ്യൻ, പ്രഭാകർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിനെ 3 .30 യോടെ വണ്ടിപാളയത്തിൽ വെച്ചായിരുന്നു അപകടം. ടയർ പൊട്ടിയ ലോറി തെന്നി മാറി വന്നതോടെ പിന്നിൽ വന്ന ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു. മറ്റ് യാത്രക്കാരെ പിന്നാലെ…

Read More

നിയന്ത്രണങ്ങൾ കടുപ്പിച്ചത് യാത്രക്കാർ കുറയാൻ കാരണമായി; കേരള ആർടിസി

ksrtc BUSES

ബെംഗളൂരു: പുതുവർഷ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതോടെ യാത്രക്കാർ കുറഞ്ഞതായി കേരള ആർടിസി. ഒമിക്രോൺ വ്യാപന ഭീതി കൂടി നിലനിൽക്കുന്നതിനാൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പലരും റദ്ദാക്കി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് നിർത്തിവച്ചിരുന്ന കൂടുതൽ സർവീസുകൾ പുനരാരംഭിച്ചത്. എന്നാലിപ്പോൾ യാത്രക്കാർ കുറവുള്ള സർവീസുകൾ വാരാന്ത്യ സർവീസുകളാക്കി മാറ്റിയാണ് നഷ്ടം കുറയ്ക്കുന്നത്. തിരുവല്ല, നിലമ്പൂർ, വടകര, പത്തനംതിട്ട സർവീസുകളാണ് വാരാന്ത്യ സർവീസുകളാക്കി മാറ്റിയാട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂർ…

Read More

ക്രിസ്മസ് അവധി ; കേരള ആർടിസിയുടെ 11 പുതിയ സർവീസുകൾ കൂടി പ്രഖ്യാപിച്ചു

ബെംഗളൂരു : ക്രിസ്മസ് ന്യൂയെർ എന്നിവയോടനുബന്ധിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി പ്രത്യേക 11 സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ഡിസംബർ 23-ാം തീയതി മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 11 സർവീസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചത്. കാസർകോട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, നിലമ്പൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ബസുകൾ പ്രഖ്യാപിച്ചത്. കോഴിക്കോടേക്കും പയ്യന്നൂരിലേക്കും രണ്ടു സർവീസുകൾ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളിലേക്കുള്ള പ്രത്യേക ബസുകൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. ക്രിസ്മസ് അവധിക്കുശേഷം കേരളത്തിൽനിന്ന്…

Read More

ബെംഗളുരുവിലേക്ക് കേരള ആർടിസിയുടെ 3 സർവീസുകൾ കൂടി പുനരാരംഭിച്ചു

ബെംഗളൂരു : കോവിഡ് മൂലം ഒന്നര വർഷത്തോളം നിർത്തവച്ചിരുന്ന കേരള ആർടിസി സർവീസുകൾ പുനരാരംഭിച്ചു. നിലമ്പൂർ, പാലാ സൂപ്പർ ഡിലക്സ്, തലശ്ശേരി എക്സ്പ്രസ് ബസ് സർവീസുകൾ ആണ് പുനരാരംഭിച്ചത്. ഇടദിവസങ്ങളിൽ യാത്രക്കാർ കുറവായത് മൂലം വാരാന്ത്യത്തിൽ മാത്രമാണ് ആണ് ഇപ്പോൾ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നാൽ യാത്രക്കാരുടെ തിരക്കനുസരിച്ച് സർവീസുകളിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചു.

Read More

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വന്ന കേരള ആർടിസി ബസ് മുത്തങ്ങയിൽ വെച്ച് തിരിച്ചയച്ചു

ബെംഗളൂരു : തൃശ്ശൂരിൽ നിന്നും കോഴിക്കോട് താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വന്ന കേരള ആർടിസി ബസ് മുത്തങ്ങയിൽ വെച്ച് തിരിച്ചയച്ചു. യാത്രക്കാരിൽ മിക്കവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ബസ് തിരിച്ചയച്ചത്. ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കോവിഡ് കേസുകൾ വർധിച്ചത് മൂലം കേരളത്തിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് കർണാടക കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കും എന്നും അധികൃതർ അറിയിച്ചു.

Read More

കേരള ആർടിസിയുടെ പുതിയ രണ്ട് സർവീസുകൾ കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് ഇന്ന് മുതൽ പുനരാരംഭിക്കുന്നു

ബെംഗളൂരു : കോവിഡ് മൂലം നിർത്തിച്ചെവിച്ചിരുന്ന സർവീസുകൾ ഒന്നൊന്നായി പുനരാരംഭിച്ച് കേരള ആർടിസി. കേരള ആർടിസിയുടെ രണ്ട് പുതിയ സർവീസുകൾ ആണ് കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്ക് ഇന്ന് മുതൽ പുനരാരംഭിക്കുന്നത്. വടകര -ബെംഗളൂരു സൂപ്പർ എക്സ്പ്രസ്സ് പത്തനംതിട്ട – ബെംഗളൂരു  (കെഎസ്ആർടിസി സൂപ്പർ ഡീലക്സ്)ഉം. പത്തനംതിട്ട – ബെംഗളൂരു (കെഎസ്ആർടിസി സൂപ്പർ ഡീലക്സ്) തുരുവല്ല-കോട്ടയം-മുവാറ്റുപുഴ-തൃശൂർ-പാലക്കാട് –കോയമ്പത്തൂർ -സേലം -ഹൊസൂർ വഴി ബെംഗളൂരു വടകര -ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് തൊട്ടിൽപ്പാലം-മാനന്തവാടി-കുട്ട-മൈസൂർ വഴി ബെംഗളൂരുവിൽ എത്തുന്നു. വടകര നിന്നും രാത്രി 08.00 നും ബംഗളുരുവിൽ നിന്ന് രാത്രി…

Read More
Click Here to Follow Us