മാക്കൂട്ടം ചെക്ക്‌പോസ്റ്റിൽ തടഞ്ഞ കേരള ആർടിസി ബസ്സുകൾ വീണ്ടും യാത്ര ആരംഭിച്ചു

ബെംഗളൂരു : കോവിഡ് കുറഞ്ഞതിനെ തുടർന്ന്, കൊടഗു ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പിൻവലിച്ചത്തോടെ കൊടഗിലൂടെ നിർത്തിവെച്ചിരുന്നു കേരളത്തിലേക്കുള്ള യാത്ര ഇന്നു മുതൽ കെഎസ്ആർടിസി പുനരാംഭിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ നിന്ന് ബെംഗളൂരു മൈസൂരു ഭാഗത്തിലേക്ക് വന്നിരുന്ന കെഎസ്ആർടിസി ബസ്സുകൾ രാവിലെ മാക്കൂട്ടം ചെക്ക്‌പോസ്റ്റിൽ തടയുകയായിരുന്നു. തുടർന്ന് കൊടഗു കർണാടക ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷം വീണ്ടും യാത്ര ആരംഭിച്ചു. നിരവധി യാത്രക്കാരാണ് മണിക്കുറുകളോളം ആണ് ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയത്.

Read More

കേരളത്തിൽ നിന്നും കുടക് വഴി കർണാടകയിലേക്കുള്ള കേരള ആർടിസി സർവീസ് പുനരാരംഭിച്ചു

ബെംഗളൂരു : കോവിഡിനെ തുടർന്ന് ജില്ലാ ഭരണകൂടം കൊടഗിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നീണ്ട മൂന്നു മാസത്തെ ഇടവേളക്കുശേഷം കേരളത്തിൽ നിന്നും കൊടഗ് വഴി കർണാടകയിലേക്കുള്ള കേരള ആർടിസി സർവീസ് പുനരാരംഭിച്ചു. കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള കേരള – കർണാടക ആർ.ടി.സികളുടെ ബസ് സർവീസുകൾ ഇന്ന് മുതൽ ആണ് സർവീസ് ആരംഭിക്കുന്നത്. കാഞ്ഞങ്ങാട് – ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ രാവിലെ 6:15ന് പുറപ്പെട്ട് രാത്രി ബെംഗളൂരു (ശാന്തിനഗർ) എത്തിച്ചേരും. ഒടയംച്ചാൽ – വെള്ളരിക്കുണ്ട് – ചെറുപുഴ – ആലക്കോട് –…

Read More

കേരള ആർ.ടി.സി തിരുവല്ല-ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ പുനരാരംഭിക്കുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ചിരുന്ന തിരുവല്ല – ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ നവംബർ 11 വ്യാഴാഴ്ച മുതൽ വൈകിട്ട് 4.45നു തിരുവല്ലയിൽ നിന്നു എറണാകുളം, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. കൂടാതെ നവംബർ 12 വെള്ളിയാഴ്ച മുതൽ വൈകിട്ട് 6.15നു ബെംഗളൂരുവിൽ നിന്നു തിരികെ തിരുവല്ലയിലേക്കും സർവീസ്കൾ ആരംഭിക്കുന്നുണ്ട്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വരും നാളുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടായിരിക്കും. യാത്രാമാർഗം – തിരുവല്ല -> ബെംഗളൂരു സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ആലപ്പുഴ, വൈറ്റില ഹബ്ബ്, തൃശൂർ,…

Read More

കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് തമിഴ്നാട് വഴി കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവീസ് നാളെ മൂതൽ

ബെംഗളൂരു: കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും എം.സി റോഡുവഴി- ബെംഗളൂരുവിലേക്ക് സ്കാനിയാ എ.സി സർവ്വീസ് 30-09-2021 മുതൽ ആരംഭിക്കുന്നു. ദീർഘനാളായി യാത്രക്കാരുടെ ആവശ്യമാണ് ഈ സർവീസ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് വൈകുന്നേരം 03:05 ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, തൃശൂർ, പാലക്കാട്, സേലം, ഹൊസൂർ വഴി രാവിലെ 07.20ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളുരുവിൽ നിന്ന് രാത്രി 07.30ന് ഹൊസ്സൂർ, സേലം, പാലക്കാട്, തൃശൂർ, കോട്ടയം ,കൊട്ടാരക്കര വഴി തിരിച്ചു തിരുവനന്തപ്പുരത്തേക്കും പുറപ്പെടും.…

Read More

കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ വയനാട് വഴി തിരിച്ചു വിടും

ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ രാത്രികാല കർഫ്യു ശക്തമാക്കിയതിനെ ത്തുടർന്ന് സർവീസ് നിർത്തി വെച്ച കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള രാത്രി കാല ബസുകൾ ഓണം പ്രമാണിച്ച് ഗുണ്ടൽപേട്ട് – മുത്തങ്ങ – സുൽത്താൻ ബത്തേരി വഴി നാളെ മുതൽ സർവീസ് നടത്തും. ഈ മാസം 18, 19, 20 തീയതികളിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുക. ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് നാല് ബസുകൾ സർവീസ് നടത്തുമെന്നാണ് കേരള ആർ.ടി.സിയുടെ ഔദ്യോഗിക തീരുമാനം എന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നോക്കി മാത്രമേ മറ്റു…

Read More

പയ്യന്നൂർ -ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്നിന് പുനരാരംഭിക്കും

ബെംഗളൂരു: ലോക്ക്ഡൗൺ കാരണം മുടങ്ങിക്കിടന്ന പയ്യന്നൂർ – ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പയ്യന്നൂര്‍ – ചെറുപുഴ – ആലക്കോട്- ഇരിട്ടി മൈസൂർ വഴി ബംഗളുരുവിൽ എത്തിച്ചേരുന്ന കേരള ആര്‍.ടി.സി സര്‍വ്വീസ് ആണ് ഓഗസ്റ്റ് ഒന്നിന് പുനരാംഭിക്കുന്നത്. ഓണ്‍ലെെന്‍ റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 6 മണിക്ക് പയ്യന്നൂരില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച് ചെറുപുഴ 6.45, ആലക്കോട് 7.15, കറുവഞ്ചാൽ, നടുവിൽ ചെമ്പേരി, പയ്യാവൂർ, ഇരിട്ടി, വീരാജ്പേട്ട, ഗോണിക്കുപ്പ, ഹുൻസൂർ, മൈസൂർ മാണ്ഡ്യ വഴി ബാംഗ്ലൂരില്‍ എത്തിചേരും. ടിക്കറ്റ് ബുക്കിങ്ങിന് https://online.keralartc.com…

Read More

കൈനിറയെ സ്പെഷ്യലുകള്‍;പൂജഅവധി ആഘോഷമാക്കാന്‍ ബെംഗളൂരു മലയാളികള്‍;കൊള്ള ലാഭം സ്വപ്നം കണ്ട സ്വകാര്യ ബസുകള്‍ക്ക് കിട്ടിയത് “ഷോക്ക് ടീറ്റ്‌മെന്റ്.”

ബെംഗളൂരു:നഗരത്തില്‍ നിന്നു നൂറോളം സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. നാലു ദിവസങ്ങളിലായി എഴുപതിലേറെ സ്പെഷലുകൾ കേരള ആർടിസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വീതം സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചതോടെയാണ് സ്പെഷലുകളുടെ എണ്ണം നൂറോളമെത്തിയത്. ഇതനുസരിച്ചു നാട്ടിലേക്ക് ഏറ്റവും തിരക്കുള്ള 28ന് 25 സ്പെഷലുകളും മറ്റു ദിവസങ്ങളിൽ തിരക്കനുസരിച്ച് 23 സർവീസുകളും ഉണ്ടാകും. 28നുള്ള 23 സ്പെഷലുകളുടെ സമയക്രമവും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കോഴിക്കോട്, ബത്തേരി, തലശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ സർവീസുകൾ ഉള്ളത്. ചില ബസുകളിൽ 10 വീതം സീറ്റുകൾ തത്കാൽ ക്വോട്ടയിൽ…

Read More

കേരളത്തിലേക്ക് 14 സ്പെഷ്യലുകള്‍;സേലം വഴിയുള്ള ടിക്കറ്റ്‌ ബുക്കിംഗ് നാളെ രാവിലെ തുടങ്ങും;സ്വാതന്ത്ര്യ ദിനഅവധിക്കു നാട്ടില്‍ പോകുന്നവരെ കെഎസ്ആര്‍ടിസി സഹായിക്കുന്നത് ഇങ്ങനെ.

ബെംഗളൂരു ∙ സ്വാതന്ത്ര്യദിന തിരക്കിൽ നാളെ ബെംഗളൂരുവിൽനിന്നു കേരള ആർടിസിക്കു 14 സ്പെഷൽ ബസ്. ആഴ്ചകൾക്കുമുൻപേ റിസർവേഷൻ തുടങ്ങിയ എട്ടു സ്പെഷലുകളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. നാലു സ്പെഷലുകളിൽ വളരെ കുറടിക്കറ്റുകളേ ബാക്കിയുള്ളു. തൃശൂർ (സേലം വഴി), ബത്തേരി സ്പെഷൽ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ തുടങ്ങു. കേരളത്തിന്റെയും കർണാടകയുടെയും ആർടിസി ബസുകളുടെ പതിവു സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. നാളെ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള 24 കർണാടക ആർടിസി സ്പെഷലുകളിലും കുറച്ചു ടിക്കറ്റുകളേ ബാക്കിയുള്ളു.കോട്ടയം (3), എറണാകുളം (4), മൂന്നാർ (1), തൃശൂർ (4), പാലക്കാട്…

Read More
Click Here to Follow Us