പയ്യന്നൂർ -ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്നിന് പുനരാരംഭിക്കും

ബെംഗളൂരു: ലോക്ക്ഡൗൺ കാരണം മുടങ്ങിക്കിടന്ന പയ്യന്നൂർ – ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പയ്യന്നൂര്‍ – ചെറുപുഴ – ആലക്കോട്- ഇരിട്ടി മൈസൂർ വഴി ബംഗളുരുവിൽ എത്തിച്ചേരുന്ന കേരള ആര്‍.ടി.സി സര്‍വ്വീസ് ആണ് ഓഗസ്റ്റ് ഒന്നിന് പുനരാംഭിക്കുന്നത്.

ഓണ്‍ലെെന്‍ റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 6 മണിക്ക് പയ്യന്നൂരില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച് ചെറുപുഴ 6.45, ആലക്കോട് 7.15, കറുവഞ്ചാൽ, നടുവിൽ ചെമ്പേരി, പയ്യാവൂർ, ഇരിട്ടി, വീരാജ്പേട്ട, ഗോണിക്കുപ്പ, ഹുൻസൂർ, മൈസൂർ മാണ്ഡ്യ വഴി ബാംഗ്ലൂരില്‍ എത്തിചേരും.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ടിക്കറ്റ് ബുക്കിങ്ങിന് https://online.keralartc.com എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ “എന്റെ കെ.എസ്.ആർ.ടി.സി” മൊബൈൽ ആപ്പോ സന്ദര്‍ശിക്കുക. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയുമായി ബന്ധപ്പെടാം. നമ്പർ: 04985203062.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts