ആർടിപിസിആർ നിബന്ധന പിൻവലിച്ചതിന് പിന്നാലെ കേരള ആർടിസികളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

ബെംഗളൂരു : ആർടിപിസിആർ നിബന്ധന കർണാടക പിൻവലിച്ചതിന് പിന്നാലെ കേരള ആർടിസികളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന.

നിലവിൽ പ്രതിദിന കേരള ആർടിസി സർവീസുകളുടെ എണ്ണം 30 വരെ ആയി. വാരാന്ത്യങ്ങളിൽ മാത്രം കൂടുതൽ സർവീസ് നടത്തിയിരുന്ന കേരള ആർടിസി മറ്റ് ദിവസങ്ങളിൽ 15 താഴെയായിരുന്നു. ഇതാണ് ഇപ്പോൾ 30 ൽ എത്തിയിരിക്കുന്നത്.

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വരും ദിവസങ്ങളിൽ കേരള ആർടിസി കൂടുതൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ആർടിപിസിആർ നിബന്ധന മൂലം യാത്രക്കാരുടെ കുറവ് കേരള ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. കർണാടക ആർടിസിയും നിലവിൽ നിർത്തിവെച്ചിരിക്കുന്ന സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts