ബിബിഎംപി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സൈബർ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : സൈബർ തട്ടിപ്പിന് പല വഴികൾ തേടുകയാണ് കുറ്റവാളികൾ, ഇപ്പോൾ ബിബിഎംപി ജീവനക്കാരെന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിച്ച ഒരു കേസുകൂടി ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സൈബർ തട്ടിപ്പുകാരെന്ന് സംശയിക്കുന്ന രണ്ട് പേരെ അടുത്തിടെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.

തട്ടിപ്പ് രീതി പോലീസ് വിവരിക്കുന്നത് ഇങ്ങനെ:

ബിദറിൽ നിന്നുള്ള ശിവപ്രസാദ് (33) ബിബിഎംപി വാർഡ് ഓഫീസിൽ നിന്നുള്ള ജീവനക്കാരനെന്ന വ്യാജേന ആളുകളെ ഫോൺ വിളിച്ച് ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) അലവൻസ് ഫീസ് അടയ്ക്കാൻ സഹായം വാഗ്ദാനം ചെയ്യുകയും അവരുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ശേഖരിച്ച് ഒടിപി നൽകാൻ ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന്, നൽകുന്നവരുടെ അക്കൗണ്ടിൽ നിന്ന് പൈസ ഉടൻ പിൻവലിക്കുകയും ചെയ്ത് വന്നിരുന്നതായി പോലീസ് പറഞ്ഞു.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

ഡൽഹി സ്വദേശിയായ പങ്കജ് ചൗധരി (24) എന്നയാളുടെ സുഹൃത്ത് നൽകിയ സിം കാർഡിൽ നിന്നാണ് പ്രസാദ് ഫോൺ വിളിച്ചിരുന്നത്. സിമ്മുകൾ രജിസ്റ്റർ ചെയ്യുന്നതിനും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുമായി ചൗധരി വ്യാജ രേഖകൾ സമർപ്പിച്ചതായി പോലീസ് പറഞ്ഞു. ആനന്ദ് റാവു സർക്കിളിലെ ലോഡ്ജിൽ നിന്നാണ് പ്രസാദിനെ ഡൽഹിയിൽ നിന്ന് പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts