നിയന്ത്രണങ്ങൾ കടുപ്പിച്ചത് യാത്രക്കാർ കുറയാൻ കാരണമായി; കേരള ആർടിസി

ksrtc BUSES

ബെംഗളൂരു: പുതുവർഷ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന കർശനമാക്കിയതോടെ യാത്രക്കാർ കുറഞ്ഞതായി കേരള ആർടിസി. ഒമിക്രോൺ വ്യാപന ഭീതി കൂടി നിലനിൽക്കുന്നതിനാൽ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പലരും റദ്ദാക്കി.

ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് നിർത്തിവച്ചിരുന്ന കൂടുതൽ സർവീസുകൾ പുനരാരംഭിച്ചത്. എന്നാലിപ്പോൾ യാത്രക്കാർ കുറവുള്ള സർവീസുകൾ വാരാന്ത്യ സർവീസുകളാക്കി മാറ്റിയാണ് നഷ്ടം കുറയ്ക്കുന്നത്.

  ബെഹ്‌സെറ്റ് രോഗം: ബെംഗളൂരുവിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ 15-കാരിക്ക് പുനർജന്മം

തിരുവല്ല, നിലമ്പൂർ, വടകര, പത്തനംതിട്ട സർവീസുകളാണ് വാരാന്ത്യ സർവീസുകളാക്കി മാറ്റിയാട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾക്ക് കുടക് ജില്ലയിൽ നിർത്താൻ അനുമതിയില്ലാത്തതു കൊണ്ടുതന്നെ വിരാജ്പേട്ട, ഗോണിക്കൊപ്പ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
[masterslider id="10"]

Related posts