ക്ഷേത്രങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കാൻ നിയമം ഉടൻ; മുഖ്യമന്ത്രി

basawaraj bommai Karnataka_Assembly_CMKarnataka

ബെംഗളൂരു : വിവാദമായ മതപരിവർത്തന വിരുദ്ധ ബില്ലിന് ശേഷം, കർണാടകയിലെ ബിജെപി സർക്കാർ ഇപ്പോൾ ‘മതസ്പർശമുള്ള’ മറ്റൊരു നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ്, ഇപ്രാവശ്യം ഹിന്ദു ക്ഷേത്രങ്ങളെ നിലവിലുള്ള നിയമങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് പുതിയ നിയമം കൊണ്ട് വരുന്നത്.

തങ്ങളുടെ വരുമാനം വികസനത്തിനായി വിനിയോഗിക്കാൻ ക്ഷേത്ര മാനേജ്‌മെന്റുകളെ പ്രേരിപ്പിക്കുന്ന നിയമങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും തന്റെ സർക്കാർ ഹിന്ദു ക്ഷേത്രങ്ങളെ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പ്രസ്താവിച്ചു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

“ഹിന്ദു ക്ഷേത്രങ്ങൾ വിവിധ തരത്തിലുള്ള നിയന്ത്രണ ബൈലോ നിയമങ്ങൾക്കും കീഴിലുമാണ്. ബജറ്റ് സമ്മേളനത്തിന് മുമ്പ് നമ്മുടെ ക്ഷേത്രങ്ങളെ അത്തരം നിയന്ത്രണങ്ങളിൽ നിന്ന് മുക്തമാക്കുന്നതിന് പുതിയ നിയമത്തിന് രൂപം നൽകും. ക്ഷേത്രങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കും,” അദ്ദേഹം പറഞ്ഞു. .

  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts