കേരള ആർടിസി ബസ് ടയർ പൊട്ടിയ ലോറിയിലിടിച്ചു ; രണ്ട് പേർക്ക് പരുക്ക്

മൈസൂരു : കേരള ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കേരള ആർടിസിയുടെ മൂന്നാർ – ബെംഗളൂരു ഡീലക്സ് ബസ്സാണ് അപകടത്തിൽ പെട്ടത്. മൈസുരുവിന് സമീപം ടയർ പൊട്ടിയ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്, അപകടത്തിൽ രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു.

മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർമാരായ സുബ്രമണ്യൻ, പ്രഭാകർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വെളുപ്പിനെ 3 .30 യോടെ വണ്ടിപാളയത്തിൽ വെച്ചായിരുന്നു അപകടം.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ടയർ പൊട്ടിയ ലോറി തെന്നി മാറി വന്നതോടെ പിന്നിൽ വന്ന ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു. മറ്റ് യാത്രക്കാരെ പിന്നാലെ വന്ന ബസ്സിൽ കയറ്റി ബെംഗളുരുവിലെത്തിച്ചതായി കേരള ആർടിസി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts