ആർ ടി സി പീനിയ റിസർവേഷൻ കൗണ്ടർ ഇന്ന് മുതൽ

ബെംഗളൂരു: കേരള ആർ ടി സി യുടെ പീനിയ റിസർവേഷൻ കൗണ്ടർ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. രാവിലെ 7 മണി മുതൽ രാത്രി 9.30 വരെ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കും. ആദ്യ ഘട്ടത്തിൽ മൂന്നു ബസ് സർവീസുകളാണ് പീനിയയിൽ നിന്നും പുറപ്പെടുന്നത്. കണ്ണൂർ എക്സ്പ്രസ്സ്‌, തിരുവനന്തപുരം സ്‌കാനിയ, തൃശൂർ ഡീല ക്സ് എന്നിവയാണ് ഇന്ന് സർവീസ് തുടങ്ങുന്നത്. ബെംഗളൂരുവിന്റെ വടക്കൻ മേഖലയിൽ ഉള്ളവരാണ് കൂടുതലും പീനിയയിലെ സർവീസ് ആശ്രയിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷക്കാലം പീനിയ സർവീസ് മുടങ്ങി കിടക്കുകയായിരുന്നു.

Read More
Click Here to Follow Us