കാലപ്പഴക്കം മൂലം സംസ്ഥാനത്തെ റോഡുകളിൽ പണിമുടക്കി കേരള ആർ ടി സി ബസ്സുകൾ

ബെംഗളൂരു: കേരള ആർടിസിയുടെ സംസ്ഥാനാന്തര റൂട്ടുകളിലെ ബസുകൾ വഴിയിൽ പണിമുടക്കുന്നത് പതിവാകുന്നു. കാലപ്പഴക്കമേറിയ കേരള ആർടിസി ബസുകളാണ് ഈ വിധം റോഡുകളിൽ കുടുങ്ങുന്നത്. കഴിഞ്ഞ ക്രിസ്മസ്–പുതുവർഷ സീസണിൽ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന എക്സ്പ്രസ് ബസ് തകരാറിലായി ബന്ദിപ്പൂർ വനത്തിനുള്ളിൽ മണിക്കൂറോളമാണ് കുടുങ്ങിയത്. ഇങ്ങനെ ഉത്സവസീസണുകളിലും മറ്റും അനുവദിക്കുന്ന സ്പെഷൽ ബസുകളുടെ സർവീസുകൾ പാതിവഴിയിൽ മുടങ്ങുന്നതോടെ കഷ്ടപ്പെടുന്നത് സാദാരണ യാത്രക്കാരാണ്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

കേരള ആർടിസിയുടെ സംസ്ഥാനാന്തര റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ കാലാവധി ഗതാഗതവകുപ്പ് നിശ്ചയിച്ചിരുന്നത് പരമാവധി 5 വർഷമായാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പുതിയ ബസുകൾ വാങ്ങുന്നതു നീണ്ടതോടെ നിലവിലുള്ളവയുടെ കാലാവധി 7 വർഷം വരെ നീട്ടി നൽകിയിരിക്കുകയാണ് .

സംസ്ഥാനാന്തര റൂട്ടിൽ കൂടുതൽ പുതിയ സ്വിഫ്റ്റ് ബസുകൾ എത്തിയെങ്കിലും മലബാർ മേഖലയിലേക്കു കാലപ്പഴക്കേമേറിയ എക്സ്പ്രസ്, ഡീലക്സ് ബസുകൾ ഇപ്പോഴും ഓടുന്നുണ്ട്. കൂടാതെ ഉത്സവസീസണുകളിൽ സ്പെഷലായി ഓടിക്കുന്ന ബസുകളും കാലപ്പഴക്കം ചെന്നവയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts