ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ വിമതസ്ഥാനാർഥിയായി ഉറച്ചുനില്‍ക്കുന്ന കെ.എസ്.ഈശ്വരപ്പയെ അനുനയിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷാ തന്നെ ഫോണില്‍ വിളിച്ചതായും മത്സരത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടതായും ഈശ്വരപ്പ പറഞ്ഞു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഈശ്വരപ്പ ഇടഞ്ഞത്. ബി.എസ്. യെദ്യൂരപ്പയുടെ ഇടപെടലാണ് മകന് സീറ്റുനിഷേധിക്കാൻ കാരണമെന്നാണ് ഈശ്വരപ്പ കരുതുന്നത്. അതിനാലാണ് യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങിയത്. പ്രചാരണത്തിനും തുടക്കമിട്ടു. വിജയേന്ദ്രയെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയാലേ താൻ മത്സരരംഗത്തു നിന്ന് പിൻമാറുകയുള്ളൂവെന്ന് ഈശ്വരപ്പ പറഞ്ഞു.
Read MoreTag: karnataka
പഴം, പച്ചക്കറി ലോറി ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ലോറി ഡിവൈഡറില്‍ ഇടിച്ച് ഇരിക്കൂർ സ്വദേശിയായ യുവാവ് മരിച്ചു. ലോറി ഡ്രൈവർ ഇരിക്കൂർ പൈസായിയിലെ മങ്ങാടൻപുതിയപുരയില്‍ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. പച്ചക്കറിയും പഴവർഗങ്ങളും കയറ്റി നാട്ടിലേക്ക് മടങ്ങവെ ഇന്നലെ പുലർച്ചെ ബെംഗളൂരു- മൈസൂരു റോഡില്‍ കെങ്കേരിക്ക് സമീപമായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദിൻ, ഷംനാസ്, ഷംന, ഷംസ എന്നിവരെ പരിക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ സമീപത്തെ രാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് റാഷിദിന്‍റെ ജീവൻ രക്ഷിക്കാനായില്ല. രാംനഗർ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം…
Read Moreഡികെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രി നോട്ടീസ് ലഭിച്ചുവെന്ന് ശിവകുമാർ വ്യക്തമാക്കി. നേരത്തേ തന്നെ തീർപ്പായ വിഷയങ്ങളിലാണ് നോട്ടീസ് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. ബി.ജെ.പി പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും അവർക്ക് കോണ്‍ഗ്രസിനേയും ഇന്ത്യ മുന്നണിയേയും ഭയമാണെന്നും ശിവകുമാർ പ്രതികരിച്ചു. ഇന്ത്യ മുന്നണി എൻ.ഡി.എ യെ പരാജയപ്പെടുത്താൻ പോകുകയാണ്. ബി.ജെ.പിക്ക് ഇത് മനസിലായിട്ടുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമന്ന് അവർക്കറിയാം. അതിനാല്‍ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. നിയമമുണ്ട്. ബി.ജെ.പി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങള്‍ നല്‍കുകയാണ്. അങ്ങനെയാണ്…
Read More‘അമിത് ഷാ ഒരു ഗുണ്ടയും റൗഡിയുമാണ്’ സിദ്ധരാമയ്യയുടെ മകനെതിരെ പരാതി
ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും റൗഡിയുമാണ് എന്നായിരുന്നു യതീന്ദ്രയുടെ പരാമർശം. ചാമരാജനഗരയിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യതീന്ദ്ര. യതീന്ദ്രയുടെ വാക്കുകൾ ഇങ്ങനെ – ‘കഴിഞ്ഞ 10 വർഷമായി ബിജെപി എങ്ങനെയാണ് സർക്കാർ ഭരിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ഗുണ്ടയും ഒരു റൗഡിയുമാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്. അങ്ങനെയുള്ള ഒരാളെ അരികിലിരുന്ന്…
Read Moreകേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണം
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് വനിതാ വിഭാഗത്തിന്റെ ആഭിമുഖത്തിൽ വനിതാ ദിനം ആചരിക്കുന്നു. നാളെ വൈകുന്നേരം 3.30 ന് ഭാനു സ്കൂൾ കെങ്കേരി സാറ്റലൈറ്റ് ടൗണിൽ ആണ് നടക്കുക. കവിയത്രിയും മലയാള മിഷൻ മുൻ സ്റ്റേറ്റ് കോഡിനേറ്ററുമായ ഡോ. ബിലു പദ്മിനി നാരായണൻ മുഖ്യ അതിഥി ആയിരിക്കും. സ്ത്രീ സമൂഹം സംസ്കാരം എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. വിവിധയിനം മത്സരങ്ങളും അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് വനിതാ വിഭാഗം കൺവീനർ സ്മിത ജയപ്രകാശ് അറിയിച്ചു.
Read Moreരാമേശ്വരം കഫെ സ്ഫോടനകേസ്; പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം പ്രഖ്യാപിച്ച് എൻഐഎ
ബെംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് അന്വേഷണ ഏജൻസി. 20 ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കുക. എന്ന ഇ-മെയില്‍ വിലാസം മുഖേനയോ ഫോണിലൂടെയോ പ്രതികളുമായി ബന്ധപ്പെട്ട വിവരം പങ്കുവയ്‌ക്കാവുന്നതാണ്. കഫേയില്‍ ബോംബ് വച്ച മുസാഫിർ ഹുസൈൻ ഷാഹിബ്, സ്ഫോടനത്തിനായി ഗൂഢാലോചന നടത്തിയ അബ്ദുള്‍ മതീൻ താഹ എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവർക്കാണ് ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുക. ഇരുപ്രതികളും 2020ലെ ഭീകരവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികള്‍…
Read Moreബി.എം.ടി.സി. ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു
ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ചേതൻ (35) ആണ് മരിച്ചത്. കാമാക്ഷിപാളയത്തായിരുന്നു സംഭവം. യുവാവ് പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Read Moreകുടക്- മൈസൂരു മണ്ഡലത്തിൽ ബിജെപിയുടെ സർപ്രൈസ് സ്ഥാനാർഥി
ബെംഗളൂരു: കുടക് -മൈസൂരു മണ്ഡലത്തിൽ സർപ്രൈസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി. മൈസൂരു രാജ കുടുംബാംഗം യദുവീർ കൃഷ്ണദത്ത വഡിയാറാണ് പ്രതാപ് സിംഹയുടെ സിറ്റിംഗ് സീറ്റിൽ മത്സരിക്കുക. 2015 ഡിസംബർ 10ന് മൈസൂരു കൊട്ടാരം തുടർന്നു പോരുന്ന അധികാര ആചാര രീതിയിൽ യദുവീറിനെ ‘മൈസൂർ മഹാരാജാവായി’ പ്രത്യേക ചടങ്ങിൽ വാഴിച്ചിരുന്നു. 1999ൽ കോൺഗ്രസ് പയറ്റിയ തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോൾ ബി.ജെ.പി പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതാപ് സിംഹയിലൂടെ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ ജനവിധിയെക്കുറിച്ച ആധിയിലായിരുന്നു നേതൃത്വം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ലോക്സഭ…
Read Moreമുൻ ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു. മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എല്‍.എമാരായ ബി.എം.സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായ ജയപ്രകാശ് ഹെഗ്ഡെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് വിവരം. ബി.ജെ.പി സർക്കാറിന്റെ കാലത്താണ് ഇദ്ദേഹത്തെ കമ്മീഷൻ ചെയർമാനായി നിയമിച്ചത്. നേരത്തെ ഇദ്ദേഹം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. 2009ലും 2014ലും ഉഡുപ്പി-ചിക്കമംഗളൂർ സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 2012ലെ ഉപതെരഞ്ഞെടുപ്പില്‍…
Read Moreപുഴുവരിച്ച നിലയിൽ യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ ഫ്ലാറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ലാറ്റില്‍ നഗ്നമായ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന മുറിയില്‍ നിന്ന് ലഹരിമരുന്നും സിറിഞ്ചും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റില്‍ കയറി നോക്കിയപ്പോൾ ആണ് മൃതദേഹം കണ്ടത്. ഉടൻ പോലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന്…
Read More