കുടക്- മൈസൂരു മണ്ഡലത്തിൽ ബിജെപിയുടെ സർപ്രൈസ് സ്ഥാനാർഥി

ബെംഗളൂരു: കുടക് -മൈസൂരു മണ്ഡലത്തിൽ സർപ്രൈസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി.

മൈസൂരു രാജ കുടുംബാംഗം യദുവീർ കൃഷ്ണദത്ത വഡിയാറാണ് പ്രതാപ് സിംഹയുടെ സിറ്റിംഗ് സീറ്റിൽ മത്സരിക്കുക.

2015 ഡിസംബർ 10ന് മൈസൂരു കൊട്ടാരം തുടർന്നു പോരുന്ന അധികാര ആചാര രീതിയിൽ യദുവീറിനെ ‘മൈസൂർ മഹാരാജാവായി’ പ്രത്യേക ചടങ്ങിൽ വാഴിച്ചിരുന്നു.

  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

1999ൽ കോൺഗ്രസ് പയറ്റിയ തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോൾ ബി.ജെ.പി പുറത്തെടുത്തത്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതാപ് സിംഹയിലൂടെ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ ജനവിധിയെക്കുറിച്ച ആധിയിലായിരുന്നു നേതൃത്വം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ലോക്സഭ മണ്ഡലത്തിലെ എട്ട് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിടത്തും വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥികളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us