ഈ വേനലിൽ എസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക… നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു

വരണ്ടകണ്ണുകളാണ് പ്രധാനപ്പെട്ട ദൂഷ്യഫലം. എസി വായുവിലെ ഈര്‍പ്പം കളഞ്ഞ് അതിനെ ഡ്രൈ ആക്കും. ഇത് കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാക്കും. മറ്റൊന്ന് നിര്‍ജലീകരണമാണ്. വായു വരണ്ടതാകുന്നതാണ് ഇതിന് കാരണം. കൂടാതെ ചര്‍മത്തില്‍ ചൊറിച്ചിലും ഉണ്ടാക്കും. മറ്റൊന്ന് തലവേദനയാണ്. എസിയുടെ സൗണ്ടും നിര്‍ജലീകരണവും തലവേദന കൂട്ടും. മറ്റൊന്ന് ശ്വസനപ്രശ്‌നങ്ങളാണ്. അടച്ചിട്ട മുറിയില്‍ വായുസഞ്ചാരം ഇല്ലാത്തതാണ് ഇതിന് കാരണം. അലര്‍ജിയും ആസ്മയും ഉള്ളവരില്‍ എസി പ്രശ്‌നം ഗുരുതരമാക്കും. രോഗബാധ വേഗത്തില്‍ പടരുന്നതിന് എസി കാരണമാകും. ചെറിയ മലിനീകരണം എല്ലായിടത്തും വ്യാപിക്കുന്നതിനും കാരണമാകും.

Read More

നടൻ അല്ലു അർജുന് ദേഹാസ്വാസ്ഥ്യം; ഷൂട്ടിംഗ് നിർത്തിവച്ചു

തെന്നിന്ത്യൻ താരം അല്ലു അര്‍ജ്ജുന്റെ കരിയറിനെതന്നെ മാറ്റി മറിച്ച സിനിമയാണ് പുഷ്പ. ചിത്രത്തിലൂടെ താരത്തിന് പാൻ- ഇന്ത്യൻ സറ്റാറാവാനും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കാനും സാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുഷ്പ 2-ന്റെ ചിത്രീകരണങ്ങള്‍ തുടങ്ങിയത്. ചിത്രീകരണത്തിന്റെ പല വീഡിയോകളും ആരാധകര്‍ക്കായി അല്ലു അര്‍ജ്ജുൻ തന്നെ പങ്കുവച്ചിട്ടുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകള്‍  പുറത്തു വന്നത്. പുഷ്പ 2-ന്റെ ചിത്രീകരണം തത്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ള അല്ലുവിന്റെ ജാതര മേക്ക് ഓവറിലാണ് ഹൈദരാബാദിലെ…

Read More

കർണ്ണാടകയിലെ കാൽനൂറ്റാണ്ട് കാലത്തെ മതപരിവർത്തനം; റിപ്പോർട്ട് തേടി സർക്കാർ

ബെം​ഗളുരു; വരുന്ന 30 ദിവസത്തിനകം കർണ്ണാടകയിൽ കഴിഞ്ഞ 25 വർഷങ്ങളായി നടന്ന മതപരിവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനോട് നിർദേശിച്ചു. കർണ്ണാടകയിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്നും അതിന് തടയിടാൻ നിയമ രൂപീകരണം നടത്താനുള്ള നീക്കങ്ങളുടെ കൂടി ഭാ​ഗമാണിതെന്നാണ് സൂചന. ക്രിസ്തുമത മേലധ്യക്ഷൻമാരും മറ്റും ഇതിനെതിരെ വിയോജിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ക്രിസ്തുമതത്തിലേക്കുള്ള നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച നിലവിലുള്ള കേസുകൾ, അനുമതിയില്ലാതെ എത്ര ക്രിസ്ത്യൻ പള്ളികൾ പ്രവർത്തിയ്ക്കുന്നു, മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശോധിക്കാനായുള്ള സർവ്വേ നടപടി ജില്ലാ ഭരണകൂടങ്ങൾ ആരംഭിച്ചെങ്കിലും ഇതിനെതിരെ ഹർജി ഉള്ളതിനാൽ താത്ക്കാലികമായി…

Read More

അമിത നിരക്ക് ഈടാക്കൽ; വെബ് ടാക്സി ഡ്രൈവർമാരും പിന്നിലല്ല

ബെം​ഗളുരു; യാത്രക്കാരെ വെബ് ടാക്സി ഡ്രൈവർമാരും ചൂഷണം ചെയ്യുന്നതായി പരാതി രൂക്ഷം. ടാക്സിയുടെ വലിപ്പം അനുസരിച്ച് 2-3 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാനാകുക. എന്നാൽ ബുക്ക് ചെയ്ത് കഴിഞ്ഞ് വാഹനം മുന്നിലെത്തുമ്പോൾ മാത്രമാണ് ഈ നിബന്ധനകൾ യാത്രക്കാർ തിരിച്ചറിയുന്നത്. ഒരാളെക്കൂടി ഉൾപ്പെടുത്താൻ 100-150 എന്ന തരത്തിൽ വീണ്ടും ഡ്രൈവർമാർ അമിത നിരക്ക് ആവശ്യപ്പെടും. പണം നേരിട്ട് നൽകാനും ഡ്രൈവർമാർ നിരന്തരം യാത്രക്കാരെ നിർബന്ധിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇന്ധന വിലക്ക് അനുബന്ധമായി വെബ് – ടാക്സികൾ ചാർജ് കൂട്ടാറുണ്ടെന്നും യാത്രക്കാർ വെളിപ്പെടുത്തുന്നു. 10…

Read More

ബെം​ഗളുരു സബർബൻ റെയിൽവേക്കായുള്ള കാത്തിരിപ്പ് നീളുന്നു

ബെം​ഗളുരു; സബർബൻ റെയിൽവേയ്ക്കായുള്ള കാത്തിരിപ്പ് നീളുന്നു, യാഥാർഥ്യമായാൽ ​ഗതാ​ഗത കുരുക്കിന് വൻ പരിഹാരം കൂടിയാകുന്ന പദ്ധതിയാണിത്. 2026 ൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇനിയും നീളുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേന്ദ്രാനുമതി ലഭിച്ചിട്ടു 1 വർഷം കഴിഞ്ഞെങ്കിലും ഇതുവരെ പ്രാഥമിക ജോലികൾക്കായുള്ള ടെൻഡർ പോലും തുടങ്ങിയിട്ടില്ല.‍ ഓ​ഗസ്റ്റിൽ 148 കിലോമീറ്റർ റെയിൽവേ ശ്യംഖലയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന സർക്കാർ ഉത്തരവും പാഴായി. ഈ സ്വപ്ന പദ്ധതിക്കു കെ- റൈഡ് കമ്പനിക്കാണ് നിർമ്മാണ ചുമതലയുള്ളത്. 15657 കോടി തുക ചിലവ് വരുന്ന പദ്ധതിയുടെ ചിലവിന്റെ 20%  കേന്ദ്ര- സംസ്ഥാന…

Read More

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ ഹൈന്ദവ വിരുദ്ധ പരസ്യത്തിനെതിരെ ബിജെപി രം​ഗത്ത്

ബെം​ഗളുരു; ദീപാവലിക്ക് തെരുവുകളിൽ പടക്കം പൊട്ടിക്കുന്നത് നല്ലതല്ലെന്ന നടൻ ആമീർഖാന്റെ പരസ്യത്തിനെതിരെ ജനങ്ങളും ബിജെപിയും രം​ഗത്ത്. ടയർ കമ്പനിയായ സിയറ്റിന്റെ എംഡിയും സിഇഒയുമായ അനന്ത് വർധന് ബിജെപി എംപി അനന്ത് കുമാർ ഹെ​ഗ്ഡെ കത്തെഴുതി. ഹൈന്ദവരുടെ വികാരം മാനിച്ച് പരസ്യം പിൻവലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം. നാട്ടുകാർക്ക് വഴി തടസ്സം ഉണ്ടാക്കി റോഡിലൂടെ പെരുന്നാൾ റാലികൾ നടത്തുന്നതും , മസ്ജിദുകളിലൂടെ ഉച്ചഭാഷിണിയിൽ നിന്ന് അമിത ശബ്ദം ഉണ്ടാക്കി പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും സംസാരിക്കാൻ ആമീർഖാനോട് ഹെ​ഗ്ഡെ ആവശ്യപ്പെട്ടു. ദീപാവലിയെ മുസ്ലീം വത്ക്കരിക്കുന്ന നടപടി നടത്തിയ ഫാബ്…

Read More

ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതി; ഹർജി പരി​ഗണിക്കുക 25 ന്

ബെം​ഗളുരു; ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതി ഉയർന്നു വന്നതിനെ തുടർന്ന് വന്ന ഹർജി പരി​ഗണിക്കുന്നത് ഈ മാസം 25 ന്. പിയുസിഎൽ ആണ് സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കുന്നതിനെ വിമർശിച്ച് രം​ഗത്തെത്തിയത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയാണ് നിർബന്ധിത മത പരിവർത്തനം നടക്കുന്നതായുള്ള പരാതികൾ വ്യാപകമായതോടെ കണക്കെടുപ്പിന് തയ്യാറായി രം​ഗത്ത് വന്നത്. എന്നാൽ ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കുന്നതിനെതിരെ പരാതിയുമായാണ് പിയുസിഎൽ അടക്കമുള്ളവർ രം​ഗത്തെത്തിയത്. ബെം​ഗളുരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഇതിനെതിരെ ശക്തമായി രം​ഗത്തെത്തിയിരുന്നു.  

Read More

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ​ഗുജറാത്ത്- കർണ്ണാടക സഹകരണം

CYBER ONLINE CRIME

ബെം​ഗളുരു; പതിവായി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ പുതിയ മാർ​ഗങ്ങൾ തേടി പോലീസ്. ​ഗുജറാത്ത് പോലീസുമായി സഹകരിച്ച് കർണ്ണാടക പോലീസിന് ഈ രം​ഗത്തെ നൂതന വിഷയങ്ങളിൽ പരിശീലനം നൽകുമെന്ന് ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര അറിയിച്ചു. ഉടുപ്പിയിൽ പുതിതായി പണി കഴിപ്പിച്ച പോലീസ് ക്വാർട്ടേഴ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര . കൂടാതെ സംസ്ഥാനത്തെ ഫോറൻസിക് ലാബുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര അറിയിച്ചു.   വാടക കെട്ടിടങ്ങളിൽ‌ പ്രവർത്തിക്കുന്ന 100 പോലീസ് സ്റ്റേഷനുകൾക്ക് 200 കോടി…

Read More

അത്യപൂർവ്വ രോ​ഗവുമായി ഒന്നര വയസുള്ള കുഞ്ഞ്; വേണ്ടത് 16 കോടി

ബെം​ഗളുരു; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞിന് ചികിത്സക്കായി വേണ്ടി വരുക 16 കോടി. പേശികളെയും ഞരമ്പുകളെയും ബാധിയ്ക്കുന്ന അപൂർവ്വ രോ​ഗമാണിത്. 16 കോടിയാണ് കുഞ്ഞിന്റെ ചികിത്സക്കായി വേണ്ടി വരികയെന്നുള്ളവ ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസ്. കുട്ടിയുടെ പിതാവ് നവീൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ് കൃഷ്ണ എസ് ദീക്ഷിത്തിന്റെ നടപടി. ഏകദേശം 8 കോടിയോളം വരുന്ന ഭീമമായ തുക പലരിൽ നിന്നായി സമാ​ഹരിച്ചെടുത്തെന്നും ശേഷിക്കുന്ന തുക കേന്ദ്രം നൽകണമെന്നുമാണ് ആവശ്യം. ഒക്ടോബർ ഒന്നിനാണ് കേസ് വീണ്ടും പരി​ഗണിയ്ക്കുക.

Read More

തടാക സംരക്ഷണത്തിൽ വൻ വീഴ്ച്ച; കനത്ത പിഴ ചുമത്തി എൻജിടി

ബെം​ഗളുരു; അൾസൂർ തടാക സംരക്ഷണത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ പിഴ ചുമത്താൻ നിർദ്ദേശം. ബിബിഎംപിക്കും മദ്രാസ് എൻജിനീയറിംങ് ​ഗ്രൂപ്പ് ആൻഡ് സെന്റെഴ്സിനും , ജല ബോർഡിനും ആണ് 23.71 കോടി രൂപ പിഴ ചുമത്താൻ സംയുക്ത പാനൽ ശുപാർശ ചെയ്തത്. ദേശീയ ഹരിത ട്രീബ്യൂണൽ നിയോ​ഗിച്ച സംയുക്ത പാനൽ കഴിഞ്ഞ വർഷം തന്നെ തടാകം പരിശോധിക്കുകയും കൃത്യമായ മാർ​ഗ നിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും ഭാ​ഗികമായേ ഇവ നടപ്പിലാക്കിയുള്ളൂ. കൂടാതെ തടാകത്തിൽ കോളിഫോമിന്റെ അളവ് വളരെ ഉയർന്ന നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 1 വർഷം മുൻപ് കൃത്യമായ മാർ​ഗനിർദേശങ്ങൾ…

Read More
Click Here to Follow Us