ചെന്നൈ: തിരുവാണ്‍മിയൂര്‍ – തരമണി റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേയ്ക്ക് മറിഞ്ഞ് കാർ. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. അതെസമയം നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് വ്യക്തമാക്കി മെട്രോ റെയില്‍ അധികൃതരും രംഗത്തെത്തി. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ്…
Read MoreTag: india
അറ്റകുറ്റ പണി; മംഗളൂരു-ബംഗളൂരു റൂട്ടിൽ ആറ് ട്രെയിനുകൾ റദ്ദാക്കി
ബംഗളൂരു: അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ തുടർന്ന് ആറ് ട്രെയിനുകൾ റദ്ദാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേ. ബംഗളൂരു-മംഗളൂരു, ബംഗളൂരു-കാർവാർ റൂട്ടുകളിലെ ട്രെയിൻ സർവിസുകളെ അടുത്ത അഞ്ച് മാസത്തേക്കിത് സാരമായി ബാധിക്കും. ജൂൺ ഒന്ന് മുതൽ നവംബർ ഒന്ന് വരെ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് പാതയിൽ സുരക്ഷ, വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന യശ്വന്ത്പുർ-മംഗളൂരു ജങ്ഷൻ വീക്ക്ലി എക്സ്പ്രസ് (16539) മേയ് 31 മുതൽ നവംബർ ഒന്ന് വരെ റദ്ദാക്കും. ഞായറാഴ്ചകളിൽ സർവിസ് നടത്തുന്ന മംഗളൂരു ജങ്ഷൻ-യശ്വന്ത്പുർ വീക്ക്ലി എക്സ്പ്രസ് (16540) ജൂൺ ഒന്ന്…
Read Moreഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് സൂക്ഷിച്ച സംഭവം; ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ
ബംഗളൂരു: ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ ഷൂറാക്ക് വെച്ച സംഭവത്തിൽ ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ. എട്ട് മാസത്തോളം റസിഡൻസ് അസോസിയേഷൻ്റെ നിർദേശം അവഗണിച്ച് ഫ്ലാറ്റിൻ്റെ ഇടനാഴിയിൽ തന്നെ സൂക്ഷിച്ചതിനാണ് വൻ തുക പിഴ. ഇലക്ട്രോണിക് സിറ്റിയിലെ സൺറൈസ് പാർക്ക് ഫേസ് വണ്ണിൽ താമസിക്കുന്നയാൾക്കാണ് പിഴ ചുമത്തിയത് .ഷൂറാക്ക് ഇടനാഴിയിൽ നിന്നും മാറ്റാത്ത കാരണം ചൂണ്ടികാണിച്ച് പ്രതിദിനം 100 രൂപയാണ് പിഴയിട്ടത്. എന്നാൽ, പിഴശിക്ഷക്ക് ശേഷവും ഇയാൾ ഷൂറാക്ക് അവിടെ നിന്ന് മാറ്റാൻ തയാറായില്ല. പിഴതുകയ്ക്ക് പുറമേ ഇനി ഭാവിയിൽ വരുന്ന പിഴശിക്ഷക്ക് വേണ്ടി 15,000…
Read Moreഇന്ത്യയെ വീണ്ടും ആക്രമിച്ചാൽ പാക്കിസ്ഥാൻ നേരിടുക കനത്ത തിരിച്ചടി; അമിത് ഷാ
ന്യൂഡൽഹി: പാകിസ്ഥാനുള്ളിൽ 100 കിലോ മീറ്റർ കടന്ന് കയറി തീവ്രവാദ ക്യാമ്പുകളിൽ ആക്രമണം നടത്തിയതായി വെളിപ്പെടുത്തി കേന്ദ്ര മന്ത്രി അമിത് ഷാ. ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. ഗാന്ധിനഗറിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. ഭീഷണിക്കും ആക്രമണങ്ങൾക്കും മുൻപിൽ ഇന്ത്യ പരാജയപ്പെടുമെന്നാണ് ഭീകരവാദികൾ കരുതിയതെന്നും എന്നാൽ, നമ്മുടെ സേനകൾ ഒരുമിച്ച് അവർക്ക് ശക്തമായ മറുപടി നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ പ്രദേശങ്ങളിൽ (100…
Read Moreമൂന്നാം ഘട്ടത്തിൽ പിഴവ്; പരാജയപ്പെട്ട് ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം
ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടെ കാര്യം ഐ.എസ്.ആർ.ഒ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദൗത്യം ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ വ്യക്തമാക്കി. ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നു. എന്നാൽ, മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള…
Read Moreരാജ്യത്ത് ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് ജൂലൈ മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും. ഇതോടെ 1860 ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), 1872ലെ ഇന്ത്യൻ തെളിവ് നിയമം എന്നിവ അസാധുവാകും. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്), ഭാരതീയ സാക്ഷ്യ (ബിഎസ്) എന്നിവയാണ് പുതിയ നിയമങ്ങൾ. ജൂലൈ 1 മുതൽ ഈ നിയമങ്ങൾ നടപ്പിൽ വരുമെന്ന് കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്വാള് അറിയിച്ചു. നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ…
Read Moreജൂൺ 4 മുതൽ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം അവസാനിക്കുന്നു, ഇന്ത്യയിൽ തുടരുമോ?
ന്യൂഡൽഹി : ലോകം ഇപ്പോൾ ഡിജിറ്റൽ ആയി. പണമടയ്ക്കൽ സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആണ്. യുപിഐ വഴിയുള്ള ഈസി പേയ്‌മെൻ്റ് സംവിധാനം ഇപ്പോൾ ആളുകളുടെ ജീവിതം എളുപ്പമാക്കി. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം ലഭ്യമാണ്. യുപിഐ പേയ്‌മെൻ്റ്, റീചാർജ് ഉൾപ്പെടെ നിരവധി സേവനങ്ങൾ ജി പേ വഴി ഉപയോഗിക്കുന്നു. എന്നാൽ ജൂൺ 4 മുതൽ അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും ഗൂഗിൾ പേ സേവനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്. പകരം ഗൂഗിൾ വാലറ്റ് എന്ന ഒരു പുതിയ ആപ്പ് സേവനം ആരംഭിക്കും. ഈ…
Read Moreരാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; തിയ്യതി പ്രഖ്യാപിച്ചു
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.…
Read Moreനാളെ ഭാരത് ബന്ദ്; പ്രധാന നഗരങ്ങളെ എങ്ങനെ ബാധിക്കും?
ന്യൂഡൽഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍ ഉപരോധിക്കുമെന്നും ജയില്‍…
Read Moreഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി
വിശാഖപട്ടണം: ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രംഗത്തെത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേഹവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷങ്ങളിലൊക്കെ…
Read More