ബെംഗളൂരു : ലിവർപൂൾ സർവകലാശാലയുടെ ഇന്ത്യയിലെ ആദ്യ ക്യാമ്പസ് ബംഗളൂരുവിൽ തുടങ്ങും. യു.ജി.സിയുടെ അനുമതി ഇതിനായി ലഭിച്ചിട്ടുണ്ട്. വിദേശസർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കണമെന്ന നരേന്ദ്ര മോദി സർക്കാറിന്റെ നിർദേശമനുസരിച്ചാണ് യൂനിവേഴ്സിറ്റി ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുന്നത്. 2026-2027 വർഷത്തിൽ ക്യാമ്പസിൽ നിന്ന് വിദ്യാർഥികൾക്ക് പഠിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ നിയമം, ബിസിനസ്, ഹെൽത്ത് സയൻസ് തുടങ്ങിയ വിഷയങ്ങളിലെ കോഴ്സുകൾ ഉണ്ടാവും. ഇല്ലിനോയ്സ് ഇൻസ്റ്റിറ്റ്യൂറ്റ് ടെക്നോളജി, വിക്ടോറിയ യൂനിവേഴ്സിറ്റി, വെസ്റ്റേൺ യൂനിവേഴ്സിറ്റി തുടങ്ങിയ യൂനിവേഴ്സിറ്റികൾക്കെല്ലാം ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി യു.ജി.സി നൽകിയിട്ടുണ്ട്.
Read MoreTag: india
ജെ.സി.ബിയിൽ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്
റായ്പൂർ : ഡീസൽ മോഷിടിച്ചെന്ന് ആരോപിച്ച് ജെ.സി.ബി ഡ്രൈവറെ ഉടമ ജെ.സി.ബിയിൽ തലകീഴായി കെട്ടിയിട്ട് ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. റായ്പൂരിലാണ് സംഭവം. ഗുഡിയ സ്വദേശി തേജ്പാൽ സിംങാണ് മർദിച്ചത്. മൂന്ന് മണിക്കൂറോളമാണ് ഡ്രൈവറെ ഇത്തരത്തിൽ മർദ്ദിച്ചത്.മുറിവുകളിൽ ഉപ്പ് പുരട്ടിയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നിരവധി ആളുകൾ നോക്കിനിൽക്കെയാണ് ആക്രമണം ഉണ്ടായത്. സമാനമായ ശിക്ഷ ലഭിക്കുമെന്ന് ഭയന്ന് ആരും യുവാവിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല. സംഭവം ഉണ്ടായത് മൂന്ന് മാസം മുന്നേയാണ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്…
Read Moreആകാശത്തിലും തുർക്കിയയെ ബഹിഷ്കരിക്കണം; വിമാന വിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന
മുംബൈ: തുർക്കിയും, ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിമാനവിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന. മുംബൈയിൽ നിന്നും തുർക്കിയിലേയ്ക്കുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്നാണ് ആവശ്യം. ബഹിഷ്കരണം തുടരുന്നതിതിനിടെ ശിവസേന നേതാവും സമൂഹമാധ്യമങ്ങളുടെ ചുമതലയുമുളള രഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി. രാധാകൃഷ്ണൻ എന്നിവർക്ക് അദ്ദേഹം കത്തയച്ചു. പാകിസ്താനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ്പ്രധാന കത്തിലെ ആവശ്യം. ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ അറിയിച്ച് തുർക്കി…
Read Moreഅസാധാരണ ഉത്തരവ്; പോക്സോ കേസിൽ പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കി സുപ്രീംകോടതി
ന്യൂഡൽഹി : പോക്സോ കേസിൽ സുപ്രീംകോടതിയുടെ അസാധാരണ ഉത്തരവ്. അതിജീവിതയെ വിവാഹം കഴിച്ച കേസിലെ പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നതാണ് സുപ്രീം കോടതി ഒഴിവാക്കിയത് അതെസമയം കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ നിയമ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന കാര്യവും കോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ നിന്നുള്ള ഒരു പോക്സോ കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു അസാധരണ ഉത്തരവ് പോക്സോ കേസിൽ പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായത് ന്യായീകരിക്കാൻ കഴിയാത്തതും, ശിക്ഷ അർഹിക്കുന്നതുമായ കുറ്റമെങ്കിലും അതിജീവിത അതിനെയിപ്പോൾ അങ്ങനെ കാണുന്നില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി…
Read Moreതലയ്ക്ക് വിലയിട്ടത് 10 ലക്ഷം രൂപ; മാവോവാദി നേതാവിനെ വധിച്ച് സുരക്ഷാസേന
തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവ് പപ്പു ലോഹറയെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷ സേന. തലയ്ക്ക് ഒന്നരകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ള 30 മാവോവാദികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ കൊല്ലപ്പെട്ടിരുന്നു. ഝാർഖണ്ഡിലെ ലത്തേഹാറിൽ പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പപ്പു ലോഹറയെ വധിച്ചത്. മറ്റൊരു മാവോവാദി നേതാവ് പ്രഭാത് ഗഞ്ച്ഹുവിനെയും ഏറ്റുമുട്ടലിൽ വധിച്ചു. 2026 മാർച്ചോടെ മാവോയിസ്റ്റുകളെ മുഴുവൻ ഉൻമൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢിലെ മാവോവാദി…
Read Moreഹോഴ്സ് റൈഡിങ് അക്കാദമിയിൽ കുതിരക്ക് ലൈംഗിക പീഡനം; 30കാരൻ അറസ്റ്റിൽ
നാഗ്പൂർ: കുതിരയെ ലൈംഗികമായി പീഡിപ്പിച്ച 30കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ഹോഴ്സ് റൈഡിങ് അക്കാദമിയിലാണ് സംഭവം. അക്കാദമിയിലെ ചോട്യ സുന്ദർ കോബ്രഗഡെ എന്ന 30കാരനാണ് അറസ്റ്റിലായത്. ഗിട്ടിഖാദൻ ഏരിയയിലെ അക്കാദമിയിൽ മേയ് 17നായിരുന്നു സംഭവം. രാത്രി യുവാവ് സ്ഥാപനത്തിൽ അതിക്രമിച്ച് കയറുന്നത് സുരക്ഷാ ജീവനക്കാരന്‍റെ ശ്രദ്ധയിൽപ്പെട്ടു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അക്കാദമിയിലെ കുതിരകളിലൊന്നിനെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാനിടയായത്. തുടർന്ന്, അക്കാദമി നടത്തിപ്പുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം എന്നിവ…
Read Moreഹിന്ദു ദമ്പതികളുടെ വിവാഹത്തിൽ വില്ലനായി മഴ; സഹായ ഹസ്തം നീട്ടി മുസ്ലിം കുടുംബം, മതസൗഹാർദ്ദത്തിന് വേദിയായി വിവാഹ മണ്ഡപം
പുനെ: ഒരു വേദിയിൽ ഒരേസമയം രണ്ട് വിവാഹങ്ങൾ നടക്കുന്നതിൽ പുതുമയൊന്നുമില്ല. എന്നാൽ വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട രണ്ട് വിവാഹങ്ങളാണെങ്കിൽ എങ്ങനെയിരിക്കും. അത്തരമൊരു വാർത്തയാണ് പൂനെയിൽ നിന്നും പുറത്ത് വരുന്നത്. കനത്ത മഴ വിവാഹ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഹിന്ദു കുടുംബത്തെ രക്ഷിക്കാന്‍ മുസ്ലീം കുടുംബം തയ്യാറായതാണ് മത സൗഹാര്‍ദ്ദ ചരിത്രത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചത്. . പുനെയിലെ വാന്‍വോറി പ്രദേശത്തെ വിവാഹഹാളാണ് വേദി. ഹാളില്‍ മുസ്ലീം കുടുംബത്തിൻ്റെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള മൈതാനത്ത് ഹിന്ദു വധുവരന്മാര്‍ വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. ഈസമയത്ത് മഴ…
Read Moreഎന്ത് കൊണ്ട് കോട്ടയിൽ മാത്രം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നു; വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികളുടെ കൂട്ട ആത്മഹത്യത്തിയിൽ സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. ഒരു സർക്കാർ എന്ന നിലയിൽ നിങ്ങൾ എന്താണ് അവിടെ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഈ കുട്ടികൾ ജീവനൊടുക്കുന്നത് ? അതും കോട്ടയിൽ മാത്രം? സ്വന്തം സംസ്ഥാനത്ത് നടക്കുന്ന സംഭവമെന്ന നിലയിൽ ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?- ജസ്റ്റിസ് പർദിവാല ചോദിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഈ വർഷം കോട്ടയിൽ 14 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. കോട്ടയിലെ വിദ്യാർഥികളുടെ ആത്മഹത്യയെ കുറിച്ച്…
Read Moreമൈസൂർപാകിലും പാക് വേണ്ട; പേര് മാറ്റി വ്യാപാരികൾ
ഭോപാൽ: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ മൈസൂർപാക്കിന്റെ പേരുമാറ്റി വ്യാപാരികൾ. മൈസൂർ ശ്രീ എന്നാണ് മധ്യപ്രദേശിലെ വ്യാപാരികൾ പലഹാരത്തിനു നൽകിയിരിക്കുന്ന പുതിയപേര്. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയിട്ടുണ്ട്. പാക്ക് എന്ന പേരിന് പാക്കിസ്താനുമായി ഒരു ബന്ധവുമില്ല. കന്നഡയില്‍ മധുരത്തിന് പാക്ക് എന്നാണ് അര്‍ഥമാക്കുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരം അറിയപ്പെടുന്നത്. ദീപാവലിയടക്കമുള്ള ആഘോഷങ്ങളിൽ മുൻപന്തിയിലുള്ള മൈസൂര്‍ പാക്ക് കര്‍ണാടകക്കാരുടെ ഇഷ്ടപലഹാരമാണ്. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതുണ്ടാക്കാനായി ആവശ്യമുള്ളു.
Read Moreവിവാഹ സൈറ്റുകൾ വഴി മോഹിപ്പിക്കും; ഏഴു മാസത്തിനിടെ കല്ല്യാണം കഴിച്ച് വഞ്ചിച്ചത് 25 യുവാക്കളെ, യുവതി പിടിയിൽ
ജയ്പൂർ : മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ പിടികൂടി രാജസ്ഥാൻ പൊലീസ്. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് പറ്റിച്ചത്. നിരവധി പേരിൽ നിന്നായി പണവും മറ്റ് വില കൂടിയ വസ്‌തുക്കളും തട്ടിയെടുത്തായി പൊലീസ് കണ്ടെത്തി. വലിയൊരു വിവാഹ തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറയുന്നു. മാട്രിമോണിയൽ വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം വിവാഹം ഉറപ്പിക്കും. നിയമപരമായി വിവാഹം കഴിച്ചശേഷം ഏതാനും ദിവസങ്ങൾ ഭർത്താവിനൊപ്പം താമസിക്കും. പിന്നീട് സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി…
Read More