തലയ്ക്ക് വിലയിട്ടത് 10 ലക്ഷം രൂപ; മാവോവാദി നേതാവിനെ വധിച്ച് സുരക്ഷാസേന

തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവ് പപ്പു ലോഹറയെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷ സേന. തലയ്ക്ക് ഒന്നരകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉൾപ്പെടെയുള്ള 30 മാവോവാദികൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ കൊല്ലപ്പെട്ടിരുന്നു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

ഝാർഖണ്ഡിലെ ലത്തേഹാറിൽ പൊലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പപ്പു ലോഹറയെ വധിച്ചത്. മറ്റൊരു മാവോവാദി നേതാവ് പ്രഭാത് ഗഞ്ച്ഹു​വിനെയും ഏറ്റുമുട്ടലിൽ വധിച്ചു.

2026 മാർച്ചോടെ മാവോയിസ്റ്റുകളെ മുഴുവൻ ഉൻമൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢിലെ മാവോവാദി വേട്ടയിൽ സുരക്ഷാസേനയെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts