സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

jewellery

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് പവൻ വില 53,360 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗസ്റ്റ് മാസത്തിലെ അവസാന ദിനമായ ശനിയാഴ്ച 53,560 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ വില ഞായറാഴ്ചയും തുടർന്നു. 53,640 രൂപയായിരുന്നു വെള്ളിയാഴ്ച പവന്‍റെ വില. ആഗസ്റ്റ് മാസത്തിൽ രണ്ടു തവണ ഏറ്റവും കൂടിയ വിലയിലേക്കും രണ്ടു തവണ ഏറ്റവും കുറഞ്ഞ വിലയിലേക്കും സ്വർണവില എത്തിയിരുന്നു. ആഗസ്റ്റ് ഏഴിനും എട്ടിനുമാണ് പവന് ഏറ്റവും കുറഞ്ഞ വിലയായ…

Read More

സ്വർണ വില വീണ്ടും റെക്കോർഡിലേക്ക് 

jewellery

കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ സ്വർണ വില കഴിഞ്ഞ വാരം അതിശക്തമായി തിരിച്ചുകയറി. ശനിയാഴ്ച മാത്രം പവൻ വില 840 രൂപ ഉയർന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച്‌ 6,670 രൂപയിലെത്തി. കഴിഞ്ഞ വാരം പവന്റെ വിയില്‍ രണ്ടായിരം രൂപയുടെ കുതിപ്പാണുണ്ടായത്. സ്വർണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്തെ ജുവലറികളില്‍ തിരക്ക്…

Read More

സ്വർണവില വീണ്ടും കൂടി

jewellery

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 ൽ. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപയാണ് വര്‍ധിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില…

Read More

സ്വർണ വിലയിൽ വീണ്ടും വർധന 

jewellery

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വർണവിലയില്‍ വർധന. 160 രൂപ വർധിച്ച്‌ പവൻ വില 53,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 53,320 രൂപയായിരുന്നു ഒരു പവന്‍റെ വില. ഈ മാസത്തിലെ ഏറ്റവും കൂടി വിലയായ 55,120 രൂപ മേയ് 20നും ഏറ്റവും കുറഞ്ഞ വിലയായ 52,440 രൂപ മേയ് 1നും രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച്‌ 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.

Read More

2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശി അറസ്റ്റിൽ 

കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പോലീസിന്റെ വലയിലായത്. വിദേശനിർമ്മിത തങ്കക്കട്ടിക്ക് വിപണിയില്‍ 2.04 കോടി രൂപ വിലവരും. കസ്റ്റംസ് കണ്ണൂർ ഡിവിഷൻ സൂപ്രണ്ട് പി.പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുവത്തൂരില്‍ വച്ചാണ് തങ്കക്കട്ടി പിടിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് കാർ പിടിയിലായത്. ദേശീയപാതയില്‍ പിലിക്കോട് തോട്ടം ഗേറ്റ് ഭാഗത്താണ് കസ്റ്റംസ് സംഘം കാറിനായി വലവിരിച്ച്‌ കാത്തിരുന്നത്. പയ്യന്നൂർ ഭാഗത്തുനിന്ന്…

Read More

സ്വർണ വില കുറഞ്ഞു!!! പുതിയ നിരക്ക് ഇങ്ങനെ 

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവില 50,000 രൂപക്ക് മുകളില്‍ തന്നെയാണ് തുടരുന്നത്. അതേസമയം, ആഗോളവിപണിയില്‍ സ്വർണവിലയില്‍ മാറ്റമുണ്ടായില്ല. സ്‍പോട്ട് ഗോള്‍ഡിന്റെ വില മാറ്റമില്ലാതെ ഔണ്‍സിന് 2,302.51 ഡോളറില്‍ തുടരുകയാണ്.

Read More

വീണ്ടും കുതിച്ചുയർന്ന് സ്വർണ വില 

jewellery

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6410 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 51280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5360 രൂപയിലും ഒരു പവന്‍ 18…

Read More

സ്വർണം പൊടിരൂപത്തിലാക്കി കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു : പൊടിരൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 23 ലക്ഷംരൂപ വിലമതിക്കുന്ന 368 ഗ്രാം സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെടുത്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യാത്രക്കാരനെ പരിശോധിച്ചത്. ഇതോടെ പാന്റിന്റെ ഉൾവശത്ത് തുന്നിയുണ്ടാക്കിയ ചെറുപോക്കറ്റുകളിൽ സൂക്ഷിച്ചനിലയിൽ സ്വർണപ്പൊടി കണ്ടെത്തുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനുവേണ്ടിയാണ് സ്വർണം കടത്തിയെന്നതാണ് പ്രാഥമികവിവരം.  

Read More

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്നാട് സർക്കാരിന് വിട്ടു നൽകാൻ കോടതി ഉത്തരവ് 

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വർണ-വജ്ര ആഭരണങ്ങൾ തമിഴ്‌നാട് സർക്കാരിന് വിട്ടുനൽകാൻ ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതി ഉത്തരവിട്ടു. ആഭരണങ്ങളുടെമേൽ തമിഴ്‌നാട് സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജയലളിതയുടെ പേരിലുള്ള കേസ് നടത്തിയതിന്റെ ചെലവിനത്തിൽ കർണാടക സർക്കാരിന് തമിഴ്‌നാട് അഞ്ചുകോടി രൂപ നൽകാനും കോടതി ഉത്തരവിട്ടു. ഈ തുക എസ്.ബി.ഐ. ചെന്നൈ ശാഖയിൽ ജയലളിതയുമായി ബന്ധപ്പെട്ട സ്ഥിരനിക്ഷേപത്തിൽ നിന്ന് നൽകണമെന്നും നിർദേശിച്ചു. പ്രത്യേക കോടതി ജഡ്ജി എച്ച്.എ. മോഹന്റേതാണ് ഉത്തരവ്. ബെംഗളൂരുവിലെ സർക്കാർ ട്രഷറിയിൽ സൂക്ഷിച്ച…

Read More

നട്ട്സിനൊപ്പം കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി 

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. 67.56 ലക്ഷം രൂപ വിലമതിക്കുന്ന 1133 ഗ്രാം സ്വര്‍ണമാണ് മൂന്ന് വ്യത്യസ്ത പരിശോധനകളിലൂടെ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ആദ്യ പരിശോധനയില്‍ ബദാം, പിസ്ത തുടങ്ങിയ നട്‌സുകളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ തകിടുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ലഭിച്ചത്. പിന്നീട് നടന്ന പരിശോധനകളില്‍ നിന്നും ജാക്കറ്റുകളിലും മറ്റു വസ്ത്രങ്ങളിലും ഒളിപ്പിച്ച പൊടിച്ച രൂപത്തിലുള്ള സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ രണ്ട് ഇന്ത്യൻ വംശജരേയും ഒരു മലേഷ്യൻ വംശജനെയും അറസ്റ്റ് ചെയ്തതായി പോലീസ്…

Read More
Click Here to Follow Us