ബെംഗളൂരു: ഓൺലൈനിൽ തൊഴിൽ അവസരങ്ങളുടെ പരസ്യം നൽകി ബെംഗളൂരുവിലെ റിക്രൂട്ടിങ് ഏജൻസി നിരവധി പേരെ പറ്റിച്ചതായി പരാതി. പ്ലമ്പർ, ഡ്രൈവർ, ഇലക്ട്രീഷൻ തുടങ്ങിയ ജോലികളുടെ അവസരങ്ങൾ കണ്ട് കേരളത്തിൽ നിന്നും നാഗർഭാവിയിലേക്ക് റിക്രൂട്ട്മെന്റിനു എത്തിയ 40 ഓളം മലയാളികളാണ് തട്ടിപ്പിന് ഇരയായത്. രെജിസ്ട്രേഷൻ ഇനത്തിൽ ഇവരിൽ നിന്നും 3000 മുതൽ 4000 രൂപ വരെ ഈടാക്കിയ ശേഷം തൊഴിൽ ദാതാവിന്റെ നമ്പർ ആണെന്ന് പറഞ്ഞ് ഒരു നമ്പർ നൽകുകയും ഹൊസൂരിലെ കമ്പനിയിൽ എത്താനും ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെത്തി നമ്പറിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.…
Read MoreTag: fraud
89 ലക്ഷം തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ
ബെംഗളൂരു: രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെന്ന് വ്യാജനെ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയിൽ നിന്നും 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിലായി. പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐബി ഉദ്യോഗസ്ഥാനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. രാജാജി നഗർ സ്വദേശി അരഹന്ദ് മോഹൻ കുമാർ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഓസ്ട്രിയൻ വീസ സംഘടിപ്പിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇയാൾ യുവതിയുടെ പണം തട്ടിയെടുത്തത്. ബികോം ബിരുദധാരിയായ ഇയാൾ റിയൽ എസ്റ്റേറ്റ് ഏജന്റാണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെയാണു യുവതി ഇയാളെ പരിചയപ്പെട്ടത്. അന്ന്…
Read Moreവായ്പാ തട്ടിപ്പ് നടത്തിയ നാല് യുവാക്കൾ പിടിയിൽ
ബെംഗളൂരു: ബിസിനസ് ലോൺ വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിച്ച നാലംഗ സംഘത്തെ നോർത്ത്-ഈസ്റ്റ് ഡിവിഷനിലെ സിഇഎൻ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സതീഷ് (24), ഉദയ് (24), ജയറാം (32), വിനയ് (26) എന്നിവർ മുമ്പ് ബാങ്കുകൾക്ക് കസ്റ്റമർ കെയർ സേവനം നൽകുന്ന ബിപിഒയിൽ ജോലി ചെയ്തിരുന്നവരാണ്. പീനിയയിൽ പിടിയിലായ പ്രതികൾ ദേശസാൽകൃത ബാങ്കുകളുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന ആളുകളെ വിളിച്ച് ബിസിനസ് ലോൺ വാഗ്ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. അവർ രേഖകൾ ശേഖരിക്കുകയും ഡോക്യുമെന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് ഉടൻ വായ്പ അനുവദിക്കുമെന്ന് അവർക്ക് ഉറപ്പ്…
Read Moreപോലീസുകാരെന്ന വ്യാജേന വീട്ടിൽ മോഷണം നടത്തിയ അഞ്ചുപേർ പിടിയിൽ.
ബെംഗളൂരു: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന്റെ പേരിൽ രണ്ട് സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന് പുറമെ വീട്ടുടമസ്ഥനെയും മകനെയും സംഘം തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പോലീസുകാരെന്ന വ്യാജേന വീട്ടിൽ പരിശോധന നടത്തിയ സംഘം സ്വർണാഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നു. പ്രതികളിൽ നിന്ന് 318 ഗ്രാം സ്വർണാഭരണങ്ങളും 10.3 ലക്ഷം രൂപയും രണ്ട് ബൈക്കുകളും കത്തിയും ഉൾപ്പെടെ 16 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡികളായ ബാലകൃഷ്ണ (23), ചേതൻ കുമാർ…
Read More200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി ആരോഗ്യവകുപ്പ് ജീവനക്കാർ.
ബെംഗളൂരു: ആരോഗ്യവകുപ്പ് ജീവനക്കാർ ചേർന്ന് രൂപീകരിച്ച ഹൗസിങ് സഹകരണസംഘം 200 കോടിയുടെ ഭൂമി കുംഭകോണത്തിൽ കുടുങ്ങി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് എംപ്ലോയീസ് ഹൗസ് ബിൽഡിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 1000-ലധികം ആളുകളിൽ നിന്നാണ് പണം പിരിച്ചെടുത്ത്. ബെംഗളൂരുവിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളിക്ക് സമീപം സൈറ്റ് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. എന്നാൽ യഥാർത്ഥ സമയപരിധി കഴിഞ്ഞ് അഞ്ച് വർഷത്തിത്തിനു ശേഷവും സൈറ്റുകൾ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് 37 സൈറ്റ് വാങ്ങുന്നവർ നൽകിയ പരാതിയിൽ പറയുന്നത്. 36 മാസത്തിനുള്ളിൽ സൈറ്റുകൾ തങ്ങളുടെ പേരിൽ രജിസ്റ്റർ…
Read Moreബിറ്റ്‌കോയിനുകളിൽ നിക്ഷേപം നടത്തി ടെക്കിക്ക് നഷ്ടമായത് 13.7 ലക്ഷം രൂപ.
ബെംഗളൂരു: ഗോട്ടിഗെരെയിൽ നിന്നുള്ള 31 കാരനായ എഞ്ചിനീയർക്ക് സൈബർ കുറ്റവാളികളുടെ ഇരയായി 13.7 ലക്ഷം രൂപ നഷ്ട്ടപെട്ടു. റിപ്പോർട്ടുകൾ പ്രകാരം, ബിറ്റ്കോയിനുകളിൽ നിക്ഷേപിക്കാൻ തട്ടിപ്പുകാർ അദ്ദേഹത്തെ നിർബന്ധിക്കുകയും തുടർന്ന് കബളിപ്പിക്കുകയുമായിരുന്നു. ഒക്‌ടോബർ 11 നും ഡിസംബർ 15 നും ഇടയിൽ തന്നെ കബളിപ്പിച്ചതായി എറപ്പ നായിക് എന്ന തട്ടിപ്പിന് ഇരയായയാൾ തന്റെ എഫ്‌ഐആറിൽ ആരോപിച്ചു. ഒക്ടോബർ 11-ന് 00202A NEXBTC ഫോർച്യൂൺ 019 എന്ന പേരിലുള്ള ഒരു അജ്ഞാത വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചിലർ തന്നെ ചേർത്തതായി അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിലെ തട്ടിപ്പുകാർ ബിറ്റ്‌കോയിൻ ഇടപാട്…
Read Moreവസ്തു തട്ടിപ്പിന് താഴിട്ട് ബിബിഎംപി
ബെംഗളൂരു: റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തട്ടിപ്പുകളും ആൾമാറാട്ടങ്ങളും തടയുന്നതിനായി 11 വാർഡുകളിൽ ‘ഡിജിറ്റൽ ഖാത സർട്ടിഫിക്കേഷൻ’ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ബിബിഎംപി തയ്യാറെടുക്കുകയാണ്. ഉയർന്ന റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് വാർഡുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. 2020 നവംബറിൽ ഈസ്റ്റ് സോണിലെ മൂന്ന് വാർഡുകളിൽ ബിബിഎംപി നടത്തിയ വിജയകരമായ പരീക്ഷണത്തിന്റെ വിപുലീകരണമാണ് പരിപാടിയെന്ന് ബിബിഎംപിയുടെ സ്പെഷ്യൽ കമ്മീഷണർ (റവന്യൂ) ഡോ എസ് ബസവരാജു പറഞ്ഞു. കണ്ടെത്തലുകളിൽ നിന്നും ലഭിച്ച ഫലങ്ങളിൽ നിന്നും, ഞങ്ങൾ പ്രക്രിയ നന്നായി ക്രമീകരിക്കുകയും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന കാവേരി സോഫ്‌റ്റ്‌വെയർ ഉൾപ്പെടെയുള്ള മറ്റ്…
Read Moreജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ
ബെംഗളുരു; നഗരത്തിൽ ജോലി തേടിയെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ ശിവമൊഗ സ്വദേശി സന്ദീപ്(34) പിടിയിലായി. സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത് കാണിച്ച് പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്. ബെംഗളുരു കമ്മനഹള്ളി സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ജോലി അന്വേഷിച്ച് നഗരത്തിലെത്തിയ യുവതിയുടെ ഫോൺ നമ്പർ ഒരു പൊതു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് ഇയാൾ തരപ്പെടുത്തിയത്. തുടർന്ന് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു, തുടർന്ന് നേരിൽ ഇവർ കണ്ട സമയത്ത് യുവാവ് ഇവരുടെ ഏതാനും ചിത്രങ്ങൾ പകർത്തിയിരുന്നു. ഏതാനും…
Read Moreപഴയ ആഡംബര കാർ വാങ്ങാൻ ശ്രമം; യുവതിയെ കബളിപ്പിച്ച് 10 ലക്ഷവുമായി മുങ്ങി
ബെംഗളുരു; പഴയ ആഡംബര കാർ വാങ്ങാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 10 ലക്ഷം രൂപ. കാർ വാങ്ങാൻ ശ്രമിച്ച 42 കാരിയെയാണ് മൂന്നംഗ സംഘം കബളിപ്പിച്ചത്. ബിദറഹള്ളി സ്വദേശിനിയാണ് തട്ടിപ്പിനിരയായതായി പോലീസിൽ പരാതി നൽകിയത്. സെക്കൻഡ് ഹാൻഡ് ഓഡി വാങ്ങാൻ യുവതി ശ്രമം നടത്തുന്നതിനിടെ മകന്റെ സുഹൃത്താണ് കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ സമീപിച്ചത്. രുദ്രേഷ് എന്ന സുഹൃത്ത് ഇയാളുടെ സുഹൃത്തായ ചിരഞ്ജീവി എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തുകയും കാർ തരപ്പെടുത്തി നൽകാമെന്ന് അറിയിക്കുകയും ചെയ്തു. പലരും ഇഎംഐ അടക്കാത്തതിനാൽ കാർ വില കുറച്ച്…
Read Moreബെംഗളുരുവിൽ നിക്ഷേപ തട്ടിപ്പുമായി മലയാളികൾ; പരാതി നൽകി യുവതി
ബെംഗളുരു; നിക്ഷേപത്തിന് ഉയർന്ന തുക വാഗ്ദാനം നടത്തി കോടികൾ വഞ്ചിച്ചതായി പരാതി. മലയാളികളാണ് തട്ടിപ്പ് നടത്തിയവരെന്നും യുവതി അറിയിച്ചു. ഓഗസ്റ്റ് ഒന്നും സെപ്റ്റംബർ പത്തിനും ഇടയിലാണ് കൊല്ലം സ്വദേശി ടെറൻസ് ആന്റണി, കൂട്ടാളികളായ ഡയാന, ജോൺ,ജോൺസൻ,വിനു എന്നിവരടങ്ങിയ സംഘം യുവതിയെ കബളിപ്പിച്ചത്. നിക്ഷേപത്തിന് ഉയർന്ന പലിശയാണ് വാഗ്ദാനം നൽകിയത്. 35 കാരിയായ യുവതിയും സുഹൃത്തുക്കളും 1.8 കോടിയാണ് ടെറൻസിന്റെ കമ്പനിയിൽ നിക്ഷേപിച്ചത്. തുടക്കത്തിൽ ഉയർന്ന പലിശ നൽകിയതോടെ യുവതി വീണ്ടും കനത്ത നിക്ഷേപം നടത്തുകയും എന്നാൽ പിന്നീട് പലിശ നൽകാതെ ടെറൻസ് അടക്കമുള്ളവർ മുങ്ങുകയുമായിരുന്നു.…
Read More