ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, മലയാളി യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: മെതിക്കുന്നതിനായി റോഡരികില്‍ ഇറക്കിയിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ കയറിയിറങ്ങിയ കാര്‍ കത്തിനശിച്ചു. ആറ് മലയാളി യുവാക്കള്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടല്‍പേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാല്‍പുര റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. റോഡില്‍ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോള്‍ ടയറിനിടയില്‍ മുതിര കുടുങ്ങിയതാണ് അപകടകാരണം. വാഹനത്തിന് തീപിടിക്കാന്‍ ആരംഭിച്ചതോടെ യുവാക്കള്‍ കാറില്‍ നിന്നിറങ്ങിയോടി. നാട്ടുകാര്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടല്‍പേട്ട് പോലീസും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു. നെല്ല്, കുത്തരി, റാഗി വിളകള്‍ തുടങ്ങിയവ തൊണ്ടില്‍…

Read More

കര്‍ണാടക പതാകയ്ക്ക് തീയിട്ട് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍

ബെംഗളൂരു: ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഞായറാഴ്ച എച്ച്എസ്ആര്‍ ലേഔട്ടില്‍ കര്‍ണാടക പതാക കത്തിച്ചു. വാരണാസി സ്വദേശി അമൃതേഷ് തിവാരിയെ (30) പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഡല്‍ഹി ഐഐടിയില്‍ പഠിച്ചിരുന്ന തിവാരി കഴിഞ്ഞ രണ്ട് മാസമായി ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണെന്ന് പോലീസിനോട് പറഞ്ഞു. പറങ്കിപാളയ 24-ാം മെയിനിലെ 22-ാം ക്രോസില്‍ രാത്രി 10 മണിയോടെ ഒരാള്‍ കര്‍ണാടക പതാക കത്തിച്ചതായി കണ്ടെത്തിയതായി എച്ച്എസ്ആര്‍ ലേഔട്ട് പോലീസിന് ആക്ടിവിസ്റ്റ് നവീന്‍ നരസിംഹയാണ് പരാതി നല്‍കിയത്. അവര്‍ ഇയാളില്‍ നിന്ന്…

Read More

ബെംഗളൂരു- ഹൗറ എക്സ്പ്രസ്സ്‌ ട്രെയിനിൽ തീ പിടുത്തം

ബെംഗളൂരു: ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിൽ തീപിടുത്തം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തുകയും പോലീസെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രെയിനിലെ തീയണയ്‌ക്കുകയാണ്. ട്രെയിന്‍ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘര്‍ഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Read More

കുട്ടികളെ കാണാൻ ഭാര്യ അനുവദിച്ചില്ല, ഭർത്താവ് വീടിന് തീയിട്ടു

ബെംഗളൂരു: കുഞ്ഞിനെ കാണാൻ ഭാര്യ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. ഇന്നലെ അർധരാത്രിയിലാണ് സംഭവം. കർണാടകയിലെ ഹാസൻ ജില്ലയിലെ ദൊഡ്ഡബീക്കനഹള്ളി ഗ്രാമത്തിലാണ് സംഭവം. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഗീത, മക്കളായ ഏഴുവയസ്സുകാരൻ ചിരന്തൻ, അഞ്ചുവയസ്സുകാരൻ നന്ദൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. രണ്ടുപേരും ഗൊരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പോലീസ് പറയുന്നു. ദമ്പതികൾ നാലുമാസമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. രണ്ടുകുട്ടികളും ഗീതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഭർത്താവ് രംഗസ്വാമി മക്കളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും…

Read More

ബന്തർ തുറമുഖത്ത് തീപ്പിടിത്തം

ബെംഗളൂരു: മംഗളൂരു ബന്തറിലെ മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അഗ്നിബാധ. പാണ്ഡേശ്വരത്തെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തില്‍ ഗോഡൗണില്‍ സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന മത്സ്യബന്ധന വലകള്‍ അടക്കമുള്ള സാമഗ്രികള്‍ തീ പിടിത്തത്തിൽ കത്തിനശിച്ചു. അന്വേഷണത്തില്‍ മാത്രമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാസം 28ന് മത്സ്യബന്ധന തുറമുഖത്ത് മൂന്ന് ചരക്ക് ബോട്ടുകള്‍ കത്തിനശിച്ചിരുന്നു.

Read More

കോൺസ്റ്റബിളിനെ ആക്രമിച്ചു; പ്രതിക്ക് നേരെ വെടിയുതിർത്ത് പോലീസ്

ബെംഗളൂരു: ശനിയാഴ്ച രാവിലെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പുർലെ റോഡിലെ പുതുതായി വികസിപ്പിച്ച റെസിഡൻഷ്യൽ ലേഔട്ടിൽ ഒരു പോലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കുത്തു കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ സ്വയരക്ഷയുടെ ഭാഗമായി ശിവമോഗ പോലീസ് വെടിവച്ചു. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് സബ് ഇൻസ്‌പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പുതുതായി വികസിപ്പിച്ച റെസിഡൻഷ്യൽ ലേഔട്ടിലേക്ക് എത്തിയാണ് അസ്ലമിനെ പിടികൂടിയത്. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോലീസ് കോൺസ്റ്റബിളിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച ശേഷം അസ്ലം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് ഇൻസ്പെക്ടർ വലതുകാലിൽ വെടിയുതിർത്തത് അസ്ലമിനെയും…

Read More

പടക്കത്തിൽ നിന്നും തീ പിടിച്ച് 3 കാർഗോ ബോട്ടുകൾ നശിച്ചു

ബെംഗളൂരു: കസബ ബങ്കരയില്‍ മൂന്ന് കാര്‍ഗോ ബോടുകള്‍ കത്തി നശിച്ചു. അറ്റകുറ്റ പണികള്‍ക്കായി നിറുത്തിയിട്ട ബോട്ടുകള്‍ ആണ് കത്തി നശിച്ചത്. പരിസരത്ത് പൊട്ടിത്തെറിച്ച പടക്കത്തില്‍ നിന്ന് തീ വീണ് ആദ്യം ഒരു ബോട്ടും തുടര്‍ന്ന് മറ്റ് ബോട്ടുകളിലും തീ പടരുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. നാട്ടുകാരും പോലീസും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

Read More

ദീപാവലി ആഘോഷത്തിനിടെ കത്തിച്ച റോക്കറ്റിൽ നിന്നും വീടിന് തീ പിടിച്ചു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവിട്ട ‘റോക്കറ്റി’ല്‍നിന്ന് തീപടര്‍ന്ന് വീട് കത്തി. മുദിഗരെയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീടിനോട് ചേര്‍ന്ന ചത്ര മൈതാനത്തില്‍നിന്ന് ആഘോഷത്തിനിടെ കത്തിച്ചുവിട്ട റോക്കറ്റ് വീട്ടിലെ അയയില്‍ ഉണക്കാനിട്ട വസ്ത്രത്തില്‍ വന്നു വീഴുകകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ജീവാപായമുണ്ടായില്ല. നാട്ടുകാര്‍ ചേർന്നാണ് തീയണച്ചത്.

Read More

ഗാരേജിൽ തീപിടുത്തം; 15 വാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു : ബെൻസൻ ടൗണിൽ നന്ദിദുർഗ റോഡിലെ ഗാരേജിന്റെ വളപ്പിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 14 കാറുകൾക്കും മിനി ഗുഡ്‌സ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ 5.10 ഓടെയാണ് തീപിടിത്തമുണ്ടായതെന്നും ഉടൻ തന്നെ ഫയർ കൺട്രോൾ റൂമിൽ വിവരമറിയിച്ചതായും പോലീസ് അറിയിച്ചു. രാവിലെ 7.30 ഓടെ രണ്ട് വാട്ടർ ടാങ്കറുകൾ എത്തിയാണ് തീ അണച്ചത്. ആളപായമൊന്നും ഉണ്ടായില്ല. ഗാരേജ് ഉടമ അൽതാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജെസി നഗർ പൊലീസ് കേസെടുത്തു . തീപിടിത്തത്തിന്റെ കാരണം പോലീസിനും ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർക്കും…

Read More

ബെംഗളൂരു ബഞ്ചാര ലേഔട്ടിലെ ഗോഡൗണിൽ തീപിടിത്തം

ബെംഗളൂരു: നഗരത്തിലെ കൽകെരെ ഹൊറമാവ് അഗരയ്ക്ക് സമീപം ബഞ്ചാര ലേഔട്ടിലെ സ്വകാര്യ പ്ലൈവുഡ് ഗോഡൗണിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ജനവാസ കേന്ദ്രത്തിന്റെ ഹൃദയഭാഗത്താണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.

Read More
Click Here to Follow Us