ബെംഗളൂരു: അനുവാദമില്ലാതെ റോഡ് അരികില്‍ ആശംസ പോസ്റ്റർ വച്ച കോണ്‍ഗ്രസ് നേതാവിന് പിഴയിട്ട് നഗരസഭ. കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എ സ്ഥാനാർത്ഥിയുമായ രാജീവ് ഗൌഡയ്ക്കാണ് ബെംഗളുരു നഗരസഭ 50000 രൂപ പിഴയിട്ടത്. 2023ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സിദല്‍ഘട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി ആയിരുന്നു രാജീവ് ഗൌഡ. കർണാടക മന്ത്രി കെ എച്ച് മുനിയപ്പയുടെ പോസ്റ്ററാണ് രാജീവ് ഗൌഡ റോഡ് സൈഡില്‍ സ്ഥാപിച്ചത്. മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റർ. എന്നാല്‍ ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബിബിഎംപി കോണ്‍ഗ്രസ് നേതാവിന്…
Read MoreTag: fine
ട്രാഫിക് നിയമലംഘനം; പിഴ ഇനി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് അടക്കാം
ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങൾക്ക് ട്രാഫിക് പോലീസ് നൽകുന്ന ചലാൻ നോട്ടിസിൽ ഡിജിറ്റലായി പണമടയ്ക്കാൻ ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തി. മാർച്ച് 1 മുതൽ ഉടമകളുടെ മേൽവിലാസത്തിലേക്ക് അയക്കുന്ന നോട്ടീസുകളിലാണ് ക്യൂ ആർ കോഡ് ഉണ്ടാവുക. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നിയമലംഘനം നടത്തിയതിന്റെ ചിത്രങ്ങളും ലഭിക്കും. മുൻപ് ചലാൻ നോട്ടീസിൽ ലഭിച്ചു കഴിഞ്ഞാൽ നേരിട്ട് മാത്രമേ പിഴ അടക്കാൻ സാധിച്ചിരുന്നുള്ളൂ. ട്രാഫിക് പോലീസിന്റെ എൻഫോഴ്സ്മെന്റ് ഓട്ടോമേഷൻ സെന്ററാണ് ചലാൻ നോട്ടീസിൽ ക്യൂ ആർ കോഡ് ഒരുക്കുന്നത്.
Read Moreപിഴ അടച്ചില്ലെങ്കിൽ ട്രാഫിക് പോലീസ് വീട്ടിൽ എത്തും
ബെംഗളൂരു: ഗതാഗത നിയമലംഘനങ്ങളിൽ പിഴ അടയ്ക്കാത്തവരുടെ വീടുകളിൽ നേരിട്ടെത്തി പണം ഈടാക്കാനുള്ള ദൗത്യം ഊർജിതമാക്കി ട്രാഫിക് പോലീസ്. 10 ദിവസത്തിനിടെ 2861 കേസുകളിലായി 50000 രൂപയോളം ലഭിച്ചതായി ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ എം. എൻ അനുചേദ് പറഞ്ഞു. പണം തരാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ നിയമലംഘനങ്ങളിൽ പിടിയിലായിട്ടും പിഴ അടക്കാൻ തയ്യാറാകാത്തവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
Read Moreഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി; ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ
ബെംഗളൂരു: ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയതിന്ടെ പേരിൽ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ. ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ നടത്തിയ വ്യാപാരമേളയ്ക്കിടെ വാങ്ങിയ ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി എന്ന ബെംഗളൂരു സ്വദേശിനിയുടെ പരാതിയില്‍ ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി 20000 രൂപ നല്‍കാനും അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യാനുമാണ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാദങ്ങള്‍ തള്ളിയാണ് ഉപഭോക്തൃ കോടതി ബെംഗളൂരുസ്വദേശിനിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിന് പുറമേ സേവനരംഗത്തെ വീഴ്ചയ്ക്ക്…
Read Moreഅനധികൃതമായി വൈദ്യുതി കണക്ഷൻ; എച്ച്‌ഡി കുമാരസ്വാമിക്ക് ബെസ്കോം പിഴ
ബെംഗളൂരു: ദീപാവലി പ്രമാണിച്ച് വീട് അലങ്കരിക്കാൻ അനധികൃതമായി വൈദ്യുതി കണക്ഷൻ നൽകിയെന്ന ആരോപണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്‌ഡി കുമാരസ്വാമി ബെസ്കോം പിഴ. ജെ.പി.നഗറിലെ വസതി വൈദ്യുതിയാൽ അലങ്കരിച്ചു. ഇതിനായി വീടിനോട് ചേർന്നുള്ള തൂണിൽ നിന്ന് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനെതിരെ കോൺഗ്രസ് ട്വീറ്റ് ചെയ്യുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പിഴ അടയ്‌ക്കുന്നതിന് മുമ്പ്, കുമാരസ്വാമി സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിൽ പ്രതികരിച്ചു, ‘ദീപാവലിക്ക് എന്റെ വീട് വൈദ്യുത വിളക്കുകൾ കൊണ്ട് അലങ്കരിക്കാൻ ഒരു സ്വകാര്യ ഡെക്കറേറ്ററോട്…
Read Moreലഗേജുകൾ എത്താൻ വൈകി; ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ പിഴയിട്ട് കോടതി
ബെംഗളൂരു: യാത്രക്കാരായ ദമ്പതികളുടെ പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ കോടതി പിഴയിട്ടു. അവധിക്കാലം ആഘോഷിക്കാൻ പോർട്ട് ബ്ലെയറിലെത്തിയ ബെംഗളൂരു ദമ്പതികളാണ് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പരിശോധിച്ച ലഗേജുകൾ കിട്ടാൻ വൈകിയ സാഹചര്യത്തിലാണ് ദമ്പതികൾ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്. സിറ്റി ഉപഭോക്തൃ കോടതി അവർക്ക് അനുകൂലമായി വിധിക്കുകയും അതിനുള്ള സൗകര്യത്തിന് 70,000 രൂപ നഷ്ടപരിഹാരം ഇൻഡിഗോ എയർലൈൻസിനോട് ആവശ്യപ്പെടുകയും ചെയ്തു. 2021 നവംബർ 1 അവസാനത്തോടെയാണ് ബയപ്പനഹള്ളി നിവാസികളായ സുരഭി ശ്രീനിവാസും ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ…
Read Moreവെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് നോൺ വെജ് ഡെലിവർ ചെയ്തു; മക്‌ഡൊണാൾഡ്‌സിനും സൊമാറ്റോയ്ക്കും പിഴ
ന്യൂഡൽഹി: ഭക്ഷണവിതരണശൃംഖലയായ മക്‌ഡൊണാൾഡ്‌സിനും ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും 1 ലക്ഷം രൂപ പിഴ. വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം ഡെലിവർ ചെയ്തതിന് ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്. ഉപഭോക്താവ് നൽകിയ പരാതിപ്രകാരമാണ് നടപടി. ഓർഡർ മാറി നൽകിയതും പിഴ ചുമത്തിയതും സൊമാറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് കമ്പനി. സൊമാറ്റോയും മക്‌ഡൊണാൾഡും ഒരുമിച്ചാണ് പിഴയടയ്ക്കേണ്ടത്. 5000 രൂപ കോടതി ചെലവിനായും പിഴയിട്ടിട്ടുണ്ട്. റസ്റ്ററന്റുകൾക്ക് ഉപഭോക്താവിനുമിടയിൽ പ്രവർത്തിക്കുന്നവർ മാത്രമാണ് തങ്ങളെന്നും ഉപഭോക്താവിന് ഭക്ഷണം എത്തിക്കുക…
Read Moreകോൺഗ്രസ് ഓഫീസ് പരിസരത്ത് ബാനർ ; ശിവകുമാറിന് ബിബിഎംപി യുടെ പിഴ
ബെംഗളൂരു: ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ. ബി.ബി.എം.പി അധികൃതരാണ് പിഴ ചുമത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അര്‍സ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാര്‍ട്ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ശിവകുമാറിന്റെ പേരിലായതെന്ന് അധികൃതര്‍ പറഞ്ഞു. നഗര സഭ വസന്ത നഗര്‍ ഡിവിഷൻ…
Read Moreസിഗ്നല്‍ പാലിച്ചില്ല ; നടൻ വിജയ്ക്ക് പിഴ
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടിലധികം സ്ഥലത്ത് വച്ച് സിഗ്നല്‍ പാലിച്ചിട്ടില്ല. 500 രൂപ പിഴയാണ് വിജയ്ക്ക് പിഴയായി ലഭിച്ചിരിക്കുന്നത്. പനൈയൂരില്‍ നിന്ന് നീലാംഗരെയിലെ വസതി വരെ വിജയെ ആരാധകര്‍ അനുഗമിച്ചിരുന്നു. പനൈയൂരിലെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സ്വന്തം ആഡംബര കാറിലാണ് വിജയ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ആരാധകര്‍ പിന്നാലെ കൂടിയതോടെ വിജയ്‌യും ഡ്രൈവറും ചുവന്ന…
Read Moreവിവാഹത്തിന്റെ ഫോട്ടോയിൽ പിഴവ്, താലികെട്ട് ചിത്രമെടുക്കാൻ മറന്നു; ഫോട്ടോഗ്രാഫർക്ക് 25000 രൂപ പിഴ ചുമത്തി കോടതി
ബെംഗളൂരു :താലികെട്ടിന്റെ വീഡിയോ എടുക്കാത്ത ഫോട്ടോഗ്രാഫർക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി. 25,000 രൂപ നഷ്ടപരിഹാരം നൽകിയാനാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബംഗളൂരുവിലെ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിന് നഷ്ടപരിഹാരം നൽകേണ്ടത്. മുഹൂർത്തത്തിന്റെ ചിത്രവും വീഡിയോയും പകർത്തിയിട്ടില്ലെങ്കിലും പകർത്തിയവ യഥാസമയം നൽകിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഉത്തരഹള്ളിയിലെ നിതിൻ കുമാർ എന്നയാളായിരുന്നു പരാതിക്കാരൻ. 2019 നവംബറിൽ നിതിൻ കുമാറിന്റെ വിവാഹം. ഒട്ടും മോശമാകരുതെന്ന് കരുതി സ്ഥലത്തെ അതിപ്രശസ്തനായ വെഡ്ഡിംഗ് ഫോട്ടോഗ്രാഫർ രാഹുൽ കുമാറിനെ തന്നെ ബുക്കുചെയ്തു. 1.2 ലക്ഷം രൂപയ്ക്കായിരുന്നു എഗ്രിമെന്റ്…
Read More